ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/മറ്റ്ക്ലബ്ബുകൾ
English Club
ലക്ഷ്യം
വിദ്യാർഥികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടിക്കൊടുക്കാൻ സഹായിക്കുകയും മടിയും തെറ്റും കൂടാതെ ഭാഷ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ഈ ക്ലബിന്റെ പ്രവർത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്.
പ്രവർത്തനം
ക്ലാസ് തലത്തിൽ ലഭ്യമാക്കുന്ന ഇംഗ്ലീഷ് പത്രങ്ങളും ആനുകാലികങ്ങളും വായിച്ച് അവയുടെ ആശയം ഇംഗ്ലീഷിൽ അവതരിപ്പിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുന്നു . ഇംഗ്ലീഷിലുള്ള വിവിധ മൽസരങ്ങളിൽ പങ്കെടുക്കാൻ കുട്ടികളെ പ്രേരിപ്പിക്കുകയും അവരെ അതിന് സജ്ജരാക്കുകയും ചെയ്യുന്നുണ്ട്
നേട്ടങ്ങൾ
വിദ്യാഭ്യാസവകുപ്പ് വിദ്യാഭ്യാസ ജില്ലാ തലത്തിൽ സംഘടിപ്പിച്ച റോൾ പ്ലേ മൽസരത്തിൽ പാലക്കാട് വിദ്യാഭ്യാസജില്ലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കാൻ ഈ വിദ്യാലയത്തിലെ വിദ്യാർഥികൾക്ക് സാധിച്ചിട്ടുണ്ട്. ഒമ്പതാം ക്ലാസിലെ സിയ, അനഘ, പൂജ, എന്നിവർ ചേർന്ന് അവതരിപ്പിച്ച റോൾ പ്ലേ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. വിദ്യാലയത്തിലെ വിദ്യാർഥികൾക്കുള്ള സമ്മാനങ്ങൾ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പ്രധാനാധ്യാപകന് കൈമാറി
Arabic Club
ലക്ഷ്യം
അറബിക്ക് ഭാഷ ഒന്നാം ഭാഷ ആയി പഠിക്കുന്ന വിദ്യാർഥികളെ ആ ഭാഷ കൈകാര്യം ചെയ്യുന്നതിന് പ്രാപ്‍തരാക്കുക എന്ന ലക്ഷ്യത്തോടെ ആണ് അറബിക്ക് ക്ലബ് വിദ്യാലയത്തിൽ പ്രവർത്തിക്കുന്നത്. അറബിക്ക് ഭാഷ പഠിക്കുന്നതിനും അതുമായി ബന്ധപ്പെട്ട കലാ-കായികമൽസരങ്ങൾക്ക് വിദ്യാർഥികളെ സജ്ജരാക്കുക എന്നതും ഈ ക്ലബിന്റെ പ്രധാനലക്ഷ്യങ്ങളിൽപ്പെടുന്നു
പ്രവർത്തനം
അറബിക്ക് ഭാഷ ഒന്നാം ഭാഷ ആയി പഠിക്കുന്ന വിദ്യാർഥികൾക്കും അറബിക്ക് ഭാഷ കൈകാര്യം ചെയ്യാനറിയാവുന്നതും താൽപര്യവുമുള്ള വിദ്യാർഥികളെ ഉൾക്കൊള്ളിച്ചാണ് അറബിക്ക് ക്ലബിന്റെ പ്രവർത്തനങ്ങൾ നടന്ന് വരുന്നത്. വിദ്യാലയത്തിലെ അറബിക്ക് അധ്യാപകനായ ശ്രീ പി എ മുഹമ്മദാലി സാറിന്റെ നേതൃത്വത്തിലാണ് അറബിക്ക് ക്ലബിന്റെ പ്രവർത്തനങ്ങൾ നടന്ന് വരുന്നത്.
നേട്ടങ്ങൾ
കോവിഡ് പ്രതിസന്ധിയെ തുടർന്ന് സബ്-ജില്ലാ തലത്തിലോ ജില്ലാ തലത്തിലോ മൽസരങ്ങൾ സംഘടിപ്പിക്കാത്തതിനാൽ ആ തലത്തിലുള്ള മൽസരങ്ങളിൽ പങ്കെടുക്കാൻ കുട്ടികൾക്ക് സാധിച്ചിട്ടില്ല എങ്കിലും സ്കൂൾ തലത്തിൽ അറബിക്ക് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ മൽസരങ്ങൾ സംഘടിപ്പിക്കാൻ അറബിക്ക് ക്ലബിന് സാധിച്ചിട്ടുണ്ട്. വിദ്യാർഥികളുടെ സജീവ പങ്കാളിത്തം ഈ മൽസരങ്ങളിൽ ഉണ്ടാക്കുന്നതിനും വിവിധ ദിനാചരണങ്ങൾ അറബിഭാഷയിൽ അറബിക്ക് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കാൻ സാധിച്ചു എന്നതും നേട്ടമായി കണക്കാക്കാം
ORC (Our Responsibility to Children)
ലക്ഷ്യം
വിദ്യാഭ്യാസ വകുപ്പ് തിരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ സംഘടിപ്പുക്കുന്ന പ്രോജക്ട് ആണ് ORC എന്ന Our Responsibility to Children. വനിതാ-ശിശു സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ആണ് ഈ പ്രോജക്ട് പ്രവർത്തിക്കുന്നത്. സമൂഹത്തിൽ സഹായം ആവശ്യമുള്ള വിദ്യാർഥികളിൽ ആത്മവിശ്വാസം ഉണ്ടാക്കുക എന്നതാണ് ORC യുടെ പ്രധാന ലക്ഷ്യം .
പ്രവർത്തനം
ORC യുടെ നേതൃത്വത്തിൽ അധ്യാപകർക്ക് ഓൺലൈനിലൂടെ ശാക്തീകരണപരിപാടികൾ സംഘടിപ്പിക്കുകയും വിദ്യാർഥികൾക്കായി വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടത്തുകയുമുണ്ടായിട്ടുണ്ട്. വനിതാ-ശിശു സംരക്ഷണ വകുപ്പിലെ പരിശീലനം ലഭിച്ച കൗൺസിലർമാരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് . ഹൈസ്‍കൂൾ-ഹയർ സെക്കണ്ടറി- വി എച്ച് എസ് ഇ വിഭാഗങ്ങളിലെ ഓരോ അധ്യാപകർക്ക് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ചുമതല നൽകിയിട്ടുണ്ട്. അവരാണ് സ്കൂൾ തലത്തിലെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്
OPTIMA 2021
കോവിഡ് കാലത്ത് മാനസികസംഘർഷം അനുഭവിക്കുന്ന ഹൈസ്‍കൂൾ വിഭാഗത്തിലെ ഇരുപത്തിയഞ്ചോളം കുട്ടികളെ അധ്യാപകരുടെ സഹായത്തോടെ കണ്ടെത്തി അവരിൽ മാനസിക സംഘർഷം ലഘൂകരിക്കുന്നതിനും മൊബൈലിന്റെ അമിത ഉപയോഗം കുറക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് ഓപ്റ്റിമ എന്ന പേരിൽ വനിതാ ശിശു സംരക്ഷണ വിഭാഗം സംഘടിപ്പിച്ച 3 ദിവസം നീണ്ട് നിന്ന പരിശീലന പരിപാടിയിലൂടെ ഉദ്ദേശിച്ചത്. പരിശീലനത്തിന്റെ ഉദ്ഘാടനം ജില്ലാ ശിശു സംരക്ഷണ ഓഫീസർ ശ്രീമതി ശുഭ നിർവഹിച്ചു. വാളയാർ സർക്കിൾ ഇൻസ്‍പെക്ടർ ശ്രീ മുരളീധരൻ വി എസ് മുഖ്യാതിഥി ആയിരുന്നു. സമാപന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിനുമോൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ശ്രീമതി പത്മിനി ടീച്ചർ മുഖ്യാതിയായ യോഗത്തിൽ പുതുശേരി ഗ്രാമ പഞ്ചായത്തംഗം ശ്രീമതി നിഷ സി വി , പ്രധാനാധ്യാപകരായ ശ്രീ സുജിത്ത് എസ്, ശ്രീമതി ഷാജി സാമു എന്നിവരും സംസാരിച്ചു. പങ്കെടുത്ത വിദ്യാർഥികൾ അവരുടെ അനുഭവം പങ്ക് വെക്കുകയും എല്ലാ പങ്കാളികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്‍തു