എ എം യു പി എസ് മാക്കൂട്ടം/അക്ഷര മിഠായി

Schoolwiki സംരംഭത്തിൽ നിന്ന്
22:36, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47234 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


അക്ഷര മിഠായി

കോവിഡ് സൃഷ്ടിച്ച അടച്ചിടലിൽ ക്ലാസ് മുറിയിലെ പഠനം അനുഭവഭേദ്യമാക്കുവാനായി കോവിഡ് കാലത്ത് കുന്ദമംഗലം ഉപജില്ല ഏറ്റെടുത്ത തനത് പ്രവർത്തനമായ'അക്ഷര മിഠായി' മാക്കൂട്ടം എ എം യു പി സ്കൂളിലും തനത് പ്രവർത്തനമായി ഏറ്റെടുത്തു. കൈറ്റ് വിക്‌ടേർസ് ക്ലാസിന് ശേഷം അധ്യാപകർ കൊടുക്കുന്ന പിന്തുണാ ക്ലാസുകൾ ലളിതവും ആകർഷകവുമാവാൻ അക്ഷര മിഠായി ഗ്രൂപ്പിലെ സ്കൂളിലെ അംഗങ്ങൾക്ക് സാധിച്ചു. ഓരോ പഠന നേട്ടവും ഉറപ്പാക്കുതിനായുളള ലഘു വീഡിയോകൾ, കാർട്ടൂണുകൾ, പി ഡി എഫ്, ആനിമേഷൻ, പ്രസന്റേഷനുകൾ തുടങ്ങിയ നിരവധി ഡിജിറ്റൽ സങ്കേതങ്ങൾ ഉപയോഗപ്പെടുത്തിയാണ് പഠന വിഭവങ്ങൾ ഒരുക്കിയിരുന്നത്. ഓരോ ദിവസത്തേയും വിക്‌ടേർസ് ക്‌ളാസിന് തുടർച്ചയായി അക്ഷര മിഠായിയുടെ വിഭവങ്ങൾ എല്ലാ വിദ്യാർത്ഥികൾക്കും യഥാസമയം ലഭ്യമാക്കുന്നതിൽ ഗ്രൂപ്പിലെ അധ്യാപകർ പ്രകടിപ്പിച്ച താൽപര്യമാണ് സ്കൂളിൽ അക്ഷര മിഠായിയെ മുന്നോട്ട് കൊണ്ടുപോവാൻ സഹായിച്ചത്. വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ആവേശപൂർവമായ പ്രതികരണമാണ് അക്ഷര മിഠായി ഗ്രൂപ്പിന്റെ മധുരമുള്ള പഠന വിഭവങ്ങൾക്ക് ലഭിച്ചത്. രക്ഷിതാക്കൾക്ക് വിദ്യാർത്ഥികളെ പഠനകാര്യങ്ങളിൽ സഹായിക്കാൻ ഈ തനതുപ്രവർത്തനം മൂലം കഴിഞ്ഞു.


സ്കൂളിലെ അധ്യാപകർ നിർമ്മിച്ച 'അക്ഷര മിഠായി' പഠന വിഭവങ്ങൾ


1-പഠന വിഭവങ്ങൾ


2-പഠന വിഭവങ്ങൾ


3-പഠന വിഭവങ്ങൾ


4-പഠന വിഭവങ്ങൾ


5-പഠന വിഭവങ്ങൾ


6-പഠന വിഭവങ്ങൾ


7-പഠന വിഭവങ്ങൾ


8-പഠന വിഭവങ്ങൾ


9-പഠന വിഭവങ്ങൾ


10-പഠന വിഭവങ്ങൾ


11-പഠന വിഭവങ്ങൾ


12-പഠന വിഭവങ്ങൾ


13-പഠന വിഭവങ്ങൾ


14-പഠന വിഭവങ്ങൾ


15-പഠന വിഭവങ്ങൾ