നാഷണൽ ഹൈസ്കൂൾ വള്ളംകുളം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
14:43, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nhs37012 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എസ് പി സി

2021-22 വർഷത്തിൽ നാഷണൽ ഹൈ സ്കൂളിൽ എസ്.പി.സി യൂണിറ്റ് അനുവദിച്ചു കിട്ടുകയുണ്ടായി . 28/9/2021 ബഹു. ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ കെ.ബി. ശശിധരൻ പിള്ള അവറുകളുടെ അദ്ധ്യക്ഷതയിൽ കൂടിയ ഉത്‌ഘാടനയോഗം പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്‌ ബഹു. കേരള ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് യൂനിറ്റ് ഉത്ഘാടനം നിർവഹിച്ചു.

സ്കൂൾ എസ്.പി.സി യൂണിറ്റിലേക്ക് എട്ടാം ക്ലാസ്സിൽ നിന്നും 44 കുട്ടികളെ എഴുത്തുപരീക്ഷയിലൂടെയും കായികഷമാതാ പരീക്ഷയിലൂടെയും തിരഞ്ഞെടുത്തു, ഇതേ തുടർന്ന് എസ്.പി.സി വിവിധ പദ്ധതികളിൽ ഭാഗമായി സി.പി.ഒ, എ.സി.പി.ഒ മാരായ ശ്രീമതി സുചിത്ര എസ് നായരുടെയും, ശ്രീ ഗൗതം മുരളിധര ന്റെയും കീഴിൽ പ്രവർത്തനം ആരംഭിച്ചു. തിരുവല്ല DI യുടെ നേതൃത്വത്തിൽ ബുധൻ - ശനി ദിവസങ്ങളിൽ PT - Parade നടന്ന് വരുന്നു. അതോടൊപ്പം കേഡറ്റ്സിന് വേണ്ട ഇൻഡോർ ക്ലാസുകളും നടത്തി വരുന്നു.

തിരുവനന്തപുരം പോലീസെ ട്രെയിനിംഗ് കോളേജിൽ വച്ചുനടന്ന സി.പി.ഒ മാരുടെ ദശ ദിന പരിശീലന പരുപാടിയിൽ എ.സി.പി.ഒ ശ്രീ ഗൗതം മുരളീധരൻ പങ്കെടുക്കുകയും കമ്മ്യൂണിറ്റി പൊയസ് ഓഫീസർ പദവിയിൽ ചുമതല ഏൽക്കുകയും ചെയ്തു.

2021 ഡിസംബർ 31, 2022 ജനുവരി 1 തിയതികളിൽ സ്കൂളിൽ ദ്വി ദിന ക്യാമ്പ്‌ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടത്തി, പ്രസ്തുത ക്യാമ്പിന്റെ ഉത്ഘാനം പി. ടി.എ പ്രസിഡന്റ്‌ ഫാ. മാത്യു കവിരയിൽന്റെ അധ്യക്ഷതയിൽ യോഗത്തിൽ ബഹു. ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ കെ.ബി. ശശിദരൻ പിള്ള സർ യോഗം ഉത്ഘാടനവും പഞ്ചായത്തിൽ നിന്നും സ്കൂൾ എസ്.പി.സി യൂണിറ്റിനു ഫണ്ട്‌ കൈമാറുകയും ചെയ്തു, വിവധ ക്ലാസ്സുകളുടെ ഉത്ഘാടനം ബഹു. A D D I SP ശ്രീ ആർ. പ്രദീപ്‌ കുമാർ നിർവഹിച്ചു.

രണ്ടു ദിവസത്തെ ക്യാമ്പിൽ കുട്ടികളുടെ ശാരീരിക, മാനസീക,സാമൂഹിക മേഖലകളിലെ വളർച്ചയ്ക്കായി പ്രയോജപ്പെടുന്ന തരത്തിൽ ഉള്ള വിവിധ ക്ലാസ്സുകളും ഉൾപ്പെടുത്തി, സ്റ്റുഡനൻറ്റ്

പോലീസെ പദ്ധതിയുടെ വളർച്ചയെക്കുറിച്ചും വിവിധ പരിപാടിയെ കുറിച്ചും കുട്ടികളെ അവബോധരാക്കി നാളത്തെ ഉത്തമ പൗരന്മാരകും എന്നും ഉറപ്പിച്ചുകൊണ്ട്‌ നാഷണൽ ഹൈ സ്കൂൾ എസ്.പി.സി യൂണിറ്റ് മുന്നോട്ട് പോകുന്നു.