എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2018 ൽ ലിറ്റിൽ കൈറ്റ്സ് രൂപീകൃതമായി.

ഹാർ‍‌‍ഡ്‍വെയർ, ഇലക്ട്രോണിക്സ്,അനിമേഷൻ, സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിംഗ്,മൊബൈൽ ആപ് നിർമ്മാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ-ഗവേണൻസ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രത്യേക വൈദഗ്ദ്ധ്യം നൽകുന്നതാണ് 'ലിറ്റിൽ കൈറ്റ്സ്'പദ്ധതി. ഈ കുട്ടികൾക്കായി പരിശീലനങ്ങൾക്ക് പുറമെ വിദഗ്ദ്ധരുടെ ക്ലാസുകൾ ക്യാമ്പുകൾ,ഇൻഡസ്ട്രി വിസിറ്റുകൾ എന്നിവ ഉണ്ടായിരിക്കും. സ്കൂളുകളിലെ ഹാർഡ്‍വെയർ പരിപാലനം,രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക പരിശീലനം,പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്ട്‍വെയർ ഇൻസ്റ്റാൾ ചെയ്തു നൽകുക തുടങ്ങിയ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചെയ്ത വരുന്നു.

25071-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25071
യൂണിറ്റ് നമ്പർLK/2018 / 25071
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല എൻ പറവൂർ
ലീഡർഅശ്വിൻ പ്രദീപ്
ഡെപ്യൂട്ടി ലീഡർദിയ ദീപേഷ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സി എൻ രശ്മി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2കവിത എ എസ്
അവസാനം തിരുത്തിയത്
13-03-202225071


ഞങ്ങളുടെ തുടക്കം

പി ടി എ പ്രസിഡണ്ട് ആയിരുന്ന ശ്രീ ആഷിക് ടി എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് മാസ്റ്റർ ട്രെയിനർ  ശ്രീ ജയദേവൻ സി എസ് അംഗത്വ സർട്ടിഫിക്കറ്റ് പ്രധാനാദ്ധ്യാപിക ശ്രീമതി ലത ടീച്ചർക്ക് കൈമാറി.

.

.

അഭിജ്ഞാനം

കോവിഡ് കാലത്ത് എസ് എൻ വി സംസ്കൃത സ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ 50 ഡിജിറ്റൽ മാഗസിനുകളുടെ പ്രകാശന കർമ്മം. ജൂൺ 19 വായനാദിനത്തിൽ. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെയാണ് ഓരോ മാഗസിനും തയ്യാറാക്കിയിരിക്കുന്നത്.

.

.

.

.

.

.

.

.

.

.

.

വെബിനാർ

കോവിഡ് കാലത്തെ ഓൺലൈൻ പഠനപ്രവത്തനങ്ങളിൽ നാം നേരിടുന്ന പ്രശ്നങ്ങളേയും ഓൺലൈൻ നമ്മുക്ക് നൽകുന്ന പുതിയ സൗകര്യങ്ങളേയും പരിചയപെടുത്തുന്ന വെബിനാർ.

.

.

.

.

.

.

.

.

.

.

ഹെൽപ് ഡെസ്ക്

പ്ലസ് വൺ പ്രവേശനം ഹെൽപ് ഡെസ്ക് ആരംഭിച്ചു.

എസ് എൻ സി യിലെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും നേതൃത്വത്തിൽ ഏകജാലക ഹെൽപ് ഡെസ്ക് വളരെ വിജയകരമായി നടത്തി വരുന്നു.

.

.

.

.

.

.

.

.

.

ലോക കമ്പ്യൂട്ടർ സാക്ഷരത ദിനം

ലോക കമ്പ്യൂട്ടർ സാക്ഷരത ദിനത്തിൽ ഒരു വെബിനാർ സംഘടിപ്പിച്ചു. മാസ്റ്റർ ട്രെയ്നർ ആയ സി എസ് ജയദേവൻ സാറാണ്  വെബിനാർ നയിച്ചത്.