സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ/2019 - 20 കോവിഡ്കാലപ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഒരുമയോടെ..... കൈകോർത്ത്.....

  • കോവിഡ് മഹാമാരി ലോക ജനതയെ ബാധിച്ചു തുടങ്ങിയ കാലഘട്ടത്തിൽ ജനജീവിതം വീടുകളുടെ നാലു ചുവരുകൾക്കുള്ളിലേക്കൊതുങ്ങിയപ്പോഴും സെന്റ്. തെരേസാസ് ഹൈസ്കൂളിലെ കുട്ടികളും, അധ്യാപകരും അനധ്യാപകരും പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ആ പ്രവർത്തനങ്ങളിലൂടെ......

  • ««കൂടുതൽ പ്രവർത്തനങ്ങൾ കാണുന്നതിനായി ക്ലിക്ക് ചെയ്യുക»»

ഡിജിറ്റൽ മാഗസിനുകൾ

  • ഡിജിലയം 2020-21

                2020 - 21 അധ്യയന വർഷം കോവിഡ് എന്ന മഹാമാരി ജനജീവിതത്തെ നാലു ചുമരുകൾക്കുള്ളിലേക്ക് ഒതുക്കിയപ്പോൾ ഗുരുമുഖത്ത് നിന്ന് കണ്ടും, കേട്ടും, അറിഞ്ഞും, നേടിയെടുത്ത അറിവുകൾ പുതിയ മാനങ്ങൾ തേടിയപ്പോൾ ഇവയെയെല്ലാം അതിജീവിച്ചു കൊണ്ട് ശ്രീമതി.ജിത്തു ജോയ് (എസ്.ഐ ടി സി) അധ്യാപികയായ ശ്രീമതി ബിനു. കെ ജോസഫ് എന്നിവരുടെ നേത്യത്വത്തിൽ ഇതിനായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അംഗങ്ങളുടെ സഹകരണത്തോടെ തയ്യാറാക്കി യതാണ് "ഡിജിലയം" എന്ന ഡിജിറ്റൽ മാഗസിൻ. (https://theresian.nuvie.live/)

    https://theresian.nuvie.live/

                പാഠ്യപാഠ്യേതര പ്രവർത്തനങ്ങളെയെല്ലാം കോർത്തിണക്കി വിവര സാങ്കേതിക വിദ്യയുടെ നൂതനമായ സാധ്യതകളിലൂടെ തയ്യാറാക്കിയ "ഡിജിറ്റൽ " മാതൃകയിലുളള മാഗസിനായ "ഡിജിലയം" സംസ്ഥാന,ജില്ലാതല അധികാരികളിൽ നിന്നും,മറ്റു വിവിധ മേഖലകളിൽ നിന്നും പ്രശംസാപാത്രത്തിനർഹമായിത്തീരുകയും,സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തിനു അർഹമാംവിധം ഉയർന്ന നിലവാരമുള്ളതാണെന്ന് പ്രസ്തുത ഉദ്ഘാടന കർമ്മ ചടങ്ങിൽ പങ്കെടുക്കുവാൻ സന്നിഹിതനായ ബഹു. ജില്ലാ കൈറ്റ് കോഡിനേറ്റർ ശ്രീ ഋഷി നടരാജൻ അഭിപ്രായപ്പെട്ടത് സെന്റ്. തെരേസാസ് ഹൈസ്കൂളിന് ഏറെ അഭിമാനകരവും, പൊൻത്തിളക്കവും നൽകുന്നു.

    <style="text-align: justify">

    ««മറ്റു ഡിജിറ്റൽ മാഗസിനുകൾ കാണുന്നതിനു ക്ലിക്ക് ചെയ്യുക»»

തെരേസ്യൻ ആർമിയുടെ നേതൃത്വത്തിൽ നിർമ്മിച്ച നൽകിയ വീട്

സ്കൂൾ വെൽഫെയർ ക്ലബ്

             കുട്ടികളിൽ മറ്റുള്ളവരോട് ദയ, സ്നേഹം, കരുണ , സഹായ മനസ്ഥിതി എന്നീ മൂല്യങ്ങൾ ജനിപ്പിക്കുകയും അത് വികസിപ്പിക്കുകയും ചെയ്യുന്നതിനായി സ്കൂളിൽ ഒരു വെൽഫെയർ ക്ലബ്ബ് വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. ഓരോ മാസത്തിലും ആദ്യ ആഴ്ചയിൽ കാരുണ്യ ചികിത്സാ സഹായ നിധി ഫണ്ട് ശേഖരിക്കുന്നു. കുട്ടികൾ കുറഞ്ഞത് ഒരു രൂപ അതിൽ നിക്ഷേപിച്ച് പങ്കു ചേരുന്നു. കുട്ടികൾക്ക് സ്കൂളിൽ വച്ചുണ്ടാക്കുന്ന അപകടങ്ങൾക്ക് ഫസ്റ്റ് എയിഡ് വാങ്ങുന്നതിനും അവരുടെ ചികിത്സാ ചെലവിനും ഈ ഫണ്ട് ഉപയോഗിക്കുന്നു. അധ്യാപകരും, മറ്റ് അഭ്യുദയ കാംക്ഷികളും സംഭാവനയായി നൽകുന്ന തുകയും ഈ നിധിയിൽ ചേർക്കുന്നു. ഈ നിധിയിൽ നിന്നും സാമ്പത്തിക പരാധീനത നേരിടുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ചികിത്സാ സഹായവും നൽകി വരുന്നു.


സ്കൂൾ പ്രവേശനോത്സവം

             സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി തീയതി രാവിലെ 10 മണിക്ക് ഓൺലൈനായി നടത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി എലിസബത്ത് പോൾ സ്വാഗതമാശംസിച്ചു. സ്കൂൾ മാനേജർ റവ. ഫാ. ആന്റോച്ചൻ മംഗലശ്ശേരി സി എം ഐ യോഗത്തിന് അധ്യക്ഷതവഹിച്ചു. അരൂർ എംഎൽഎ ശ്രീമതി ദലീമ ജോജോ, വാർഡ് മെമ്പർ, പഞ്ചായത്ത് മെമ്പർ, എന്നിവരുടെ സാന്നിധ്യം പ്രവേശനോത്സവത്തിന് കൂടുതൽ നിറപ്പകിട്ടേകി.

             1എ,1ബി ക്ലാസുകളിലെ മുഴുവൻ കുട്ടികളുമായിരുന്നു പ്രവേശനോത്സവത്തിന്റെ മിന്നും താരങ്ങൾ.ക്ലാസ് അധ്യാപകർ അവരുടെ ഹാജർ എടുക്കുകയും കുട്ടികൾ ഓൺലൈനായി കലാപരിപാടികൾ അവതരിപ്പിക്കുകയും അവരുമായി സ്നേഹം പങ്കിടുകയും ചെയ്തു.അധ്യാപിക ശ്രീമതി ജിത്തു ജോയ് യുടെ(എസ് ഐ ടി സി )കൃതജ്ഞതയോടെ പ്രവേശനോത്സവത്തിന് സമാപനം കുറിച്ചു.

തിരികെ വിദ്യാലയത്തിലേക്ക് - നവംബർ 1

             സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/തിരികെ വിദ്യാലയത്തിലേക്ക് 21

വീട് ഒരു വിദ്യാലയം

             ജില്ലാടിസ്ഥാനത്തിൽ തുടക്കം കുറിച്ച് തുറവൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ 2021-22 അക്കാദമിക വർഷത്തിൽ 1-ാം ക്ലാസ്സ് മുതൽ 7-ാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്കായി ആരംഭിച്ച "വീട് ഒരു വിദ്യാലയം" എന്ന പദ്ധതി മണപ്പുറം സെൻറ് തെരേസാസ് ഹൈസ്കൂളിൽ കൺവീനർ ശ്രീമതി ബിനു കെ.ജോസഫിന്റെ നേതൃത്വത്തിൽ വളരെ കാര്യക്ഷമമായിത്തന്നെ നടന്നുവരുന്നു. ഈ കൊറോണ കാലഘട്ടത്തിൽ കുട്ടികൾ അവരുടെ വീടുകളെ വിദ്യാലയങ്ങളാക്കി മാറ്റി പ്രവർത്തനങ്ങളെ വിഷയാടിസ്ഥാനത്തിൽ കോർത്തിണക്കി തയ്യാറാക്കി വരുന്ന ഈ പദ്ധതി ഒന്നാം ക്ലാസ് മുതൽ മുതൽ ഏഴാം ക്ലാസ്‌ വരെയുള്ള ക്ലാസ് അധ്യാപകരുടെയും ഭാഷാധ്യാപകരുടെയും പൂർണ സഹകരണത്തോടെ ഫലപ്രാപ്തിയിൽ എത്തിച്ചേരുന്നു.

കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക.