എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/ആനിമൽ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:25, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nsskidangoor (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കിടങ്ങൂർ എൻ.എസ് .എസ് ഹയർസെക്കൻ്ററി സ്കൂളിലെ മൃഗങ്ങളെയും പക്ഷികളേയും സ്നേഹിക്കുന്ന ഒരു പറ്റം കുട്ടികൾ സ്ക്കൂൾ അനിമൽ ക്ലബ്ബിൽ സജീവമായി പ്രവർത്തിച്ചു വരുന്നു .വീടുകളിൽ വിരുന്നെത്തുന്ന ചെറുതും വലുതുമായ പക്ഷിമൃഗാദികൾക്ക് തീറ്റയും വെള്ളവും നൽകുക ,വീടിനു സമീപം കൂടുകൂട്ടുന്ന പക്ഷികൾക്ക് സംരക്ഷണം നൽകുക ഒപ്പം അവയുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് റിപ്പോർട്ട് തയ്യാറാക്കി ഗ്രൂപ്പിൽ അവതരിപ്പിക്കുക തുടങ്ങിയവ ക്ലബ്ബ് അംഗങ്ങൾ ഉത്സാഹത്തോടെ ചെയ്തുപോരുന്നു .

വീട്ടിലെ വളർത്തുമൃഗങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം ആദായം കിട്ടുന്ന കോഴിവളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിനായി ആനിമൽ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ മുട്ടക്കോഴി വിതരണവും നടത്തി.