ജി എൽ പി സ്കൂൾ മുണ്ടൂർ /കാപ്പിൽ രാഘവ സ്മാരക കായിക മേള

Schoolwiki സംരംഭത്തിൽ നിന്ന്
13:07, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706 (സംവാദം | സംഭാവനകൾ)

കുട്ടികളുടെ കായിക ശേഷി വികസിപ്പിക്കുന്നതിനുള്ള സ്കൂൾ കായികമേളയാണിത്.

മുണ്ടൂരിലെ പ്രശസ്ത കർഷകനായ കാപ്പിൽ രാഘവൻ്റെ ഓർമയ്ക്ക് കാപ്പിൽ സുധാകരൻ നടത്തി വരുന്നു.

ആദ്യകാലങ്ങളിൽ കന്നുപൂട്ട് മത്സരമായാണ് നടത്തിയിരുന്നത്.

എന്നാൽ ഇതിന് പ്രായോഗിക പ്രയാസങ്ങൾ നേരിട്ടതുകൊണ്ട് എല്ലാ വർഷവും കന്നിയിലെ ആയില്യം നക്ഷത്രത്തിൽ സ്കൂൾ അങ്കണത്തിൽ ഇത് നടത്തി വരുന്നു .മുണ്ടൂരിലെ സർവജനങ്ങളുടെയും പങ്കാളിത്തത്തോടെ കായിക മാമാങ്കമായി സമുചിതമായി ആഘോഷിക്കുന്ന ഒരു കായിക ഉത്സവമാണിത്.