സെന്റ് തോമസ് എച്ച് എസ് മായന്നൂർ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

വായന ക്ലബ്ബ്

മലയാളത്തിളക്കം പദ്ധതിയുടെ  ഭാഗമായി അക്ഷര കാർഡുകൾ ഉപയോഗിച്ച് വായന അഭ്യസിക്കുന്നതിനായി പരിശീലനം നൽകി. കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി വീടുകളിൽ തന്നെ വായന ലൈബ്രറി ഒരുക്കുകയും അമ്മ വായനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വായന കാർഡുകൾ കൊടുത്ത് കുട്ടികളുടെ വായനയെ മെച്ചപ്പെടുത്തി. കൂടാതെ  കഥ ,പുസ്തകങ്ങൾ ,വായനാ സാമഗ്രികൾ എന്നിവ നൽകുകയും വായന കുറിപ്പ് എഴുതി അവതരിപ്പിക്കുകയും ചെയ്തു.മികച്ച വായന കുറുപ്പിന് സമ്മാനം നൽകി. മികച്ച വായനയെ കണ്ടെത്തി ആസ്വാദനക്കുറിപ്പ്, ഇഷ്ട കഥാപാത്രങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഇതോടൊപ്പം ചെയ്യുകയുണ്ടായി. കൂടാതെ ഓൺലൈൻ പഠന സമയത്ത് വായന പോസ്റ്റർ തയ്യാറാക്കി.