ജി. എൽ. പി. എസ്. കളപ്പില

Schoolwiki സംരംഭത്തിൽ നിന്ന്
14:06, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. എൽ. പി. എസ്. കളപ്പില
വിലാസം
കളപ്പില

കളപ്പില
,
ചെപ്ര പി.ഒ.
,
691520
,
കൊല്ലം ജില്ല
സ്ഥാപിതം1932
വിവരങ്ങൾ
ഫോൺ0474 2494535
ഇമെയിൽglps39305@gmail.com
കോഡുകൾ
സ്കൂൾ കോഡ്39305 (സമേതം)
യുഡൈസ് കോഡ്32131200409
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല വെളിയം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംവെളിയം
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമധുകുമാർ കെ.എൻ
പി.ടി.എ. പ്രസിഡണ്ട്എസ്. മോഹനൻ
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ
അവസാനം തിരുത്തിയത്
13-03-2022Nixon C. K.


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

കൊല്ലം ജില്ലയിലെ  വെളിയം സബ്‌ജില്ലയിൽ മികച്ച  രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്‌കൂളാണ്  ജി എൽ പി എസ് കളപ്പില . 1932  ൽ  സ്ഥാപിതമായ  ഈ  സ്‌കൂൾ  ആദ്യ  കാലത്തു  ഒരു സ്വകാര്യ  വെക്തിയുടേതായിരുന്നു . അക്കാലത്തു ഈ  പ്രദേശത്തുനിന്നും  മറ്റ് സ്ഥലങ്ങളിൽ  എത്തിപ്പെടാൻ  പ്രയാസമായിരുന്നു . ആയതിനാൽ ഈ  പ്രദേശത്തുള്ളവർക്ക്  വിദ്യാഭ്യാസത്തിനായി  ഈ  സ്ഥാപനത്തെ  ആശ്രയിക്കേണ്ടി  വന്നു.  എന്നാൽ ഈ  പ്രദേശത്തു പാലങ്ങളും  റോഡും  വന്നതോടുകൂടി   ഈ  പ്രദേശത്തുള്ളവർ മറ്റ്  സ്ഥലങ്ങളിൽ  കുട്ടികളെ കൊണ്ടുപോകാൻ  തുടങ്ങി . അങ്ങനെ  ഒരു സമയത്തു സ്കൂൾ അടച്ചുപൂട്ടൽ ഭീഷണി നേരിട്ടതാണ് . നല്ലവരായ ചില നാട്ടുകാരുടെ ശ്രമഫലമായി വീണ്ടും സ്കൂൾ പ്രവർത്തിച്ചു തുടങ്ങി . മികച്ച രീതിയിലുള്ള പ്രവർത്തനങ്ങളുടെ ഫലമായി  സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി  മാറ്റാൻ  കഴിയുമെന്നാണ്  പ്രതീക്ഷ .   2021 - 22     അധ്യയന വർഷം 4  അധ്യാപകരും 35 കുട്ടികളുമാണ് 1  മുതൽ 4  വരെ  ക്ലാസുകളിൽ ഉള്ളത് .

ഭൗതികസൗകര്യങ്ങൾ

25  സെന്റ് സ്ഥലത്  നാലുവശവും ചുറ്റുമതിലോട് കൂടിയാണ് സ്കൂൾ സ്ഥിതി ചെയ്‌യുന്നത്‌ . അത്യാധുനിക രീതിയിലുള്ള  4 ക്ലാസ്സ്മുറികളും  കുട്ടികൾക്ക് ഇരിപ്പിട സൗകര്യത്തിനാവശ്യമായ ബെഞ്ചും  ഡെസ്‌ക്കും  ഫാനും  ക്ലാസ് ലൈബ്രറിക്ക് വേണ്ടുന്ന പുസ്തകങ്ങൾ  വയ്ക്കുന്നതിനായ് റാക്കും വേസ്റ്റ് പേപ്പറും മറ്റ് പാഴ്വസ്തുക്കളും  നിക്ഷേപിക്കുന്നതിനായി വേസ്റ്റ് ബാസ്‌ക്കറ്റും സജീകരിച്ചിട്ടുണ്ട് . കുട്ടികൾക്ക് ഉച്ചഭക്ഷണം പാചകം ചെയുന്നതിനാവശ്യമായ  പാചകപ്പുരയും ഉണ്ട് . കുട്ടികൾക്ക് ആവശ്യത്തിന് ശുചിത്വമുള്ള ടോയ്‌ലെറ്റും  കുടിവെള്ളത്തിനാവശ്യമായ കിണറും ഭക്ഷണ പാത്രങ്ങൾ കഴുകുന്നതിന്  വേണ്ടി പൈപ്പും ടാപ്പുകളും മാലിന്യങ്ങൾ  നിക്ഷേപിക്കുന്നതിന് കമ്പോസ്റ്റു കുഴിയും സ്കൂൾ വളപ്പിൽ ഉണ്ട് .പ്രവർത്തന ക്ഷമമായ കംപ്യൂട്ടറുകളും  ഇന്റർനെറ്റ് സംവിധാനവും   എൽ  സി ഡി പ്രോജെക്ടറും സ്കൂളിൽ ലഭ്യമാണ് . ശിശുസൗഹൃദപരമായ പ്രീപ്രൈമറി കെട്ടിടവും ചിൽഡ്രൻസ് പാർക്കും , പൂന്തോട്ടവും  സ്കൂളിന്റെ ഭാഗമായി നിലകൊള്ളുന്നു .


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

 1 .  നഫീസ ബീവി

2 . ആരിഫാ ബീവി

3 . ഗ്രെസി  ജോർജ്

4 . മറിയാമ്മ

5 . രാധാമണി

6 . സുജാത

7  . രാജുകുമാർ

8 . രതി ശങ്കർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കൊല്ലം റെയിൽ വേ സ്റ്റേഷനിൽ നിന്നും 28 കി. മീ. അകലെ സ്ഥിതി ചെയ്യുന്നു.
  • വെളിയം പഞ്ചായത്തിലെ ഓടനാവട്ടത്ത് നിന്നും വാളകം റൂട്ടിൽ 1.5 കിലോമീറ്റർ സഞ്ചരിച്ചാൽ ചെന്നാപ്പാറ
  • അവിടെ നിന്നും വലത്തോട്ട് 1.5 കിലോമീറ്റർ അകലെയാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.

{{#multimaps:8.931124872484986, 76.78766208149649 |zoom=18}}

"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._കളപ്പില&oldid=1752492" എന്ന താളിൽനിന്ന് ശേഖരിച്ചത്