മഹാകവി പി. സ്മാരക ജി വി എച്ച് എസ് എസ് ബെള്ളിക്കോത്ത്/എന്റെ ഗ്രാമം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ജില്ല : കാസർഗോഡ്
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ
ജില്ലാ കളക്ടർ
ബ്ലോക്ക് കാഞ്ഞങ്ങാട്
ഗ്രാമ പഞ്ചായത്ത്
പ്രസിഡണ്ട്
വാർഡ്
വാർഡ് മെമ്പർ
മഹാകവി പി യുടെയും വിദ്വാൻ പി യുടേയും സ്വന്തം ബെള്ളിക്കോത്ത്
ബെള്ളിക്കോത്ത് ...........................ദക്ഷൺ കിരൺ 10 സി
നാനാജാതികൾ കൂട്ടമായി വസിക്കുന്ന ദേശമാണ് വെള്ളിക്കോത്ത്. ഇവരുടെ തൊഴിലും സംസ്കാരവുമെല്ലാം വ്യത്യസ്തമാണ്.ജനങ്ങൾ ഇടകലർന്ന് ജീവിക്കുകയാണ് വെള്ളിക്കോത്ത്.വിവിധ കാലഘട്ടങ്ങളിൽ നിന്നും പല ഭാഗങ്ങളിൽ നിന്നും കച്ചവടാവശ്യാർത്ഥവും, കൃഷിക്ക് ഊന്നൽ നൽകിക്കൊണ്ടും രാജാവിന്റെ ആജ്ഞാനു വർത്തിയായും ജനവിഭാഗങ്ങൾ ഇവിടേയ്ക്ക് കുടിയേറി പാർത്തിട്ടുണ്ട്. ഇവരുടെയൊക്കെ വ്യത്യസ്ത സംസ്കാരവും തൊഴിലുകളും ഇഴചേർന്നു വന്ന ഒരു സമൂഹമാണ് വെള്ളിക്കോത്തുള്ളത്. വെള്ളിക്കോത്തിന്റെ മണ്ണിൽ വ്യത്യസ്ത തൊഴിൽ കൂട്ടങ്ങൾ ആധിപത്യം ഉറപ്പിച്ചിട്ടുണ്ട്. നായർ,ഗൗഡസാരസ്വത ശാലിയർ,തീയ്യർ, മണിയാണികൾ,മാദിഗർ,കണിശ്ശന്മാർ എന്നീ വിഭാഗങ്ങളാണ് അവർ. വെള്ളിക്കോത്ത് പല സമുദായങ്ങളുടെയും രാജാക്കന്മാരുടെയും ജന്മി നാടുവാഴികളുടെയും ഉയർച്ചതാഴ്ചകൾ കണ്ടുവളർന്ന പ്രദേശമാണ്. ജന്മിമാരുടെ ഉദയവും കർഷകർക്കു ലഭിച്ച അസ്വാതന്ത്ര്യവും ജന്മിനാടുവാഴികൾക്ക് പിന്തുണയായി വന്ന ബ്രിട്ടീഷ് സർക്കാരിന്റെ ഭരണവും ഇവിടുത്തെ കുടിയാന്മാർക്ക് ജീവിതം ദുസ്സഹമായി മാറി. ജന്മിമാരായ കുണ്ടലായർ, ഇരവിൽ വാഴുന്നവർ, മണിയിൽ പട്ടേലർ തുടങ്ങിയവരുടെ മുന്നിൽ ആജ്ഞാനുവർത്തകളായി മാറി.പട്ടിണിയുടെ കൃഷിപ്പണിയെടുത്താൽ കൂലി പോലും നിഷേധിച്ച നാളുകൾ. വാരം,പാട്ടം,നരി, കാശ്,ശീലക്കാശ് എന്നിവ പിടിച്ചെടുത്ത് കുടിയാന്മാരെ വേദനിപ്പിച്ചു. ആക്രമ പിരിവുകൾ,നെല്ല് പൂഴ്ത്തി വയ്ക്കൽ, പട്ടിണിക്കിടൽ തുടങ്ങിയവ ജന്മിമാർ അവലംബിച്ചപ്പോൾ ബ്രിട്ടീഷുകാർക്കെതിരെ രൂപം കൊണ്ട ദേശീയ പ്രസ്ഥാനത്തിലെ ഒരു വിഭാഗം സോഷ്യലിസ്റ്റുകാർ കുടിയന്മാർക്ക് വേണ്ടി ശബ്ദമുയർത്തി.1938 ഓടെ കമ്മ്യൂണിസ്റ്റ് പാർട്ടിയും കർഷകസംഘവും നിലവിൽവന്നു.ഇവർ ജന്മിത്വത്തിനെതിരെ പോരാടി.അതിനായി രഹസ്യ ക്ലാസുകൾ നൽകി കർഷകരെയും തൊഴിലാളികളെയും സജ്ജരാക്കി.ഇവർ ജന്മിത്വത്തിനെതിരെ തിരിഞ്ഞു.അക്രമ പിരിവുകൾ അവസാനിപ്പിക്കുവാനും വാരം,പാട്ടം പിരിവുകൾ ഇല്ലാതാക്കാനും കർഷകർ സമരം നയിച്ചു. നെല്ലെടുപ്പ് സമരവും വിളവുകൊയ്ത്ത് മിച്ചഭൂമി സമരങ്ങളും കൊടുങ്കാറ്റായി മാറിയപ്പോൾ ജന്മിമാർ സമരങ്ങളെ ബ്രിട്ടീഷ് പോലീസിന്റെ സഹായത്തോടെ അടിച്ചമർത്താൻ ശ്രമിച്ചു. കെ.മാധവൻ,പി.അമ്പു നായർ,എം.ഹരിദാസ് തുടങ്ങി നിരവധി പോരാളികൾ ഒളിവിൽ നിന്നും തെളിവിൽ നിന്നും പോരാടി.മർദ്ദനങ്ങളും ലോക്കപ്പ് മർദ്ദനവും ജയിൽശിക്ഷയും ഏറ്റുവാങ്ങി. എന്നിട്ടും ജന്മിമാർക്ക് കുടിയാന്മാരുടെ ശക്തമായ ചെറുത്തുനിൽപ്പിനെ തോൽപ്പിക്കാൻ കഴിഞ്ഞില്ല. കാസർഗോഡ് താലൂക്കിൽ 1935 മുതൽ 1958 വരെയുള്ള വർഷങ്ങളിൽ നിരവധി സമരങ്ങൾ നടക്കുകയുണ്ടായി ഇതിനെ തുടർന്ന് ജന്മിനാടുവാഴി കൾക്കെതിരെ വിള കൊയ്ത്തും നെല്ലെടുപ്പ് സമരങ്ങൾ നടത്തിയും കർഷക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളർന്നു വരികയായിരുന്നു.ഈ മാറ്റം അജാനൂരിനകത്തെ വെള്ളിക്കോത്തും സമീപപ്രദേശങ്ങളിലുമുണ്ടായി.കെ.മാധവൻ,പി.അമ്പു നായർ എന്നിവർക്ക് എകെജി,കൃഷ്ണപിള്ള, നായനാർ,.കെ.എ കേരളീയൻ എന്നിവരുടെ നിർദ്ദേശത്തോടെ പ്രവർത്തിക്കുകയും ഇവിടുത്തെ കർഷകരെ സംഘടിപ്പിക്കുകയും ചെയ്തു.എം.ഹരിദാസ്, എ സി കണ്ണൻ മാസ്റ്റർ തുടങ്ങി വലിയൊരു നിര തന്നെ വെള്ളിക്കോത്ത് കേന്ദ്രീകരിച്ച് പ്രവർത്തിച്ചു. ഇതിൽ പ്രധാനപ്പെട്ടതായിരുന്നു രാവണീശ്വരം നെല്ലെടുപ്പ് സമരം. ഈ സമരത്തിൽ കല്ലു വരമ്പത്ത് അപ്പുകുഞ്ഞി രക്തസാക്ഷിത്വം വരിക്കുക യുണ്ടായി. അതുപോലെ തന്നെ വളരെ പ്രധാനപ്പെട്ട ഒരു സമരമായിരുന്നു മണിയൻ പട്ടരുടെ വാരം തടഞ്ഞ സമരം. വെള്ളിക്കോത്ത് മാറ്റങ്ങൾ വരുത്തിയ സമീപപ്രദേശമായ വിഷ്ണു മംഗലത്തും മധുരക്കാട്ടും നടത്തിയ വിളകൊയ്ത്ത് സമരവും വലിയ പ്രതിഫലമാണ് ഇവിടെ ഉണ്ടാക്കിയത് ഇതുപോലെ നിരവധി സമരങ്ങൾ ബീഡിത്തൊഴിലാളിയൂണിയൻ സമരങ്ങളായാലും 1952 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കേസ് ആയാലും കർഷകപ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ വെള്ളിക്കോത്ത് മണ്ണിൽ വിപുലമാകാൻ കാരണമായി. ഇവയ്ക്കെല്ലാം നേതൃത്വം കൊടുത്തത് കെ മാധവനും അമ്പു നായരുമാണെന്നത് ശ്രദ്ധേയമാണ്. ഒരുകാലത്ത് ഇവരുടെ രണ്ടു പേരുടെയും തലയ്ക്ക് ആയിരം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. രാവണീശ്വരം നെല്ലെടുപ്പ് മായി ബന്ധപ്പെട്ട രണ്ടുപേരെയും വെള്ളം വലിക്കുന്ന കയറു കൊണ്ടും കറ്റകെട്ടുന്ന കയറുകൊണ്ടും വരിഞ്ഞു കെട്ടി കോട്ടച്ചേരി നഗരത്തിൽ കൂടി നടത്തിച്ചാണ് സ്റ്റേഷനിലേക്ക് കൊണ്ടു പോയത്. ലോക്കപ്പിൽ വെച്ച് ക്രൂരമായ മർദ്ദനം ആണ് ഇവർ സഹിച്ചത്. ഇങ്ങനെ ഏറെ ത്യാഗങ്ങൾ സഹിച്ചാണ് ജന്മിത്വത്തിനെതിരെ പോരാടിയത്. സ്വാതന്ത്ര്യം ലഭിച്ചതോടെ മാറ്റങ്ങൾ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു. വെള്ളിക്കോത്തെയും ചുറ്റു പ്രദേശത്തെയും കർഷകർ വീണ്ടും ദുരിതത്തിൽ തന്നെയായിരുന്നു. ഇതിനൊരു മാറ്റം സംഭവിച്ചത് 1957ലെ ഇ.എം.എസ് മന്ത്രിസഭ യോട് കൂടിയായിരുന്നു. വെള്ളിക്കോത്ത് കർഷകർക്കും തങ്ങളുടെ വിയർപ്പിന്റെ ഫലം അനുഭവിക്കാൻ കഴിഞ്ഞു. വെള്ളിക്കോത്തിന്റെ സംസ്കാര രൂപീകരണത്തിൽ ഇത്തരം സമരങ്ങൾ ക്കുള്ള പ്രാധാന്യം വലുതാണ്. വെള്ളിക്കോത്ത് വിദ്യാഭ്യാസചരിത്രം വളരെ വിപുലമാണ്. പുതിയകാല വിദ്യാഭ്യാസത്തിന്റെ തുടക്കം കൊല്ലേടത്ത് കണ്ണൻ നായർ നൽകിയ സ്ഥലത്തിലെ പ്രൈമറി വിദ്യാലയമാണ് ഇന്നത്തെ വെള്ളിക്കോത്ത് താഴെ സ്കൂൾ.മഹാകവി.പി യുടെ വിദ്യാഭ്യാസം അവിടെയായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ എതിർത്ത് സ്വദേശി വിദ്യാഭ്യാസത്തിനുവേണ്ടി 1926 മെയ് 22ന് വിജ്ഞാനദായിനി സംസ്കൃതപാഠശാല വിദ്വാൻ പി കേളുനായരുടെ നേതൃത്വത്തിൽ ആരംഭിച്ചു. ഹരിജൻ കുട്ടികൾക്കും മറ്റും വിദ്യാർഥികളുടെ കൂടെ വിദ്യാഭ്യാസം നൽകി വിപ്ലവം സൃഷ്ടിച്ചു. വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ വരുത്തിക്കൊണ്ട് പ്രൈമറി സ്കൂൾ അപ്പർ പ്രൈമറി ആയി ഉയർത്തി. അത് ഹൈസ്കൂളും ഹയർസെക്കൻഡറിയും ആയി മാറി. വെള്ളിക്കോത്തിന്റെ ദേശീയപ്രസ്ഥാന ചരിത്രം അതിവിപുലമാണ്. വെള്ളിക്കോത്ത് വിജ്ഞാനദായിനി പാഠശാല കേന്ദ്രീകരിച്ചായിരുന്നു ദേശീയപ്രസ്ഥാനത്തിലെ വളർച്ച. അതിനുമുന്നിൽ നിന്ന് പ്രവർത്തിച്ചവരിൽ പ്രധാനിയായിരുന്നു വിദ്വാൻ. പി.കേളുനായർ. വെള്ളിക്കോത്ത് ദേശീയപ്രസ്ഥാന ചരിത്രം വിദ്വാൻ.പി യുലൂടെയും എ.സി കണ്ണൻ നായരിലൂടെ യുമാണ് ആരംഭിക്കുന്നത്.ശക്തികയ്യെഴുത്ത് മാസികകളിൽ കൂടി ദേശീയ ബോധം ജനങ്ങളിൽ വളർത്തിയെടുക്കുവാൻ എ.സി കണ്ണൻനായർ ശ്രമിച്ചു. 1925 ഓടെയാണ് വെള്ളിക്കോത്ത് ദേശീയപ്രസ്ഥാനം ശക്തിപ്രാപിക്കപ്പെട്ടുവരുന്നത്. 1927 ലെ ഗാന്ധിജിയുടെ സന്ദർശനവും തിലകൻ അനുസ്മരണ ദിനവും മദ്രാസ് സമ്മേളനവും ഗാന്ധിജിയുടെ സന്ദർഭവും ബർദോളി സത്യാഗ്രഹവും മിക്ക ദേശീയ സമരങ്ങൾ നടക്കുമ്പോഴും അതിന്റെ പ്രതിധ്വനി വെള്ളിക്കോത്തും ഉണ്ടായി. ഗാന്ധി കൃഷ്ണൻ നായർ എ.സി കണ്ണൻ നായർ തുടങ്ങി നിരവധി ദേശീയ പ്രസ്ഥാന പ്രവർത്തകർ സമരം നയിച്ച് നേടിയെടുത്ത സ്വാതന്ത്ര്യമാണ് വെള്ളിക്കോത്തിന്റേത്. വിദ്വാൻ പി കേളുനായരുടെ ശ്രമഫലമായി ഉണ്ടായ ദേശീയ വിദ്യാലയം ഓരോ സ്ത്രീകൾക്ക് വളരെ ഉപകാരപ്രദമായിരുന്നു. ഭൂരിഭാഗം പെൺകുട്ടികളും ദേശീയ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ആവുകയും ജാതിയെക്കുറിച്ചും, സ്ത്രീധനത്തെ കുറിച്ചും വളരെ ഗൗരവമുള്ള ചർച്ചകളൊക്കെ നടത്തി. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന എ.സി കണ്ണൻ നായരുടെ അധ്യക്ഷതയിൽ സമ്മേളനങ്ങൾ ചേരുകയും സ്ത്രീകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും പരിഹാരം കാണുവാനും സ്ത്രീസമാജം എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ചു. 1948 ലെ രാവണീശ്വരം നെല്ലെടുപ്പ് സമരത്തിൽ നിരവധി സ്ത്രീകൾ സജീവമായി പങ്കെടുത്തിരുന്നു. വെള്ളിക്കോത്ത് ഗ്രാമത്തിലെ എസ്.എസ്.എൽ.സി പാസായ ആദ്യ പെൺകുട്ടി അനന്ത കിണി പട്ടേലരുടെ മകൾ താരയായിരുന്നു. മഹാശിലായുഗ സംസ്കാരത്തിന്റെ ഭാഗമോ അതിനുമുമ്പുള്ള കാലഘട്ടത്തിലെ ചരിത്രശേഷിപ്പുകളോ വെള്ളിക്കോത്ത് ഇല്ല. എന്നാൽ നൂറ്റാണ്ടുകൾ പിന്നിട്ടതിനുശേഷം കടന്നുവന്ന നമ്പൂതിരിമാരുടെ പാലമംഗളം ഇല്ലം, വീണച്ചേരി ഇല്ലം കൂടാതെ മഹാകവി.പി യുടെ തറവാട്, വിജ്ഞാനദായിനി ദേശീയ വിദ്യാലയം, നിരവധി രാഷ്ട്രീയ സാംസ്കാരിക ചർച്ചകൾക്ക് സാക്ഷ്യം വഹിച്ച ആൽത്തറ എന്നിവയൊക്കെ മാത്രമേ ചരിത്രശേഷിപ്പുകളായി വെള്ളിക്കോത്തിന് ചൂണ്ടിക്കാണിക്കാനുള്ളൂ.
മഹാകവി പി കുഞ്ഞിരാമൻ നായർ
ഈ കവിയുടെ കാൽപാടുകൾ നമ്മെ ഭൂമിയുടെ അതിർത്തികൾക്കും അപ്പുറം എത്തിക്കുന്നു. കൂടെ നടക്കാൻ ആരുമില്ല. കാരണം അദ്ദേഹം ഉൾവഴികളിലൂുടെയാണ് സഞ്ചരിച്ചത്. പുറം വഴികളിലൂടെയായിരുന്നില്ല. ജീവചരിത്രം എഴുതപ്പെടുമ്പോൾ പി കുഞ്ഞിരാമൻനായരുടെ ബയോഡാറ്റ തെറ്റാതെ നാം കൊടുക്കുന്നു. അദ്ദേഹം ജനിച്ച കൊല്ലം 1905, ദേശം കാഞ്ഞങ്ങാട്ടെ അജാനൂർ, വീട് വെള്ളിക്കോത്ത് പനയന്തട്ട, പിതാവ് പുറവങ്കര കുഞ്ഞമ്പുനായർ, അമ്മ കുഞ്ഞമ്മയമ്മ.പട്ടാമ്പി സംസ്കൃതകലാലയത്തിലും മറ്റും വിദ്യാഭ്യാസം. പലയിടങ്ങളിലും പാർത്തു. കണ്ണൂരും തൃശ്ശൂരും കോഴിക്കോട്ടും തിരുവില്വാമലയിലും ഗുരുവായൂരിലും തിരുവനന്തപുരത്തും കൂടാളിയിലും കൊല്ലങ്കോടും അദ്ധ്യാപകനായി പ്രവർത്തിച്ചു. ചരമം തിരുവനന്തപുരം സത്രത്തിൽ. 1978. ഈ റെക്കാർഡ് ശരിയല്ലെന്നല്ല. പക്ഷെ ഈ ശരിയിലൂടെയല്ല കവി ജീവിച്ചത്. ജീവിച്ചതാകട്ടെ തെറ്റാ യിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബക്കാരും നാട്ടുകാരും കൂട്ടുകാരും എല്ലാം പറഞ്ഞു. അദ്ദേഹവും പറഞ്ഞു. ഏറ്റവും വലിയ തെറ്റ്, കവിത. അതിലദ്ദേഹം ശ്വസിച്ചു, നടന്നു, കിടന്നു, ജീവിച്ചു, മരിച്ചു. ഒടുവിൽ മരണത്തെ ജയിക്കുകയും ചെയ്തു.ഇപ്പോൾ ആ ജീവിതം ശരിയാണെന്നു പറയാൻ ആളുകൾ കൂടിവരുന്നു. അദ്ദേഹം ജനിച്ച സംഭവം തൊടു ഉണ്ടായിത്തുടങ്ങിയ തെറ്റുകളെക്കുറിച്ചു ഇനി പറയാം. അദ്ദേഹം പിറന്നത് അജാനുരിൽ തന്നെയാണോ? അദ്ദേഹം തന്റെ ജന്മസ്ഥലം അന്വേഷിച്ചുനടന്ന നാടോടിയായിരുന്നു. ഈ അന്വേഷണോ ദ്ദേശ്യത്തോടെയാണ് പടിയിറങ്ങിയത്. അല്ല, കൂടിയിറങ്ങിയതോ? അങ്ങനെ നേരത്തെ സൂചിപ്പിച്ചതുപോലെ തെക്കോട്ടുനീങ്ങി ഒടുവിൽ തിവനന്തപുരത്തെത്തി നിര്യാതനായി. ‘വഴിയമ്പലത്തില്' എന്ന കവിതയിൽ കവി എഴുതി."ഉലകം ചുറ്റിടുമന്ധനാണിവ൯” വഴിയമ്പലത്തിൽ കിടന്ന് മരണത്തെ വരിച്ചു-അറം പറ്റിയോ കവിക്ക്?“ഗുരുശാപമേറ്റവൻ”തന്നെ. ഈ പാരമ്പര്യ സമൃദ്ധിയിൽ വളർന്ന കവി ഈ നാട്ടിലെ വലിയ കുന്നുകളേയും പുഴകളേയും മാത്രമല്ല കണ്ടത്. സഹ്യനോടുള്ള അദ്ദേഹത്തിന്റെ അസഹ്യമായ പ്രണയവും നിളയോടുള്ള നീളമേ റിയ ഭക്തിയും എല്ലാവർക്കും അറിവുള്ളതാണ്.അദ്ദേഹം കേരളത്തിന്റെ ഏറ്റവും വലിയ തലകളെ മാത്രമല്ല, ഏറ്റവും ചെറിയ അണുക്കളേയും ഒരേ പ്രേമത്തോടെ നോക്കിക്കണ്ടു. നമ്മുടെ നാട്ടിലെ കാറ്റിനെ മിക്കവാറും എല്ലാ കേരളീയ കവികളും നോക്കിനിൽക്കേ ആരാധിച്ചിട്ടുണ്ട്. പക്ഷേ, ഇവിടത്തെ കാറ്റ് ഒരാറു യ്വ്‌യക്ക് അത വിശ്വച്രവാളമായി മാറുന്നു. പോലെ ഒഴുകിക്കൊണ്ടിരിക്കുന്നു എന്ന് സ്വയം അവിടെ വിശ്വമഹാറാണിയും വിശ്വൈകമോഹി അനുഭവിച്ചറിഞ്ഞ ഒരു കവിയേ ഉളളൂ. കുഞ്ഞിരാമൻ എന്ന നാടൻ കവിയുടെ കാല്പാടുകൾ നമ്മെ ഇവിടെയെല്ലാം എത്തിക്കുന്നു. ഈകാല്പാടുകൾ പതിഞ്ഞ പാടുകളിലുടെ നടന്നുപോകാൻ കവികളുണ്ടോ? ഇല്ല. കാരണംതമഹം വിയെ സഞ്ചരിച്ചത് വെളി യിലുടെയായിരുന്നില്ല, അകത്തുടെയായിരുന്നു,ഏറ്റവും ദുർഘടമായ യാത്ര!