കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

മറ്റ്ക്ലബ്ബുകൾ

കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തനങ്ങൾ  കാണുവാൻ ഇവിടെ സന്ദർശിക്കുക

അറബിക് ക്ലബ്ബ്

അറബിക്ക്ലബ്ബ് പ്രവർത്തനങ്ങൾ മികച്ച നിലയിൽ മുന്നേറുന്നു. വിവിധ ദിനാചരണങ്ങളുടെ ഭാഗമായി അറബിക് ക്വിസ്,പ്രസംഗം,പദ്യം ചൊല്ലൽ തുടങ്ങിയ ഭാഷയെ പരിപോഷിപ്പിക്കുന്ന മത്സര ഇനങ്ങൾ സംഘടിപ്പിക്കുന്നു. സബ്ബ്‌ജില്ലാ തല മത്സരത്തിൽ മികച്ച രീതിയിൽ കുട്ടികൾ പരിപാടികൾ അവതരിപ്പിക്കാറുണ്ട്. "കെ മാക്ക്" എന്ന പേരിൽ അറബിക് ക്ലബ്ബ്‌ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. ഈ ക്ലബ്ബിന് പ്രത്യേക ബ്ലോഗും ഉണ്ട്. ബ്ലോഗ് കാണുവാൻ ഇവിടെ സന്ദർശിക്കുക ശ്രീ ലബീബ് അറബിക് ക്ലബ്ബ് കൺവീനറായി പ്രവർത്തിച്ചു വരുന്നു.

ഡിസംബർ 18 ലോക അറബി ഭാഷാ ദിനവുമായി ബന്ധപ്പെട്ട് 2021-22 വർഷം യു.പി, ഹൈസ്കൂൾ തലത്തിലെ കുട്ടികൾക്ക് വെവ്വേറെയായി കാലിഗ്രാഫി മത്സരം സംഘടിപ്പിച്ചു. കുട്ടികൾ ആവേശപൂർവ്വം മത്സരത്തിൽ പങ്കെടുത്തു. മത്സരത്തിൽ പങ്കെടുത്തവർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് പ്രത്യേകം മൊമെന്റോയും നൽകി.

പ്രവർത്തി പഠന ക്ലബ്ബ്

തൊഴിലിനോട് ആഭിമുഖ്യമുള്ളതും തൊഴിൽ ചെയ്യുന്നവരെ ആദരിക്കുന്നതും സാമൂഹിക ബോധമുള്ളതുമായ ഒരു പുതിയ തൊഴിൽ സംസ്കാരത്തിന്റെ വക്താക്കളായി പുതിയ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടു കൂടി ശ്രീമതി ദിവ്യ ടീച്ചറുടെ നേതൃത്വത്തിൽ പ്രവൃത്തി പരിചയ ക്ലാസ്സുകൾ നടന്നുവരുന്നു. സമൂഹത്തിന് പ്രയോജന പ്രദമായ സേവനങ്ങളിലേക്കും ഉത്പന്ന നിർമ്മിതിയിലേക്കും വിദ്യാർത്ഥികളെ നയിക്കുന്നതിനായി വിവിധ ഉല്പന്നങ്ങൾ ഉണ്ടാക്കി വരുന്നു. കുട്ടികളുടെ താല്പര്യത്തിനനുസരിച്ച് വിവിധ മത്സരങ്ങൾ നടത്തുകയും അവയിൽ നന്നായി പ്രവർത്തി ചെയ്യുന്ന കുട്ടികളെ ഉപജില്ലാ മേളയിൽ പങ്കെടുപ്പിക്കുന്നതിനാവശ്യമായ പരിശീലനം നൽകി വരികയും ചെയ്യുന്നു.

പ്രവർത്തി പഠന ക്ലബ്ബിൻറെ ഭാഗമായി പ്രവേശനോത്സവത്തിൽ കുട്ടികളുടെ നിർമ്മാണ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച്  സ്കൂൾ അലങ്കരിച്ചു. ഹിരോഷിമ ദിനത്തിൽ[1] കുട്ടികൾക്ക് സഡാക്കോ കൊക്ക്  നിർമ്മാണ പരിശീലനം നൽകി. ആഗസ്റ്റ് 15ന് പ്രധാന പ്രവർത്തനമായി പതാക നിർമ്മാണം നടത്തി. പാചകവുമായി ബന്ധപ്പെട്ട്  ലോക്ഡൗൺ സമയത്തുള്ള വിരസത  മാറ്റുവാൻ വിവിധയി നം ഭക്ഷണസാധനങ്ങൾ (സ്ക്വാഷ്, ജാം,  അച്ചാർ) നിർമ്മിക്കുന്ന പരിശീലനം ഓൺലൈൻ വഴി നൽകി. കുട്ടികൾ വളരെ ആവേശപൂർവ്വം മത്സരത്തിൽ പങ്കെടുത്തു. കൃഷിയുമായി ബന്ധപ്പെട്ട വീട്ടിലൊരു പച്ചക്കറിത്തോട്ടം എന്ന  ഒരു ആശയത്തിൽ പച്ചമുളക് കൃഷി നടത്തി. കൂടാതെപെയിന്റിംഗ്,  ഒറിഗാമി, പ്രകൃതിയിൽ നിന്നുള്ള വസ്തുക്കൾ ഉപയോഗിച്ച് ഉല്പന്ന  നിർമ്മാണം  നടത്തി. സബ്ജില്ലാതല ശാസ്ത്രരംഗത്തിൽ പ്രവർത്തിപരിചയ വിഭാഗത്തിൽ ഒന്നാം സ്ഥാനം നമ്മുടെ വിദ്യാലയത്തിന് കരസ്ഥമാക്കാൻ കഴിഞ്ഞു. ഇതിനുപുറമേ മാസ്ക് നിർമ്മാണം പ്രവർത്തനം ഇപ്പോഴും തുടർന്ന് വരുന്നു. കോവിഡ് കാല പ്രവർത്തനങ്ങൾ | 2019-2021 | 2021-2022

ഇംഗ്ലീഷ് ക്ലബ്ബ്

കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോടുള്ള താൽപ്പര്യം വർധിപ്പിക്കുന്നതിന് വേണ്ടി ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. ലോക ഭാഷയുടെ മഹത്വം കുട്ടികളെ മനസ്സിലാക്കികൊടുക്കുവാൻ വേണ്ടിയുള്ള വിവിധയിനം പ്രവർത്തനങ്ങൾ വിശേഷ ദിവസങ്ങളിൽ നടത്തി വരുന്നു. പാഠ്യേതര പ്രവർത്തനങ്ങളോടൊപ്പം കുട്ടികളുടെ പഠന പ്രവർത്തനങ്ങളിലും ഈ ക്ലബ്ബ് സജീവമായി ഇടപെടുന്നു. ഭാഷാ അഭിരുചി വളർത്താൻ വായന മത്സരം, പ്രസംഗ മത്സരം, ഉപന്യാസ രചന, പോസ്റ്റർ നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു വരുന്നു. ശ്രീമതി മുഹ്‌സിന ക്ലബ്ബ് കൺവീനറായി പ്രവർത്തിച്ചു വരുന്നു. ജൂൺ 5 പരിസ്ഥിതി ദിനത്തിൽലോക പരിസ്ഥിതി ദിനം ...</ref> കുട്ടികൾ പ്ലക്കാർഡ് നിർമ്മിച്ചു പ്രദർശിപ്പിച്ചു. വായനാദിനത്തിൽ കുട്ടികൾക്കായിഇംഗ്ലീഷ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. പുസ്തകാസ്വാദന കുറിപ്പ് തയ്യാറാക്കൽ, കുട്ടികൾക്ക് ഇഷ്ടപെട്ട പുസ്തകത്തിലെ കഥാപാത്രങ്ങളുടെ അവതരണവും ഇഷ്ടപ്പെടുവാനുള്ള കാരണവും വ്യക്തമാക്കുന്ന പ്രവർത്തനം (ചിത്ര രചനയും സംക്ഷിപ്ത വിവരണവും). കവിതാലാപനം തുടങ്ങിയവ മത്സരങ്ങളിൽ ചിലതാണ്. മത്സരങ്ങളിൽ കുട്ടികളുടെ നല്ല പങ്കാളിത്തം ഉണ്ടായിരുന്നു. ഹിരോഷിമ, നാഗസാക്കി ദിനത്തിൽ യുദ്ധത്തിനെതിരെ പോസ്റ്റർ നിർമ്മിച്ചു. വളരെ നല്ല പങ്കാളിത്തം ആയിരുന്നു കുട്ടികളിൽ നിന്ന് ലഭിച്ചത്.

ഔവർ റെസ്‌പോൺസിബിലിറ്റി ടൂ ചിൽഡ്രൻ – ഒ.ആർ.സി പദ്ധതി

കുട്ടികളിലെ വിവിധ സ്വഭാവ, വൈകാരിക, മാനസിക പ്രശ്‌നങ്ങൾ ശാസ്ത്രീയപരമായി പ്രാരംഭഘട്ടത്തിൽ കണ്ടെത്തി വിദഗ്ദ്ധ പരിചരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി അവരിൽ സാമൂഹിക മന:ശാസ്ത്ര ഇടപെടൽ നടത്തുന്നതിനും പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ആവിഷ്‌ക്കരിച്ച പദ്ധതിയാണ് വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കി വരുന്ന ഔവർ റെസ്‌പോൺസിബിലിറ്റി ടൂ ചിൽഡ്രൻ (അവർ റെസ്പോൺസിബിലിറ്റി ടു ദി ചിൽഡ്രൻ) – (ഒ.ആർ.സി ) പദ്ധതി. ഇത് നമ്മുടെ സ്കൂളിൽ ലബീബ് മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.

ഒ.ആർ.സി. എന്ത്? എന്തിന്? എങ്ങിനെ? ഇവിടെ സന്ദർശിക്കുക

ആരോഗ്യ ക്ലബ്ബ്

ആരോഗ്യം സമ്പത്താണ് എന്ന് വളർന്നുവരുന്ന തലമുറയെ ബോധവാന്മാരാക്കത്തക്ക വിധമുള്ള ഒരു ഹെൽത്ത് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. അദ്ധ്യയന വർഷാരംഭത്തിൽത്തന്നെ സ്കൂൾ ഹെൽത്ത് ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. അധ്യാപകരും സ്കൂൾ ഹെൽത്ത് നേഴ്സും കുട്ടികളും ഉൾപെടുന്ന ഈ ക്ലബ് കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ വളരെ ശ്രദ്ധിക്കുന്നുണ്ട്. ശ്രീമതി പ്രേമലത കെ കൺവീനറായിട്ടുള്ള ക്ലബ്ബ് കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ ശ്രദ്ധയൂന്നി നല്ലരീതിയിൽ പ്രവർത്തിക്കുന്നു. എല്ലാ ആഴ്ചകളിലും അയേൺഫോളിക് ഗുളിക കുട്ടികൾക്കു നൽകാറുണ്ട്.

ജെൻഡർ ക്ലബ്ബ്

28-02-2022: കമ്പിൽ മാപ്പിള ഹൈസ്കൂളിൽ ജെൻഡർ പദ്ധതി ഉദ്‌ഘാടനം ചെയ്തു. കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. റിസോർസ് സെന്ററിന്റെ ഭാഗമായിട്ടാണ് ക്ലബ്ബ് രൂപീകരിച്ചിട്ടുള്ളത്. പുതു തലമുറയിൽ ലിംഗസമത്വം (ജെൻഡർ ഇക്വാളിറ്റി) ഉറപ്പാക്കാനാണ് സ്‌കൂളുകളിലും കോളേജുകളിലും കുടുംബശ്രീ ജെൻഡർ ക്ലബ്‌ രൂപീകരിക്കുന്നത്. കുട്ടികൾ കൗമാരത്തിലെത്തുന്നഎട്ടാം ക്ലാസ്സ് മുതലാകും ക്ലബ്ബുകളുടെ പ്രവർത്തനം. പ്രൊഫഷണൽ കോളേജുകളിൽ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസമേഖലയിൽ രൂപീകരിക്കുന്ന ക്ലബ്ബുകളുടെ പ്രവർത്തകരെ റിസോഴ്‌സ്‌ പേഴ്‌സൺമാരാക്കും. ഇവരിലൂടെ പുറത്തുള്ളവർക്ക്‌ ജെൻഡർ ബോധവൽക്കരണം നൽകും. നിലവിൽ കുടുംബശ്രീക്ക്‌ എ.ഡി.എസ്‌ തലത്തിൽ ബാലസഭകളുണ്ട്‌. എന്നാൽ, എല്ലാ വിദ്യാർഥികൾക്കും ജെൻഡർ ബോധവൽക്കരണം നൽകാനാണ്‌ സ്‌കൂളുകളിലും കോളേജുകളിലും പ്രത്യേക ക്ലബ്ബ് രൂപീകരിക്കുന്നത്‌. ശ്രീമതി ഷജില എം ക്ലബ്ബ് കൺവീനറായി പ്രവർത്തിച്ചു വരുന്നു. പി.ടി..ടി.എ. വൈസ്പ്രസിഡണ്ട് മൊയ്‌ദുഹാജിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി കൊളച്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ കെ.വി.അസ്മ ഉദ്‌ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ സ്നേഹിത സർവീസ് പ്രൊവൈഡർ സൗമ്യ ശിവൻ പദ്ധതി വിശദീകരണം നടത്തി.  വാർഡ് മെമ്പർ നിസാർ എൽ, സി.ഡി.എസ് ചെയർപേഴ്സൺ ദീപ എന്നിവർ ആശംസ പ്രസംഗം നടത്തി.  ശ്രീജ ടീച്ചർ സ്വാഗതവും ക്ലബ്ബ് കോഡിനേറ്റർ നന്ദിയും പറഞ്ഞു.

അവലംബം