ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി / സ്കൗട്ട് & ഗൈഡ്സ്
റിപോർട്ട്
ഡിസമ്പർ 2016
=====NUMATS=====
NUMATS പരീക്ഷയിൽ ആറാം ക്ലാസിലെ റാഷിദ സബ്‌ജില്ലയിലെ മൂന്നാം റാങ്കുകാരിയായി എന്ന വാർത്ത തികച്ചും ശ്ലാഘനീയം തന്നെ
നവമ്പർ 2016
2016-'17 അധ്യയന വർഷത്തിൽ സബ്‍ജില്ലാ ഗണിതശാസ്ത്രമേളയിൽ ഹൈസ്‌ക്കൂൾ വിഭാഗത്തിൽ തുടർച്ചയായി 8-ാം തവണയും ഓവറോൾ കിരീടം നേടാനായത് അഭിമാനകരമായ നേട്ടം തന്നെ. ജില്ലാ ഗണിതശാസ്ത്രമേളയിൽ ഹൈസ്‌ക്കൂൾ വിഭാഗത്തിൽ Pure Construction ഇനത്തിൽ സ്‌നേഹ പി. ക്ക് ഒന്നാം സ്ഥാനവും സംസ്ഥാന മേളയിൽ 'എ' ഗ്രേഡും ലഭിച്ചു. സബ്‍ജില്ലാ ഗണിതശാസ്ത്രമേളയിൽ യു.പി. സ്‌ക്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.
സബ്‍ജില്ലാ കലാമേളയിലും ജില്ലാ ശാസ്ത്ര മേളയിലും ഗേൾഗൈഡുകളുടെ പ്രവർത്തനം പ്രത്യേകം ശ്രദ്ധ പിടിച്ചുപററി.
ഒക്ടോബർ 2016
1-10-2016-ന് ജി.ജി.എഛ്. എസ്. മഞ്ചേരിയിൽ നടന്ന തൃതീയസോപാൻ ടെസ്ററിൽ പങ്കെടുത്ത 8-പേരും വിജയികളായി.
ആഗസ്‍റ്റ് 2016
ആഗസ്ത് 6,7 തിയതികളിൽ സ്‍ക്കൂൾ തലത്തിൽ യൂണിററ് ക്യാമ്പ് നടത്തി. 35 ഗൈഡുകൾ പങ്കെടുത്തു. സ്‍ക്കൂളിൽ നിന്നും വെട്ടേക്കോട്-പുല്ലഞ്ചേരി വെ ള്ളച്ചാട്ടമുള്ള ഭാഗത്തേക്ക് കാൽനടയായി ഹൈക്ക് നടത്തി. ആഗസ്ത് 12,13,14 തിയതികളിൽ മഞ്ചേരി എഛ്. എം. വൈ. ഹൈസ്‍ക്കൂളിൽ നടന്ന PLT (പട്രോൾ ലീഡേഴ്‌സ് ട്രൈനിങ്) ക്യാമ്പിൽ 10 പേർ പങ്കെടുത്തു. ജൂലൈ 22,23,24 തിയതികളിൽ ചെമ്മങ്കടവ് എഛ്. എസിൽ നടന്ന കമ്പനി ലീഡർഷിപ്പ് ക്യാമ്പിൽ ഫസ്‍ന കെ.പി., സൽബാന എന്നിവർ പങ്കെടുത്തു. 23-07-2016-ന് നടന്ന മഞ്ചേരി ലോക്കൽ അസോസിയേഷൻ ഉപന്യാസരചനയിൽ ഒന്നാം സ്ഥാനം നേടിയ അഞ്ജന കെ. കെ. ജില്ലയിലെ രണ്ടാം സ്ഥാനക്കാരിയായി.
മേയ് 2016
മേയ് 18, 19, 20 തിയതികളിൽ കോട്ടൂർ എ. കെ. എം. എഛ്. എസ്. സ്‌കൂളിൽ വെച്ചു നടന്ന രാജ്യപുരസ്ക്കാർ അവാർഡ് ടെസ്ററിൽ 9 പേർ പങ്കെടുത്തു. എല്ലാവരും വിജയിച്ചു ഗ്രേസ് മാർക്കിനുള്ള അർഹതനേടി.
ഏപ്രിൽ 2016
ഏപ്രിൽ 4, 5, 6 തിയതികളിൽ ഇരുമ്പുഴി ജി. എഛ്. എസ്. സ്‌കൂളിൽ നടന്ന രാഷ്ട്രപതി പ്രീ-ടെസ്ററിൽ 3 പേർ പങ്കെടുത്തു.