ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
13:52, 21 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി
വിലാസം
മഞ്ചേരി

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
21-12-2016MT 1206



fgffgfsf fhfg fhgffgfgf

ചരിത്രം

വിദ്യാഭ്യാസ രംഗത്ത് ചരിത്രപരമായ ചിലകാരണങ്ങളാല്‍ പിന്നാക്കംനിന്ന ഏറനാടിന്റെ സിരാകേന്ദ്രമായ മഞ്ചേരി പട്ടണത്തിന് തിലകക്കുറി ചാര്‍ത്തി തലഉയര്‍ത്തി നില്‍ക്കുന്ന മഞ്ചേരി ഗവണ്‍മെന്‍റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂള്‍‌ ഏറനാട്ടിലെ പെണ്‍കുട്ടികള്‍ക്ക് മാത്രമുളള ഒരു മാതൃകാസ്ഥാപനമായി നിലകൊള്ളുന്നു. മലപ്പുറം ജില്ലയിലെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികതയ്യാറാക്കിയാല്‍ ആദ്യപേരുകളില്‍ ഒന്ന് മഞ്ചേരി ഗവഃ ഗേള്‍സ് ഹൈസ്കൂളിന്റേതായിരിക്കും. ഇപ്പോള്‍ നൂറോളം അദ്ധ്യാപകരും മൂവായിരത്തോളം വിദ്യാര്‍ത്ഥികളുമുള്ള ഈ വിദ്യാലയത്തിന്‍റെ ചരിത്രത്തിലേക്ക്............"പേട്ടയില്‍ സ്കൂള്‍" എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന ജി.എം.എല്‍.പി സ്കൂള്‍ എന്ന സ്ഥാപനമാണ് ഇപ്പോള്‍ ഗേള്‍സ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഉണ്ടായിരുന്നത്. 1920ല്‍ എല്‍.പി സ്കൂളായി ആരംഭിച്ച ഇവിടെ മഞ്ചേരിയിലേയും മറ്റ്പരിസര പ്രദേശങ്ങളിലേയും കുട്ടികള്‍ നാഴികകള്‍താണ്ടി വിദ്യാസമ്പാദനത്തിന് എത്തിച്ചേര്‍ന്നിരുന്നു. തുടര്‍ന്ന് ഈ സ്ഥാപനം ഗവണ്‍മെന്‍റ് മാപ്പിള യു.പി സ്കൂളായി ഉയര്‍ത്തപ്പെട്ടു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉന്നതിയും സുരക്ഷിതത്വവും ലക്ഷ്യമിട്ട് മഞ്ചേരി ഗവഃ ബോയ്സ് ഹൈസ്കൂളിലെ ഗേള്‍സ് വിഭാഗം ഈ യു.പി സ്കൂളിനോട് സംയോജിപ്പിച്ചു. യു.പിയില്‍ നിന്ന് എല്‍‌.പി വിഭാഗം വേര്‍തിരിച്ച് സ്വതന്ത്ര എല്‍.പി സ്കൂളായി നിലനിര്‍ത്തുകയും ചെയ്തു. അങ്ങനെ 01-11-1973-മുതല്‍ ഒരേ കോമ്പൗണ്ടിനുള്ളില്‍ മഞ്ചേരി ഗവഃഗേള്‍സ് ഹൈസ്കൂളും ജി.എല്‍.പി സ്കൂളും പ്രവര്‍ത്തിച്ചു തുടങ്ങി. പുതിയ കെട്ടിടത്തില്‍ പ്രൗഢഗംഭീരമായ തുടക്കം. പടിപടിയായുള്ള മുന്നേറ്റം മലപ്പുറം ജില്ലയുടെ യശ്ശസ്സ് ഉയര്‍ത്തുവാന്‍പോന്ന പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഗേള്‍സ് ഹൈസ്ക്കൂള്‍ ചരിത്രം തിരുത്തിക്കുറിച്ചു തുടങ്ങി. 1991 ല്‍‌ ഏറ്റവും നല്ല വിദ്യാലയത്തിനുളള പുരസ്കാരത്തിന് അര്‍ഹമായി. മികച്ച മാതൃകാ അദ്ധ്യാപകര്‍ക്കുളള ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ക്ക് ഈ സ്ഥാപനത്തിലെ അദ്ധ്യാപകര്‍ അര്‍ഹരായിട്ടുണ്ട്. ജില്ലാ-സംസ്ഥാന തലത്തിലുള്ള കലാ-കായിക മത്സരങ്ങളില്‍ തുടര്‍ച്ചയായി വിജയികളാകുന്നതിനും ഈ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 2000-ല്‍ പ്ലസ് വണ്‍ കോഴ്സുകള്‍ ആരംഭിച്ചതോടെ ഹയര്‍ സെക്കന്‍ററി വിഭാഗവും നിലവില്‍വന്നു. നാല് കെട്ടിടങ്ങളിലായി 65 ക്ലാസ് റൂമുകളും 4 സ്റ്റാഫ് റൂമുകളും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യത്തോടെ 35 ലധികം കമ്പ്യൂട്ടറുകളോടുകൂടിയ ലാബും ഡി.എല്‍.പി പ്രോജക്ടറുകള്‍ ഉള്‍പ്പടെ 5.1 ഡി.ട്ടി.എസ് ശബ്ദ സംവിധാനത്തോടുകൂടിയ 150 പേര്‍ക്കിരിക്കാവുന്ന വിശാലമായ മള്‍ട്ടീമീഡിയ ക്ലാസ്റൂം, സയന്‍സ് ലാബ്, മൂവായിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി, വിവിധ ക്ലബ്ബുകള്‍, ഗൈഡ് യൂണിറ്റ് , കുട്ടികളുടെ യാത്രാപ്രശ്നങ്ങള്‍ക്ക് പരിഹാരമായി സര്‍വ്വീസ് നടത്തുന്ന മൂന്ന് സ്കൂള്‍ ബസ്സുകള്‍‌, സ്കൂള്‍ കാന്‍റീന്‍ എന്നിവ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നു. വേണ്ടത്ര കെട്ടിടങ്ങളുടേയും ക്ലാസ് റൂമുകളുടേയും കായിക പരിശീലനത്തിന് ആവശ്യമായ ഗ്രൗണ്ടിന്‍റേയും തുടങ്ങി പോരായ്മകള്‍ എത്രയുണ്ടെങ്കിലും എണ്ണമറ്റ ജീവിതങ്ങള്‍ക്ക് പ്രചോദനമായി നിലകൊള്ളുകയാണ് ഈ മഹാവിദ്യാലയം. അറിവുകളുടെ അനന്തതയിലേക്ക് തലമുറകളെ നയിച്ചുകൊണ്ടേയിരിക്കുന്ന പുണ്യകേന്ദ്രം. ഇവിടെ ഋതുക്കള്‍ വസന്തമായി വിരിയുന്നു. സൗഹൃദങ്ങള്‍ സുഗന്ധപൂരിതങ്ങളാകുന്നു.

ഭൗതികസൗകര്യങ്ങള്‍

90 സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

11 ശ്രീമതി. സുബൈദ എടക്കണ്ടന്‍ 01-04-2015 മുതല്‍ നാളിതുവരെ
10 ശ്രീ. ഇസ്മായില്‍ ഷരീഫ് തൊടുകര 01-04-2013 മുതല്‍ 31-03-2015 വരെ
9 ശ്രീമതി. സുബൈദ ചെങ്ങരത്ത് 01-04-2010 മുതല്‍ 31-03-2013 വരെ
8 ശ്രീ. അബൂബക്കര്‍ എന്‍ 31-03-2008 മുതല്‍ 31-03-2010 വരെ
7 ശ്രീ. മുഹമ്മദലി. കെ. പി. 01-04-2004 മുതല്‍ 31-03-2008 വരെ
6 ശ്രീമതി. സഫിയാബി 01-04-2002 മുതല്‍ 31-03-2004 വരെ
5 ശ്രീമതി. രാധ കണ്ണേരി 01-04-1997 മുതല്‍ 31-03-2002 വരെ അധ്യാപകര്‍ക്കുള്ള ദേശീയ പുരസ്കാരം 2001
4 ശ്രീമതി. മറിയം ബീവി 01-04-1995 മുതല്‍ 31-03-1997 വരെ
3 ശ്രീമതി. കല്യാണിക്കുട്ടി 01-04-1989 മുതല്‍ 31-03-1995 വരെ അധ്യാപകര്‍ക്കുള്ള ദേശീയ പുരസ്കാരം 1993
2 ശ്രീമതി. ജാനകി. 00-00-0000 മുതല്‍ 31-03-1989 വരെ
1 ശ്രീമതി. കനകവല്ലി. 00-00-0000 മുതല്‍ 00-00-0000 വരെ
xxxxxxxxxxxxxxxxxxxxxxxxxxxxxxxx xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • (1) ശ്രീമതി. സുബൈദ പി. - മഞ്ചേരി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍
  • (2) *കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പ്രതീക്ഷിക്കുക!!!
  • (3)xxxxxxxx- xxxxxxxxxxxx, xxxxxxxxx, xxxxxxxxxxxxx
  • (4) xxxxxxxxx- xxxxxxx*xxxxxxxx- xxxxxxxx
  • (5) xxxxxxxx- xxxxxxxxxxx

--gghssmanjeri

വഴികാട്ടി

{{#Multimaps: 11.1110921,76.1204146 | width=600px | zoom=14 }} https://www.google.co.in/maps/place/Government+Girls+Higher+Secondary+School/@11.1209133,76.1158137,17z/data=!4m5!3m4!1s0x3ba6366fce810033:0xc47aab3c8aac0270!8m2!3d11.1202965!4d76.1178732 Link to Map]

  • <googlemap version="0.9" lat="11.646352" lon="76.493855" zoom="13" width="350" height="350" scale="yes">http://http://gghssmanjeri.blogspot.com</googlemap>: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

{{#multimaps:11.038448, 76.077580 | 300 | 13 }}