ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |





ഇംഗ്ലീഷ് ക്ലബ്ബ്

കുട്ടികൾക്ക് ഇംഗ്ലീഷ് അനായാസം സംസാരിക്കാനും ഇംഗ്ലീഷ് സംസാരിക്കുന്നതിന് കുട്ടികൾക്കുള്ള ആശങ്ക അകറ്റാനും എല്ലാ അക്കാദമിക് ഇയറിലും ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് ഫെസ്റ്റ് എന്ന പേരിൽ കുട്ടികൾ അവരുടെ പരിപാടികൾ അവതരിപ്പിക്കുന്നു.
ഗണിത ക്ലബ്
ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ഗണിത ഉൽപ്പന്നങ്ങളുടെ പ്രദർശനം സംഘടിപ്പിക്കുന്നു.



"" വീട്ടിൽ ഒരു ഗണിതമൂല"" എന്ന പദ്ധതിയിലൂടെ കുട്ടികളുടെ ഗണിതാഭിരുചി വളർത്തുന്നു .

പരിസ്ഥിതി ക്ലബ്ബ്
ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരങ്ങൾ നടത്തുന്നു .
""വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം"" പദ്ധതിയിലൂടെ കുട്ടികൾ വീട്ടിൽ പച്ചക്കറിത്തോട്ടം തയ്യാറാക്കി .

പരിസ്ഥിതി സൗഹാർദ്ദപരമായ കാഴ്ചപ്പാട് കുട്ടികളിൽ വളർത്തിയെടുക്കാൻ ക്ലബ്ബിന്റെ പ്രവർത്തനത്തിലൂടെ കഴിയുന്നു.


കൊറോണക്ക് ശേഷം കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കാനായി അധ്യാപകരും പി ടി എ അംഗങ്ങളും ചേർന്ന് പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കിയ
പദ്ധതിയാണ് ""പുഷ്പോദ്യാനം"".

വൈവിധ്യമാർന്ന ചെടികൾ നട്ട് സ്കൂൾ അങ്കണം ആകർഷകമാക്കി.



ക്ലബ്ബ് മുൻകൈയെടുത്ത് നടത്തിയ മറ്റൊരു പ്രവർത്തനമാണ് ""ഒരു തൈ നടാം"" . പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എല്ലാ വർഷത്തെയും പോലെ കുട്ടികൾ വീട്ടിൽ വൃക്ഷത്തൈകൾ നട്ടു , ഫോറസ്റ്റ് ഓഫീസർ ഷിബു സാറുമായി ഗൂഗിൾ മീറ്റ് വഴി കുട്ടികൾ ആശയങ്ങൾ പങ്കുവെച്ചു.

ഭിന്നശേഷി കുട്ടിയായ ഫർഹ മെഹ്ബിൻ വൃക്ഷത്തൈ നടന്നു
വിദ്യാരംഗം കലാസാഹിത്യവേദി
കുട്ടികളിൽ സാഹിത്യാഭിരുചി വളർത്താൻ സഹായിക്കുന്ന രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ നൽകുന്നു. കുട്ടികളിൽ സാഹിത്യാഭിരുചി വളർത്താനും കുട്ടികളിലെ കഴിവുകൾ പ്രോത്സാഹിപ്പിക്കാനും ഇതുവഴി കഴിയുന്നു. കവികളെ പരിചയപ്പെടൽ, കവികളുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ ,കഥ , കവിത രചനാ മത്സരം, കവിതകൾ ഈണത്തിൽ ചൊല്ലൽ ഇവ ഈ ക്ലബ്ബുമായി ബന്ധപ്പെട്ട് നടന്ന പ്രവർത്തനങ്ങളാണ്.
ക്ലബ്ബ് മുൻകൈയെടുത്ത് നടത്തിയ മറ്റൊരു പ്രവർത്തനമാണ് "കുരീപ്പുഴയോടൊപ്പം" . കൊറോണക്കാലം ആയതിനാൽ വായനാ ദിനത്തോടനുബന്ധിച്ച് കുരീപ്പുഴ ശ്രീകുമാർ സാറുമായി കുട്ടികൾ ഗൂഗിൾ മീറ്റ് വഴി ആശയങ്ങൾ പങ്കുവെച്ചു.





ലോക മാതൃഭാഷ ദിനാചരണം 2022





സയൻസ് ക്ലബ്
കുട്ടികളിൽ ശാസ്ത്രത്തോടുള്ള താല്പര്യം വളർത്താനായി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "ശാസ്ത്ര ലോകത്തേക്ക് ഒരു എത്തിനോട്ടം" എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ലഘു പരീക്ഷണങ്ങളും ശാസ്ത്ര വീഡിയോകളുടെ പ്രദർശനവും നടന്നു .
കുട്ടിശാസ്ത്രജ്ഞർ 2022 (ശാസ്ത്രദിനം)


പ്രവർത്തിപരിചയ ക്ലബ്
പ്രവർത്തി പരിചയ മേളയ്ക്കും കുട്ടികളിലെ അഭിരുചിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലും അവരിലെ കഴിവുകളെ വികസിപ്പിക്കാൻ സഹായമാകുന്ന തരത്തിലും പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. വേസ്റ്റ് മെറ്റീരിയൽസ് ഉപയോഗിച്ച് മനുഷ്യന് ഉപയോഗപ്രദമായ സാധനങ്ങൾ ഉണ്ടാക്കുക. പൂക്കൾ ഉണ്ടാക്കുക വെജിറ്റബിൾ പ്രിൻറിംഗ് തുടങ്ങി നിരവധി മേഖലകളിൽ പരിശീലനം നൽകുന്നു.
സാമൂഹ്യശാസ്ത്ര ക്ലബ്ബ്
ക്ലബ്ബിന്റെ മേൽനോട്ടത്തിൽ ദിനാചരണങ്ങൾ , ക്വിസ് മത്സരങ്ങൾ, പ്രസംഗം , പോസ്റ്റർ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു .
