തൃശൂർ
.
ടിപ്പുസുൽത്താന്റെ സാമ്രാജ്യത്തിൽപ്പെട്ട പ്രദേശമായിരുന്നു തൃശൂർ. ബ്രിട്ടീഷുകാർ ടിപ്പുസുൽത്താനെ തോൽപ്പിച്ച് ദേശം കയ്യടക്കി. കീഴടക്കിയ പ്രദേശങ്ങളിൽ സാമന്തര രാജാക്കന്മാരെ നിയമിച്ചു. രാജരാജവർമ്മ എന്ന ശക്തൻ തമ്പുരാനായിരുന്നു തൃശൂർ ഉൾപ്പെടുന്ന ദേശത്തിന്റെ രാജാവ്. അദ്ദേഹം തൃശൂർ പ്രദേശത്തെ മനോഹരമായ രീതിയിൽ പടുത്തുയർത്തി. തൃശൂർ പ്രദേശവുമായി ബന്ധപ്പെട്ട് മൂന്ന് ശിവക്ഷേത്രങ്ങൾ ഉണ്ടായിരുന്നുയ അതിന്റെ അടിസ്ഥാനപ്പെടുത്തി ശക്തൻതമ്പുരാൻ രാജാവ് ഈ പ്രദേശത്തെ "തൃശിവ & ഊർ" - അതിന്റെ അർത്ഥം "ശിവദേവന്റെ ദേശം" എന്ന രീതിയിൽ "തൃശിവപെരൂർ"എന്ന പേര് നൽകി. എന്നാൽ ബ്രിട്ടീഷുകാർക്ക് ആ പേര് ഉച്ചരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോൾ അവർ അത് ഇംഗ്ലീഷ്‌വത്ക്കരിച്ചു. അങ്ങനെ തൃശിവപേരൂർ തൃശൂർ ആയി മാറി..