ഗവ. എച്ച് എസ് എസ് മീനങ്ങാടി/നാഷണൽ സർവ്വീസ് സ്കീം
ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് നാഷണൽ സർവ്വീസ് സ്കീം. 1969-ൽ ആണ് ഇത് ആരംഭിച്ചത്. വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്. "നോട്ട് മീ ബട്ട് യൂ" എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം. എല്ലാ വർഷവും സെപ്റ്റംബർ 24 ആണ് എൻ.എസ്.എസ്. ദിനമായി ആചരിക്കുന്നത്.എൻഎസ്എസ് ഒരു സന്നദ്ധ പദ്ധതിയാണ്. എൻഎസ്എസ് പദ്ധതി 11-ാം ക്ലാസ് മുതൽ ആരംഭിക്കുന്നു. കോളേജ് തലത്തിൽ എൻഎസ്എസ് വോളന്റിയർമാരെ ഒന്നും രണ്ടും വർഷ ഡിഗ്രി ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് ചേർക്കും. ഇന്ത്യൻ സർവ്വകലാശാലകളിൽ പഠിക്കുന്ന വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും എൻഎസ്എസിൽ ചേരാനാകും, അങ്ങനെ അവർക്ക് ദേശീയ പുനർനിർമ്മാണത്തിന്റെയും കമ്മ്യൂണിറ്റി പ്രവർത്തനത്തിന്റെയും അനുഭവങ്ങൾ പങ്കിടാം. എൻസിസി കേഡറ്റുകളെ എൻഎസ്എസിൽ ചേരാൻ അനുവദിക്കില്ല. അതുപോലെ എൻഎസ്എസ് സന്നദ്ധപ്രവർത്തകർ എൻഎസ്എസിൽ ഉള്ളിടത്തോളം എൻസിസിയിലോ മറ്റേതെങ്കിലും യുവജന സംഘടനയിലോ പങ്കെടുക്കില്ല.
ഒരു എൻഎസ്എസ് സന്നദ്ധപ്രവർത്തകന് രണ്ട് വർഷ കാലയളവിൽ ആകെ 240 മണിക്കൂർ സാമൂഹിക സേവനം ചെലവഴിക്കേണ്ടതുണ്ട്. എല്ലാ വർഷവും ഒരു എൻഎസ്എസ് സന്നദ്ധപ്രവർത്തകൻ 20 മണിക്കൂർ നീക്കിവയ്ക്കണം. ഓറിയന്റേഷനും 100 മണിക്കൂറും കമ്മ്യൂണിറ്റി സേവനത്തിന്റെ.
എൻഎസ്എസ് സന്നദ്ധപ്രവർത്തകനായി ചേരുന്നതിന്, നിങ്ങളുടെ സ്കൂളിന്റെ / കോളേജിന്റെ എൻഎസ്എസ് പ്രോഗ്രാം ഓഫീസറുമായി ബന്ധപ്പെടുക. എൻഎസ്എസിൽ പ്രവേശനം സൗജന്യമാണ്.
ആവശ്യമായ സേവന സമയം വിജയകരമായി പൂർത്തിയാക്കിയ എൻഎസ്എസ് വോളന്റിയർമാർക്ക് ഒരു സർട്ടിഫിക്കറ്റ് നൽകും. സ്ഥാപനങ്ങൾ / സർവ്വകലാശാല തീരുമാനിച്ച പ്രകാരം എൻഎസ്എസ് സന്നദ്ധപ്രവർത്തകർക്ക് ഉന്നതപഠനത്തിലും മറ്റ് ആനുകൂല്യങ്ങളിലും പ്രവേശന സമയത്ത് കുറച്ച് വെയിറ്റേജ് ലഭിക്കും
വയനാട് ജില്ലയിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവച്ചുവരുന്ന നാഷണൽ സർവ്വീസ് സ്കീം യൂണിറ്റാണ് സ്കൂളിൻറേത്. ജൈവകൃഷി, ക്യാമ്പസ് സൗന്ദര്യവത്കരണം, ലഹരിവിരുദ്ധബോധവത്കരണം, സേവന- ദുരിതാശ്വാസ പ്രവർത്തനങ്ങൾ, ലൗ പ്ലാസ്റ്റിക് (പ്ലാസ്റ്റിക് നിർ മ്മാർജ്ജന പ്രവർത്തനം) പെയിൻ ആൻറ് പാലിയേറ്റീവ്, പരിസ്ഥിതി സംരക്ഷണം എന്നിങ്ങനെ വിപുലമായ കർമ്മമേഖലയാണ് എൻ.എസ്. എസിൻറെത്. 2019 ഡിസംബറിൽ അരിമുള എ.യു.പി. സ്കൂളിൽ വച്ചു സംഘടിപ്പിച്ച ഗാന്ധിദർശൻ @ 150 സപ്തദിനക്യാമ്പ്, ആറളം ഫാമിൽ വച്ചുനടന്ന പ്രകൃതി പഠനക്യാമ്പ്, സൈലൻറ്വാലി ക്യാമ്പ് എന്നിവ കുട്ടികളിൽ സാമൂഹികാവബോധവും സേവനമനോഭാവവും വളർ ത്താൻ പോന്നതായിരുന്നു. ഹൈസ്കൂൾറോഡിൽ മീനങ്ങാടി ടൗണി ന് സമീപം വർഷങ്ങളായി മാലിന്യം നിക്ഷേപിച്ചിരുന്ന സ്ഥലം ആഴ്ച കൾ നീണ്ട പ്രവർത്തനങ്ങളിലൂടെ വളണ്ടിയർമാർ ശുചീകരിച്ച് ഉദ്യാന മാക്കിമാറ്റിയിരുന്നു. സ്കൂളിലേക്ക് ടൗണിൽനിന്നുമുള്ള 700 മീറ്റർ ദൂരം വഴിയോരം മാലിന്യവിമുക്തമാക്കി സംരക്ഷിച്ചുവരുന്നുണ്ട്. പരി സ്ഥിതി ദിനം, ലഹരിവിരുദ്ധദിനം, ഓസോൺദിനം, ഹിരോഷിമാദിനം, എയ്ഡ്സ് ദിനം, വായനാദിനം, അധ്യാപകദിനം, കർഷകദിനം, ഗാന്ധി ജയന്തി എന്നിങ്ങനെയുള്ള ദിനാചരണങ്ങൾ സമുചിതമായി നടത്തി വരുന്നു. പെയിൻ ആൻറ് പാലിയേറ്റീവ് പ്രവർത്തനങ്ങളിലുള്ള വിദ്യാർ ത്ഥികളുടെ പങ്കാളിത്തവും, മീനങ്ങാടി ഗവ. ഹോസ്പിറ്റലിലെ അവശ രായ രോഗികൾക്കു ഭക്ഷണമെത്തിച്ചുകൊടുക്കൽ തുടങ്ങിയ പദ്ധതി കൾ ഗ്രാമപഞ്ചായത്തിൻറെയും പൊതുസമൂഹത്തിൻറെയും പ്രശംസ പിടിച്ചു പറ്റിയിരിക്കുന്നു. എല്ലാ പ്രവർത്തനങ്ങൾക്കും പി.ടി.എ. പരി പൂർണ പിന്തുണ നൽകി വരുന്നു.