ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. വെള്ളനാട് /ലിറ്റിൽ കൈറ്റ്‍സ്

Schoolwiki സംരംഭത്തിൽ നിന്ന്
20:27, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42044 (സംവാദം | സംഭാവനകൾ) ('ലഘുചിത്രം                                ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

                                പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കിയ ഹൈടെക് സ്കൂൾ പദ്ധതിയോടനുബന്ധിച്ച് സ്കൂളുകളിൽ ഐ സി ടി അധിഷ്ഠിതപഠനം യാഥാർഥ്യമായിരിക്കുകയാണ്. ഐ സി ടി പ്രവർത്തനങ്ങളിൽ കുട്ടികളെകൂടി ഉൾപ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' 2016 ൽ പ്രവർത്തനം ആരംഭിച്ചത്.ഇതിന്റെ തുടർച്ചയെന്നോണം സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന ഐ ടി ക്ലബ്ബും ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയും സംയോജിപ്പിച്ചു കൂടുതൽ വിപുലമായാപ്രവർത്തനപദ്ധതികളോടെ 2018 ൽ ലിറ്റിൽ കൈറ്റ്സ്  സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചു. നമ്മുടെ സ്കൂളിലും 40 കുട്ടികൾ അംഗങ്ങളായുള്ള ഒരു യൂണിറ്റ് LK/2018/42044 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്നു. ആനിമേഷൻ ,പ്രോഗ്രാമിങ് , കമ്പ്യൂട്ടിങ്,റോബോട്ടിക്‌സ് ,മലയാളം ടൈപ്പിംഗ് , ഹാർഡ്‌വെയർ,സൈബർ സുരക്ഷ തുടങ്ങി നിരവധി മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുകയാണ് ഇതിന്റെ ലക്ഷ്യം.