എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2021-22 ലെ പ്രവർത്തനങ്ങൾ
സ്കൂളുകൾ തുറന്ന് പ്രവർത്തിച്ചില്ലെങ്കിലും ഓൺലൈൻ പ്രവേശനോത്സവത്തിലൂടെ അക്കാദമിക വർഷം ആരംഭിച്ചു.പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് മെമ്പർ, പി ടി എ പ്രസിഡന്റ്, സ്കൂൾ മാനേജർ ഇവരെല്ലാം സന്നിഹിതരായിരുന്നു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. അന്നുതന്നെ ഗൂഗിൾ മീറ്റ് വഴി എല്ലാ ക്ലാസ്സുകളിലും കുട്ടികൾക്കെല്ലാവർക്കും പരസ്പരം പരിചയപ്പെടാനും കലാപരിപാടികൾ അവതരിപ്പിക്കാനും അവസരമൊരുക്കി. വിക്ടേഴിസ് ചാനലിലൂടെ സംസ്ഥാനതല ഉദ്ഘാടനം കാണുകയുമുണ്ടായി. അതേ തുടർന്നുള്ള ദിവസങ്ങളിൽ സർക്കാർ നിർദ്ദേശപ്രകാരം ഗൂഗിൾ മീറ്റ് ക്ലാസ്സുകളാരംഭിക്കുകയും കുട്ടികൾക്കാവശ്യമായ നൽകാനാരംഭിക്കുകയും ചെയ്തു. അങ്ങനെ മുൻ വർഷത്തെ വിടവ് കുറെയേറെ ഇല്ലാതാക്കാൻ കഴിഞ്ഞു. ഫോൺ സൗകര്യമില്ലാത്ത കുട്ടികൾക്ക് അദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, പി ടി എ എന്നിവരുടെ സഹായത്തോടെ സ്മാർട്ട് ഫോൺ കൊടുക്കാനായി സാധിച്ചു (ഏകദേശം എഴുപതോളം ഫോണുകൾ).
പരിസ്ഥിതി ദിനം
![](/images/thumb/d/d0/22076_Pro-K_R_Janardhanan.png/300px-22076_Pro-K_R_Janardhanan.png)
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളോടൊപ്പം അധ്യപകരും വീടുകളിൽ ചെടികളും വൃക്ഷത്തൈകളും വെച്ചു പിടിപ്പിച്ചു. കുട്ടികൾ കവിതകൾ, പ്രസംഗങ്ങൾ എന്നിവ വീഡിയോ രൂപത്തിൽ അയച്ചു തരികയും ചെയ്തിരുന്നു. അന്നേ ദിവസം ആറു മണിക്ക് റിട്ടയേർഡ് പ്രൊഫസർ കെ ആർ ജനാർദ്ദനൻ സാറിന്റെ ഒരു ബോധവത്ക്കരണ ക്ലാസ്സ് ഉണ്ടായിരുന്നു. ദേശീയ ഹരിതസേന പ്രസിഡന്റ്, സംസ്ഥാന ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം ഇപ്പോഴും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവപ്രവർത്തകനാണ്. അദ്ദേഹം വളരെ രസകരമായും സരളമായും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും മനുഷ്യന്റെ സ്വാർത്ഥതയെ കുറിച്ചും വ്യക്തമാക്കി. മനുഷ്യനാവശ്യമുള്ളതെല്ലാം ഭൂമിയിലുണ്ട്, എന്നാൽ അവന്റെ സ്വാർത്ഥലാഭത്തനുള്ളതില്ല എന്ന ഗാന്ധിജിയുടെ വാക്കുകൾ അദ്ദേഹം കുട്ടികളെ ഓർമ്മിപ്പിച്ചു.
വായന ദിനം
ജൂൺ-19 വായന ദിനം ഉദ്ഘാടനം ചെയ്തത് മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ബിനോയ് ജോർജ് പി ആണ്. എല്ലാ തരം പുസ്തകങ്ങളും വായിക്കാനാണ് അദ്ദേഹം കുട്ടികളോടാവശ്യപ്പെട്ടത്. എന്നാലേ സാഹിത്യമെന്തെന്നറിയൂ എന്ന പക്ഷക്കാരനാണദ്ദേഹം. പി ടി എ പ്രസിഡന്റിന്റെ അധ്യക്ഷതയിലാരംഭിച്ച യോഗത്തിൽ ഹെഡ്‍മിസ്ട്രസ്സ് സുമ എൻ കെ സ്വാഗതവും വാർഡ് മെമ്പർ, പ്രിൻസിപ്പൽ സുനന്ദ വി, സ്റ്റാഫ് സെക്രട്ടറി രാജേശ്വരി പി വി ആശംസകളുമർപ്പിച്ചു. സ്കൂൾ മാനേജർ പ്രവ്രാജിക നിത്യാനന്ദ പ്രാണാ മാതാജിയുടെ അനുഗ്രഹ പ്രഭാഷണവുമുണ്ടായിരുന്നു.
ജൂൺ 21 ലോക സംഗീത ദിനം
ലോക സംഗീത ദിനം ഓൺലൈനായി തന്നെ ആചരിക്കേണ്ടി വന്നു. അന്നത്തെ മുഖ്യാതിഥി പ്രശസ്ത സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീ ജിജോ വലഞ്ഞ വട്ടം ആയിരുന്നു. സ്കൂൾ മാനേജർ പ്രവ്രാജിക നിത്യാനന്ദ പ്രാണാ മാതാജിയുടെ അനുഗ്രഹ പ്രഭാഷണം , മുൻ സംഗീതാധ്യാപിക പ്രവ്രാജിക ബ്രഹ്മമയ പ്രാണാ മാതാജിയുടെ ഗാനാർച്ചന, പി ടി എ പ്രസിഡന്റ് ഷാജുവിന്റെ നാദസ്വരം എന്നിവ ഉണ്ടായിരുന്നു. ഹെഡ്മിസ്ട്രസ്സ് സുമ എൻ കെ , പ്രിൻസിപ്പാൾ സുനന്ദ വി , സ്റ്റാഫ് സെക്രട്ടറി രാജേശ്വരി പി വി ആശംസകളർപ്പിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളുണ്ടായിരുന്നു ,
അന്താരാഷ്ട്ര യോഗ ദിനം
അന്താരാഷ്ട്ര യോഗദിനത്തിൽ കുട്ടികളുടെ യോഗ പ്രദർശനം നടത്തിയിരുന്നു. ഗൂഗിൾ മീറ്റ് വഴിയും വീഡിയോ സഹായത്തോടെയും യോഗ ക്ലാസ്സ് നടത്തിക്കൊണ്ടുപോകുന്നു.
ചാന്ദ്രദിനം, ഹിരോഷിമാ നാഗസാക്കി ദിനങ്ങൾ സയൻസ് ക്ലബ്ബിന്റെയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഓൺലൈൻ ആയി നടത്തി.
സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷം യൂറ്റ്യൂബ് ചാനൽ വഴി കുട്ടികളിലേക്കെത്തിച്ചു.
ജി സ്വീറ്റ് ഗൂഗിൾ ക്ലാസ്സ് റും പൈലറ്റ് പ്രോഗ്രാം
വെർച്ച്വൽ ക്ലാസ്സ് റൂം സുരക്ഷിതമായി കുട്ടികളിലേത്തിക്കാൻ സർക്കാർ സംരഭമായ ജി സ്വീറ്റ് ഗൂഗിൾ ക്ലാസ്സ് റും പദ്ധതിയുടെ പൈലറ്റ് സ്കൂൾ ട്രെയിനിങ് പരിപാടിയുടെ ഭാഗമായി ആഗസ്റ്റ് 4 ന് ഹയർ സെക്കന്ററി അധ്യാപകർക്കും ആഗസ്റ്റ് 11 ന് ഹൈസ്കൂൾ അധ്യാപകർക്കും പരിശീലനം ലഭിക്കുകയുണ്ടായി. കൈറ്റ് മാസ്റ്റർ ടെയിനർമാരായ വിനോദ് സി, സുനിർമ ഇ സ് എന്നിവരാണ് ക്ലാസ്സ് നയിച്ചത്. വളരെയേറെ സൗകര്യപ്രദമായ പ്ലാറ്റ്ഫോമാണ് ജി സ്വീറ്റ്. കുട്ടികൾക്കും അധ്യാപകർക്കും കൈറ്റ് തയ്യാറാക്കിയ മെയിൽ ഐഡി . പ്രവർത്തനങ്ങൾ നൽകാനും മറ്റും class room. ആഗസ്റ്റ് 24 ന് പത്താം ക്ലാസ്സിലെ നാല് ഡിവിഷനുകളിലും ജി സ്വീറ്റ് വഴി ക്ലാസ്സുകൾ ആരംഭിച്ചു. 8, 9 ക്ലാസ്സുകളിൽ ജി സ്വീറ്റ് വഴി ക്ലാസ്സുകളാരംഭിച്ചത് നവംബറിലാണ്.
സംസ്കൃത ദിനാചരണം.
ആഗസ്റ്റ് 22 ന് സംസ്കൃത ദിനാചരണം നടത്തി. ഉദ്ഘാടകൻ തിരുവനന്തപുരം ഗവൺമെന്റ് സംസ്കൃതകോളേജിലെ വൈസ് പ്രിൻസിപ്പാളായ ഡോക്ടർ കെ ഉണ്ണികൃഷ്ണൻ ആയിരുന്നു. പി ടി എ പ്രസിഡന്റ് അധ്യക്ഷനായിരുന്ന യോഗത്തിൽ പ്രിൻസിപ്പാൾ സുനന്ദ വി സ്വാഗതവും സുമ എൻ കെ ആശംസകളും സ്റ്റാഫ് സെക്രട്ടറി രാജേശ്വരി പി വി കൃതജ്ഞതയും പറഞ്ഞു. മാതാജിയുടെ അനുഗ്രഹ പ്രഭാഷണവുമുണ്ടായിരുന്നു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
പോഷൺ അഭിയാൻ 2021
കുട്ടികൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പോഷകാഹാര ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഇന്ത്യൻ സർക്കാരിന്റെ പ്രധാന പരിപാടിയാണ് പ്രധാനമന്ത്രിയുടെ സമഗ്ര പോഷകാഹാര പദ്ധതി അല്ലെങ്കിൽ പോഷൻ അഭിയാൻ അല്ലെങ്കിൽ ദേശീയ പോഷകാഹാര മിഷൻ. 2018 മാർച്ച് 8 ന് അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ച് രാജസ്ഥാനിലെ ജുൻജുനുവിൽ നിന്ന് പ്രധാനമന്ത്രി ആരംഭിച്ച പോഷൺ (പ്രധാനമന്ത്രിയുടെ സമഗ്ര പോഷകാഹാര പദ്ധതി) അഭിയാൻ പോഷകാഹാരക്കുറവിന്റെ പ്രശ്‌നത്തിലേക്ക് രാജ്യത്തിന്റെ ശ്രദ്ധ തിരിക്കുകയും അത് പരിഹരിക്കുകയും ചെയ്യുന്നു. ഈ പദ്ധതിയുടെ ഭാഗമായി കോവിഡ് കാലഘട്ടത്തിൽ വീട്ടിൽ പച്ചക്കറി കൃഷിയും കോഴി, ആട് , പശു തുടങ്ങിയ വളർത്തുമൃഗങ്ങളെ പരിപാലിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു വന്നിരുന്നു. അങ്ങനെ വീട്ടിൽ തന്നെ കൃഷി ചെയ്യുന്ന പച്ചക്കറികളും ഉപയോഗം വർദ്ധിപ്പിക്കാൻ കുറച്ചൊക്കെ സാധിച്ചു. കുട്ടികൾ അവരുടെ വീട്ടിലെ പച്ചക്കറികളുടെയും വളർത്തുമൃഗങ്ങളുടെയും ഫോട്ടോകൾ അയച്ചു തരികയും ചെയ്തിരുന്നു. ഇതിനെല്ലാം പുറമേ ഹോമിയോ ഡോക്ടറുടെ ഒരു ബോധവത്ക്കരണ ക്ലാസ്സ് ഉണ്ടായിരുന്നു. സയൻസ് അധ്യാപകർ പച്ചക്കറി, ഇലക്കറികൾ,പാൽ, മുട്ട, ധ്യാനം ഇവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ക്ലാസ്സുകൾ എടുത്തു.
ഒക്ടോബർ 2 ഗാന്ധി ജയന്തി
നവംബർ 1 ന് സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനം മുതൽ സ്കൂൾ വൃത്തിയാക്കലാരംഭിച്ചു. അധ്യാപകരും PTA , MPTA അംഗങ്ങളും ചേർന്ന് സ്കൂൾ പരിസരവും ക്ലാസ്സ് റൂമുകളും വൃത്തിയാക്കി. ഹൈടെക് ഉപകരണങ്ങൾ പ്രവർത്തിക്കുന്നില്ലേയെന്ന് പരിശോധിച്ചു. കെട്ടിടം നവീകരിച്ചതിനാൽ ക്ലാസ്സ് റൂമുകളെല്ലാം ഭംഗിയായി പരിപാലിച്ചിരുന്നു.
നവംബർ ഒന്നാം തിയ്യതി മുതൽ പകുതി കുട്ടികൾ വീതം ആഴ്ചയിൽ മൂന്നു ദിവസം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്കൂളിലേക്കെത്തിത്തുടങ്ങി. കുട്ടികളെല്ലാവരും ഒന്നര വർഷത്തെ നീണ്ട കാലയളവിനു ശേഷം ആശങ്കയോടെയാണ് എത്തിയതെങ്കിലും സ്കൂൾ പരിസരവുമായി പെട്ടെന്ന് തന്നെ ഇണങ്ങി. സ്മാർട് ഫോണുകളുടെയും ഓൺലൈൻ ഗെയിമുകളുടെയും പിടിയിൽ നിന്ന് സാധാരണ സ്കൂൾ അന്തരീക്ഷത്തിലേക്ക് എല്ലാവരും തിരിച്ചു വന്നു. ഒന്നോ രണ്ടോ പേർക്ക് ചില കൗൺസിലിങ് ക്ലാസ്സുകൾ ആവശ്യമായി വന്നു.
ഫെബ്രുവരി 21 മുതൽ സർക്കാർ എല്ലാ കുട്ടികളും സ്കൂളിലെത്താനുള്ള സാഹചര്യവുമൊരുക്കി.
ഫെബ്രുവരി 26 ന് പി ടി എ ജനറൽ ബോഡി യോഗം ചേർന്നു. പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു.. പി ടി എ പ്രസിഡന്റായി സി വിജയരാഘവനെയും എം പി ടി എ പ്രസിഡന്റായി രാധികയേയും തിരഞ്ഞെടുത്തു.
ഫെബ്രുവരി 28 ന് ജെ ആർ സി യുടെ പ്രവർത്തനങ്ങളുടെ ഭാഗമായി പറവകൾക്ക് പാനപാത്രം പദ്ധതിയുടെ ഭാഗമായി സ്കൂളിൽ വെള്ളം നിറച്ച പാത്രങ്ങൾ പല ഭാഗങ്ങളിലായി സജ്ജീകരിച്ചു. ഈ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത് പി ടി എ പ്രസിഡന്റും റിട്ടയേർഡ് ഫോറസ്റ്റ് റേഞ്ച് ഓഫീസറുമായ വിജയ രാഘവൻ സർ ആണ്. കുട്ടികൾക്ക് അതേ കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസ്സും നൽകി.
ഫെബ്രുവരി 26 ന് പി ടി എ ജനറൽ ബോഡി യോഗം ചേർന്നു. പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു.. പി ടി എ പ്രസിഡന്റായി സി വിജയരാഘവനെയും എം പി ടി എ പ്രസിഡന്റായി രാധികയേയും തിരഞ്ഞെടുത്തു.