ജി.എച്ച്.എസ്.എസ് നാവായിക്കുളം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
സ്കൂൾ പാസിംഗ് ഔട്ട് പരേഡ്
സ്കൂൾ പാസിംഗ് ഔട്ട് പരേഡ് 2022 മാർച്ച് നാലിന് അഡ്വക്കേറ്റ് വി ജോയി എം എൽ എ യുടെ സാന്നിധ്യത്തിൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ച വർണാഭമായ രീതിയിൽ നടക്കുകയുങ്ങായി ഡി വൈ എസ് പി ശ്രീ പി നിയാസ് നാവായിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി രവീന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.





'ലക്ഷ്യങ്ങൾ
പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക.
എൻസിസി, എൻഎസ്‌എസ് എന്നീ സന്നദ്ധ സംഘടനകളെപോലെ എസ്പിസിയെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളർത്തുക.
വിദ്യാർഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക.
സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക.
സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക.
ഒരു വിദ്യാഭ്യാസ, നിയമ നിർവഹണ അധികാരികൾ തമ്മിലുള്ള ബന്ധമാണ് എസ്‌പിസി പദ്ധതി.
നിയമത്തോടുള്ള ആദരവ്, നാഗരിക ബോധം, സമൂഹത്തിലെ ദുർബല വിഭാഗങ്ങളോടുള്ള സഹാനുഭൂതി, സാമൂഹിക തിന്മകളോടുള്ള ചെറുത്തുനിൽപ്പ് എന്നിവ ആജീവനാന്ത വ്യക്തിഗത ശീലങ്ങളായി പ്രകടിപ്പിക്കുന്ന ഉത്തരവാദിത്തമുള്ള പൗരന്മാരായി വിദ്യാർത്ഥികളെ വികസിപ്പിക്കുന്നതിനുള്ള ഘടനാപരമായ രണ്ട് വർഷത്തെ പരിശീലന പരിപാടി ഉൾക്കൊള്ളുന്നതാണ് പദ്ധതി.
സുരക്ഷിതവും ആരോഗ്യകരവുമായ അക്കാദമിക് അന്തരീക്ഷങ്ങൾ, മയക്കുമരുന്ന്-മയക്കുമരുന്ന് രഹിത പരിസരം എന്നിവ ഉറപ്പുവരുത്തുന്നതിലൂടെയും സ്കൂളുകളിലെ വിദ്യാർത്ഥികൾക്കിടയിൽ പോസിറ്റീവ് മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെയും സാമൂഹിക തിന്മകൾക്കെതിരെ പ്രതികരിക്കാൻ ഈ പദ്ധതി യുവാക്കളെ സൃഷ്ടിക്കുന്നു.
സുരക്ഷിതവും ആരോഗ്യകരവുമായ കമ്മ്യൂണിറ്റികൾ സൃഷ്ടിക്കുന്നതിന് നിയമ നിർവഹണ അധികാരികളുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഈ പദ്ധതി മാതാപിതാക്കളെയും കമ്മ്യൂണിറ്റി നേതാക്കളെയും ഉത്തേജിപ്പിക്കുന്നു
പരിസ്ഥിതിക്ക് ഹാനികരമായ ശീലങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രകൃതി വിഭവങ്ങളുടെ മികച്ച ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് കമ്മ്യൂണിറ്റി ലെവൽ പ്രവർത്തനങ്ങളെ പദ്ധതി ഉത്തേജിപ്പിക്കുന്നു.
യുവാക്കളുടെ ശാരീരികവും മാനസികവും വിദ്യാഭ്യാസപരവുമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിന് നിലവിലുള്ള നിയമ നിർവ്വഹണ ഇൻഫ്രാസ്ട്രക്ചർ ഈ പദ്ധതി ഉപയോഗപ്പെടുത്തുന്നു.
നിയമങ്ങൾ അനുസരിക്കുന്നതിലൂടെയല്ല, മറിച്ച് പ്രകൃതിദത്തവും യുക്തിസഹവുമായ ഒരു പ്രവൃത്തിയായി നിയമങ്ങൾ അനുസരിക്കുന്ന പ്രബുദ്ധരായ പൗരന്മാരിലേക്ക് യുവമനസ്സുകളെ പരിണമിച്ചുകൊണ്ട് സമുദായങ്ങളുടെ സാമൂഹിക ജനാധിപത്യ രൂപത്തെ കൂടുതൽ ആഴത്തിലാക്കാൻ എസ്‌പിസി പദ്ധതി ശ്രമിക്കുന്നു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്റ്റ് കൂടുതൽ പോലീസുകാരെ സൃഷ്ടിക്കുന്നില്ല, പകരം അവരുടെ സമുദായത്തിലെ ഓരോ യുവ അംഗങ്ങൾക്കുള്ളിലും പോലീസുകാരനെ വളർത്താൻ ശ്രമിക്കുന്നു. കൂടുതൽ ആഭ്യന്തര സുരക്ഷ, ആരോഗ്യമുള്ളതും സുരക്ഷിതവുമായ കമ്മ്യൂണിറ്റികൾ, സുസ്ഥിരമായ ജനാധിപത്യത്തിന്റെ ഉത്തരവാദിത്തമുള്ള ഭാവി പൗരന്മാർ എന്നിവ പോലുള്ള സുപ്രധാന ദീർഘകാല ആനുകൂല്യങ്ങൾ എസ്‌പിസി പദ്ധതി പ്രതീക്ഷിക്കുന്നു.
കൊറോണ കാലത്ത് മാതൃകാപരമായ പ്രവർത്തനം
കൊറോണ കാലത്ത് മാതൃകാപരമായ പ്രവർത്തനമാണ് ഗവൺമെൻറ് എച്ച്എസ്എസ് നാവായിക്കുളം സ്കൂളിൽ എസ് പി സി യൂണിറ്റ് നടത്തിയത്. തുടങ്ങിയ ആദ്യദിനങ്ങളിൽ തന്നെ വീട്ടിലും പരിസരത്തും ഉള്ള ആളുകൾക്ക് മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു. പൊതുജനങ്ങൾക്ക് അവബോധമുണ്ടാക്കാനും കോവിഡ് ഭീതി അകറ്റി ജാഗ്രത കൈവരിക്കാനും തക്കവണ്ണം ബോധവൽക്കരണം ഓരോരുത്തരും നടത്തി. കല്ലമ്പലം പൊലീസ് സ്റ്റേഷനും ആരോഗ്യ കേന്ദ്രത്തിനും മാസ്ക് വിതരണം ചെയ്തു. കോവിഡ് ദിനങ്ങളിൽ നമുക്ക് വേണ്ടി കഷ്ടപ്പെട്ട ഉദ്യോഗസ്ഥർക്കും ആരോഗ്യപ്രവർത്തകരും കല്ലമ്പലം ജംഗ്ഷനിൽ എല്ലാദിവസവും ചായയും ലഘുഭക്ഷണവും വിതരണം ചെയ്തു. സൂപ്പർ സീനിയർ എസ് പി സി കേഡറ്റ്‌സ് ആയ അസ്‌നയും സീനിയർ കേഡറ്റ് ആയ സ്നേഹയും
നിർധനരരായ അഞ്ചു കുടുംബങ്ങൾക്ക് വീതം പച്ചക്കറി കിറ്റ് വിതരണം ചെയ്തു. 'ഒരു വയറൂട്ടാം വിശപ്പകറ്റാം ' പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാ ദിവസവും 50 പൊതിച്ചോർ സ്കൂളിൻറെ മുന്നിൽ വിതരണം ചെയ്തു. കുട്ടികൾക്ക് വിഷുക്കൈനീട്ടമായി കിട്ടിയ തുക സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത് മുഖ്യമന്ത്രിയുടെ പ്രശംസക്ക് കാരണമായി. എസ് പി സി കുടുംബങ്ങൾക്ക് മാത്രമായി 5 ടെലിവിഷൻ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് വാങ്ങിനൽകി. കൂടാതെ പതിനഞ്ചോളം ടി വി കൾ എസ് പി സി യുടെ നേതൃത്വത്തിൽ സമാഹരിച്ച് നൽകി. ആയിഷ എന്ന കുട്ടി തനിക്ക് ലഭിച്ച എൻ എം എം എസ് സ്കോളർഷിപ്പ് തുക ഉപയോഗിച്ച് ഒരു ടി വി വാങ്ങി സഹപാഠിക്ക് നൽകി മാതൃകയായി. റോഷിനി എന്ന കുട്ടി ഇതുവരെ തനിക്ക് ലഭിച്ച സ്കോളർഷിപ്പ് തുക കമ്മ്യൂണിറ്റി കിച്ചന് സംഭാവന ചെയ്തു.
മാവേലി സ്റ്റോറുകളിലും റേഷൻ കടകളിലും കിറ്റ് നിറക്കേണ്ട സഹായം എസ് പി സി കുട്ടികളിൽ നിന്നും ഉണ്ടായി. അധ്യാപക ദിനത്തോടനുബന്ധിച്ച് മുതിർന്ന അധ്യാപകരെ വീട്ടിൽ ചെന്ന് കണ്ടു ആദരിക്കുകയും പൊന്നാട അണിയിക്കുകയും ചെയ്തു. 20 നിർധന കുടുംബങ്ങൾക്ക് ഓണത്തോടനുബന്ധിച്ച് കിറ്റ് വിതരണം ചെയ്ത. ഏറ്റവും മഹത്തായ പ്രവർത്തനത്തിന് 25 ആശാവർക്കർമാർ കിറ്റ് വിതരണം ചെയ്ത. കോഴിക്കോട് വിമാന അപകടം കാലവർഷ കെടുതി മണ്ണിടിച്ചിൽ എണ്ണിയവയിൽ മരണപ്പെട്ടവർക്ക് ഒരേസമയം ദീപം തെളിയിച്ച ആദരവ് അർപ്പിച്ചു. മികച്ച പ്രവർത്തനം കാഴ്ചവച്ച നാവായിക്കുളം എസ് പി സി യൂണിറ്റിന് ടീക്കാറാം മീണ അവർകളിൽനിന്നും പ്രശംസാപത്രം ലഭിച്ചത് അഭിമാന നിമിഷമായി മാറി. പോലീസ് ഡിപ്പാർട്ട്മെൻറ് ആവശ്യപ്പെട്ട മറ്റെല്ലാ പ്രവർത്തനങ്ങളും വളരെ നന്നായി നടപ്പിലാക്കി. പുത്തനുടുപ്പും പുസ്തകവും എന്ന പദ്ധതിയുമായി സഹകരിച്ച് സഹകരിച്ച് ധാരാളം സാധനങ്ങൾ സമാഹരിച്ച് ആറ്റിങ്ങൽ കരുണാലയത്തിൽ എത്തിക്കാൻ കഴിഞ്ഞു.






