കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/ജൂനിയർ റെഡ് ക്രോസ്
റെഡ് ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥി വിഭാഗമാണ് ജൂനിയർ റെഡ് ക്രോസ് അഥവാ JRC . ജൂനിയർ റെഡ് ക്രോസ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളെ 'ജൂനിയേഴ്സ്' എന്ന് വിളിക്കുന്നു.JRC പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ നയിക്കുന്ന അധ്യാപകരെ "കൗൺസലർ" എന്ന് വിളിക്കുന്നു. മനുഷ്യരാശിയുടെ ക്ഷേമത്തിനും ലോകസമാധാനം സ്ഥാപിക്കുന്നതിനും രാജ്യത്തെ യുവാക്കളെ പ്രാപ്തരാക്കുക എന്നതാണ് ജൂനിയർ റെഡ് ക്രോസിന്റെ യഥാർത്ഥ ലക്‌ഷ്യം
ഉദ്ദേശ്യലക്ഷ്യങ്ങൾ
- എല്ലാതരം മാനുഷിക പ്രവർത്തനങ്ങളെയും പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ഇത്തരം പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്യുക .
- മനുഷ്യരുടെ കഷ്ടപ്പാടുകൾ കുറയ്ക്കാനും ലഘൂകരിക്കാനും തടയാനും വേണ്ടി പ്രവർത്തിക്കുക
- സമാധാനത്തിനായി കൂടുതൽ സൗഹാർദ്ദപരമായ അന്തരീക്ഷം സൃഷ്ടിക്കുക
ജൂനിയർ റെഡ് ക്രോസ് ക്ലബ്ബ് ഉൽഘാടനം
JRC സ്കാർഫ് അണിയിക്കൽ ചടങ്ങ്
ജൂനിയർ റെഡ് ക്രോസ്സ് കെ എം ജി വി എച്ച് എസ് എസ് തവനൂരിലെ കേഡറ്റുകളുടെ സ്കാർഫ് അണിയിക്കൽ ചടങ്ങ് മാർച്ച് ൫ ശനിയാഴ്ച നടന്നു. ജെ ർ സി കേഡറ്റുകളുടെ വെൽക്കം ഡാൻസോടുകൂടി പ്രോഗ്രാമിനു തുടക്കമായി .പി.ടി.എ പ്രസിഡന്റ് ശ്രീ . രഘുനന്ദനൻ സ്വാഗതം പറഞ്ഞു . പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ശിവദാസ് ടി വി അധ്യക്ഷത വഹിച്ചു . പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നസീറ സി പി പരിപാടി ഉദ്‌ഘാടനം ചെയ്തു. ചടങ്ങിന് ശ്രീ. ജസ്റ്റിൻ സി എൽ നന്ദി പറഞ്ഞു