സെന്റ് പോൾസ് ഗവ. എൽ പി എസ് ഐരാപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് പോൾസ് ഗവ. എൽ പി എസ് ഐരാപുരം | |
---|---|
![]() | |
വിലാസം | |
ഐരാപുരം ഐരാപുരം , ഐരാപുരം പി.ഒ. , 683541 , എറണാകുളം ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 0484 2657220 |
ഇമെയിൽ | airapuramstpaulsglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25602 (സമേതം) |
യുഡൈസ് കോഡ് | 32080500903 |
വിക്കിഡാറ്റ | Q99509717 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | കോലഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കുന്നത്തുനാട് |
താലൂക്ക് | കുന്നത്തുനാട് |
ബ്ലോക്ക് പഞ്ചായത്ത് | വടവുകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 71 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈജി മർക്കോസ് |
പി.ടി.എ. പ്രസിഡണ്ട് | റസൽ കെ ഐ |
എം.പി.ടി.എ. പ്രസിഡണ്ട് | ആബിദ റഷീദ് |
അവസാനം തിരുത്തിയത് | |
13-03-2022 | Hmminipaul |
പ്രോജക്ടുകൾ |
---|

................................
ചരിത്രം
നിത്യവൃത്തിക്കായി കൂലിവേല ചെയ്യുന്നവരുടേയും നിസ്സാര കർഷകരുടേയും ഇടത്തരക്കാരുടേയും ഒരു അവികസിത പ്രദേശമായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഐരാപുരം കര. ഹിന്ദുക്കളുും ക്രിസ്ത്യാനികളും മുസ്ലീങ്ങളുമായ ഇടത്തരക്കാർ ഇടകലർന്നു ജീവിച്ചിരുന്ന ഈ പ്രദേശത്ത് ജനവാസവും കുറവായിരുന്നു. ആളുകൾ സ്വന്തമായി കൃഷി ചെയ്തും കൃഷിപ്പണി ചെയ്തും കൂലിവേല ചെയ്തും നിത്യവൃത്തി നടത്തിയിരുന്ന ഇക്കാലത്ത് ഔപചാരിക വിദ്യാഭ്യാസം ലഭിച്ചവർ ഈ നാട്ടിൽ കുറവായിരുന്നു. കുന്നുക്കുരുടി സെന്റ്ജോർജ് ഓർത്തഡോക്സ് ഇടവകയും കുന്നുക്കുരുടി പള്ളിയുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് സെന്റ്പോൾസ് സ്കൂളിന്റെ ആവിർഭാവവുമായി ബന്ധപ്പെട്ട ചരിത്രം.
ചേലാട്ട് അച്ഛൻ എന്ന പേരിൽ പിൽക്കാലത്ത് പ്രശസ്തനായിത്തീർന്ന ശ്രീ എം.സി.ഐസക് കൃസ്ത്യാനികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് കുന്നുക്കുരുടി പള്ളിയുടെ നാല് ദിക്കുകളിലും കുന്നുക്കുരുടി പള്ളിക്കു സമീപവുമായി അഞ്ച് ഭാഷാപഠന സ്കൂളു്ട്കൾ സ്ഥാപിച്ചു. അവയിലൊന്നാണ് വടക്കേ ഐരാപുരം സെന്റ് പോൾസ് എൽ പി സ്കൂൾ.1918 - 20 കാലഘട്ടത്തിലാണ് സ്കൂളിന്റെ ആരംഭം. ചേലാട്ട് അച്ചന്റെ അകാലവിയോഗത്തിന് ശേഷം പള്ളിയുടെ വരുമാനത്തിൽ കുറവുണ്ടാവുകയും പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാവുകയും പള്ളിക്കൂടങ്ങൾ നടത്തിക്കൊണ്ടുപോകാൻ ബുദ്ധിമുട്ടാവുകയും ചെയ്തു. 1949 ൽ തിരുവിതാംകൂർ കൊച്ചി നിയമസഭകൾ ലയിച്ച് തിരുക്കൊച്ചി രൂപീകൃതമാവുകയും ജനക്ഷേമപദ്ധതികളിൽ സർക്കാർ കൂടുതൽ താത്പര്യം കാണിക്കുകയും ചെയ്തുതുടങ്ങി. സ്വകാര്യ വ്യക്തികളോ സ്ഥാപനങ്ങളോ നടത്തിയിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിട്ടുകൊടുക്കാൻ തയ്യാറുള്ള പക്ഷം അവ ഏറ്റെടുക്കാൻ സർക്കാർ തയ്യാറാണെന്ന വിജ്ഞാപനം പുറത്തിറക്കി. ഇതൊരവസരമായി കണ്ടുകൊണ്ട് 1949 ൽ പള്ളി ആരംഭിച്ച എല്ലാ സ്കൂളുകളും വിട്ടുകൊടുക്കുവാൻ അന്നത്തെ പള്ളിഭാരവാഹികൾ തീരുമാനിക്കുകയും ഐരാപുരം കമർത സ്കൂളും സ്ഥലവും കേവലം ഒരു രൂപ പ്രതിഫലം കൈപ്പറ്റിക്കൊണ്ട് ഒരേയൊരു വ്യവസ്ഥയോടുകൂടിയും സർക്കാറിന് കൈമാറി. വ്യവസ്ഥ ഇതായിരുന്നു പള്ളിക്കൂടത്തിന്റെ പേര് സെന്റ് പോൾസ് എൽ പി സ്കൂൾ ഐരാപുരം എന്നു തന്നെ നിലനിർത്തണം.
കേവലം ആറും ഏഴും കുട്ടികൾ പഠിച്ചിരുന്ന കാലത്തിൽ നിന്നും ഇരുപത് ഇരുപത്തഞ്ച് വിദ്യാർത്ഥികളിലേക്കും 1950 - 70 കാലഘട്ടത്തിൽ അറുപത് എഴുപത് വിദ്യാർഥികളിലേക്കും1970 കാലഘട്ടത്തിൽ നൂറിന് മുകളിലേക്കും ഉയരുകയും പല ക്ലാസ്സുകളിലും രണ്ട് ഡിവിഷനുകളും ഷിഫ്റ്റ് സമ്പ്രദായവും വേണ്ടി വന്ന ഒരുസുവർണ്ണ കാലവും സെന്റ് പോൾസ് ഗവൺമെന്റ് എൽ പി സ്കൂളിന് ഉണ്ട്.RR
പള്ളിക്കൂടത്തിന്റെ ആരംഭകാലത്ത് ഏകാധ്യാപകരായി പലരും കുറച്ചുകാലം വീതം നിസ്സാര പ്രതിഫലത്തിന് അധ്യാപനം നടത്തിയിരുന്നു. എന്നാൽ നീണ്ട കാലയളവ് ഇവിടെ സേവനം നടത്താൻ ഭാഗ്യം ലഭിച്ച അധ്യാപക ശ്രേഷ്ഠരും ഉണ്ട്. അതുപോലെ തന്നെ ഈ വിദ്യാലയത്തിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തി പിന്നീട് ഇവിടെത്തന്നെ അധ്യാപകരായി വന്നവരുമുണ്ട്.
ദീർഘ ഹ്രസ്വ കാലയളവിൽ സേവനമനുഷ്ഠിച്ച പേരറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ അനേക ഗുരുശ്രേഷ്ഠർ കയ്യും മെയ്യും മറന്ന് സേവനമർപ്പിച്ച സ്ഥാപനമാണിത്.
ആധുനിക ചരിത്രം
ഭൗതികസൗകര്യങ്ങൾ
ദിനാചരണങ്ങൾ
ക്രിസ്മസ് ആഘോഷ പരിപാടിയിൽ നിന്ന്

ക്ലാസ് പിടിഎ യിൽ നിന്ന്.

രക്ഷിതാക്കൾ സംസാരിക്കുന്നു
ജനുവരി 23 NATIONAL HANDWRITING DAY


ജനുവരി 24 ബാലികാദിനം
കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ


ജനുവരി 26 റിപ്പബ്ലിക് ദിന പ്രവർത്തനങ്ങൾ
വാർഡ് മെമ്പർ ദേശീയപതാക ഉയർത്തുന്നു

ജനുവരി 26 റിപ്പബ്ലിക് ദിന പ്രവർത്തനങ്ങൾ

റിപ്പബ്ലിക് ദിന ക്വിസ് മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്ക് ഓൺലൈനായി ട്രോഫികൾ നൽകിയപ്പോൾ

ജനുവരി 30 രക്തസാക്ഷി ദിനം

കുട്ടികൾ തയ്യറാക്കിയ പോസ്റ്ററുകൾ



==ഫെബ്രുവരി 21 മാത്യഭാഷാദിനം
മാതൃഭാഷാദിനം വളരെ വിപുലമായി ആഘോഷിച്ചു.കുട്ടികൾ പ്രശസ്തരായ പല കവികളുടെയും കവിതകൾ വളരെ മനോഹരമായി ആലപിച്ചു. ഒന്നു മുതൽ നാലുവരെ ക്ലാസ്സുകളിലെ കുട്ടികളെ നാലു ഗ്രൂപ്പുകളായിതിരിച്ച് കടങ്കഥക്വിസ് നടത്തി. കഥാകഥനം, പ്രസംഗം, നാടൻപാട്ട് തുടങ്ങിയ പരിപാടികളും അവതരിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി.


ശാസ്ത്രദിനം

പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 10.036976, 76.503682 |zoom=18}}
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 25602
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ