സി.യു.പി.എസ് കാരപ്പുറം/ക്ലബ്ബുകൾ/പ്രവൃത്തിപരിചയ ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
10:48, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cupskarappuram (സംവാദം | സംഭാവനകൾ) ('ഓരോ കുട്ടിയിലും അന്തർലീനമായിരിക്കുന്ന കഴിവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓരോ കുട്ടിയിലും അന്തർലീനമായിരിക്കുന്ന കഴിവുകൾ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി 2021- 22 അധ്യാന വർഷത്തിൽ പ്രവൃത്തിപരിചയ ക്ലബ് രൂപീകരിക്കുകയും ഇതിന്റെ ഭാഗമായി സ്കൂളിൽ ഒരു ശില്പശാല സംഘടിപ്പിക്കുകയും ചെയ്തു.കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ നടന്ന പരിപാടിയിൽ നിരവധി കുട്ടികൾ പങ്കെടുക്കുകയും ഓരോരുത്തരും അവരുടെ സൃഷ്ടിപരമായ    കഴിവുകൾ, വീഡിയോ ക്ലിപ്പ് വഴി അയച്ചു തരികയും ചെയ്തു. പ്രകൃതിയിൽ നിന്നും ലഭിക്കുന്ന പാഴ്‌വസ്തുക്കൾ, കളിമൺ രൂപ നിർമ്മാണം , ചിത്ര തുന്നൽ, ബോട്ടിൽ ആർട്ട്, വെജിറ്റബിൾ പ്രിന്റിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കി. ഇതിന്റെ ഭാഗമായി നടന്ന നിലമ്പൂർ ഉപജില്ലാ ശാസ്ത്ര രംഗം  മത്സരത്തിൽ ബോട്ടിൽ ആർട്ട് ഇനത്തിൽ ഏഴാം തരത്തിൽ പഠിക്കുന്ന അൻഷ പി എന്ന കുട്ടി മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.