വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
22:01, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vpsbhssvenganoor (സംവാദം | സംഭാവനകൾ) (→‎വെങ്ങാനൂ൪-നാട്ടുപെരുമ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വെങ്ങാനൂ൪-നാട്ടുപെരുമ

വെങ്ങാനൂർ നാടിന്റെ മഹിമ, പെരുമ

ഭാരതചരിത്രത്തിൽ വെങ്ങാനൂ൪ ഗ്രാമം മഹത്ത്വത്താൽ സമ്പന്നമാണ്. 'വേങ്ങ ഉള്ള ഊരാ'ണ് വെങ്ങാനൂ൪ ആയതത്രേ. പ്രകൃതിരമണീയത നിറഞ്ഞ ഈ നാട് വീരനായക൯മാരെ വള൪ത്തിയകാര്യത്തിൽ ഒട്ടും പിന്നിലല്ല. അയ്യങ്കാളിയുടെയും വെങ്ങാനൂ൪ പിള്ളയുടെയും നാട്. സാംസ്ക്കാരികമായൂം ആചാരാനുഷ്ഠാനങ്ങൾ കൊണ്ടും കേൾവികേട്ടനാട്. വെങ്ങാനൂ൪ പിള്ളയുടെ കുുളംകോരലിന്റ കഥ മാ൪ത്താണ്ഡം കുളം ഓ൪മ്മിപ്പിക്കുന്നു. അതല്ല മാ൪ത്താണ്ടവ൪മ്മ കുളത്തിനരികിലുടെ സഞ്ചരിചതുനാലാകാം ഈ പേരു വന്നത് എന്ന് മറ്റാരു കഥ.

കാ൪ഷികസംസ്ക്കാരം

കാ൪ഷികസംസ്ക്കാരം അവകാശപ്പെടാവുന്ന ഈ നാടിന്റെ വള൪ച്ചയ്ക്കു നിദാനവും അതുതന്നെയാണ്. കാ൪ഷികവൃത്തി കുലത്തൊഴിലാക്കിയ നാട്.കാ൪ഷികസംസ്ക്കാരം നെല്ല്, മരച്ചീനി, വാഴ, തെങ്ങ്, കൊയ്ത്തുകഴിഞ്ഞ് ഇടവേളകളിൽ മറ്റുഇടത്തരം കൃഷികൾ. ദൈവത്തിന്റെ സ്വന്തം നാടെന്ന ബഹുമതി ഇതുപോലുള്ള ദേശങ്ങളിലൂടെ യാകാം കേരളത്തിനു സ്വന്തമായത്

ആചാരങ്ങൾ - ക്ഷേത്രങ്ങൾ,പള്ളികൾ

ഒരു നാടിന്റെ ചരിത്രങ്ങളുടെ ഏടുകൾ പറയുന്നതോടൊപ്പം ആചാര അനുഷ്ടാനങ്ങൾക്കും പ്രസക്തിയുണ്ട്. ആചാരാനുഷ്ഠാനങ്ങൾനീലകേശി മുടിപ്പുര ഭദ്രകാളിക്ഷത്രം വെങ്ങാനൂരിന്റെ ആചാരാനുഷ്ഠാനങ്ങൾക്ക് മുതൽക്കൂട്ടാണ്.ശ്രീ നീലകേശി വെങ്ങാനൂർ ക്ഷേത്രം പുരാതനമായ കീഴ് വഴക്കങ്ങൾക്കും പ്രസിദ്ധമാണ്. ക്ഷേത്രത്തിലെ മഹോത്സവങ്ങൾ ഭദ്രകാളി - ദാരിക യുദ്ധത്തെ പശ്ചാത്തലമാക്കിയുള്ളതാണ്. നീലകേശി പറണേറ്റ് മഹോത്സവം പ്രസിദ്ധമാണ്. ദിക്കുബലി മഹോത്സവം, കച്ചേരി നട എഴുന്നെള്ളിപ്പ്, എന്നിവ പ്രത്യേക അനുഭവങ്ങളാണ്.തൃപ്പലിയൂർ മഹാവിഷ്ണു ക്ഷേത്രം, ചെന്നയ്ക്കൽ ക്ഷേത്രം, പനങ്ങോട് ശിവക്ഷേത്രം, നെല്ലിവിള ശ്രീഭദ്രകാളി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും ഞങ്ങളെ ഭക്തിയിലാറാടികന്നു.

.ശ്രീ നീലകേശി മുടിപ്പുരക്ഷേത്രഎൈതീഹ്യകഥയറിയാം. അതുപോലെ തന്നെ വെങ്ങാനൂർ സി എസ് ഐ പള്ളിയിലെ ആഘോഷങ്ങളിൽ ജാതിമത ഭേദമന്യേ എല്ലാ പേരും പങ്കു കൊള്ളുന്നു എന്നുള്ളതും വാസ്തവമായ കാര്യമാണ്. ക്രിസ്തുമസ് ആഘോഷങ്ങളോടുബന്ധിച്ച് നടത്തുന്ന കരോൾ പ്രസിദ്ധമാണ്. വെങ്ങാനൂർ ദേശത്തെ എല്ലാ ഭവനങ്ങളും ക്രിസ്തുമസ് കരോൾ ആഘോഷത്തിൽ പങ്കു ചേരുന്നു. ഞായറാഴ്ച ഉയിർത്തെഴുന്നേൽപ്പ്, കുരുത്തോല പെരുന്നാൾ ഇങ്ങനെ സി എസ് ഐ പള്ളിയിലെ ആഘോഷ പരിപാടികൾ സർവ്വമതസ്ഥരും തങ്ങളുടെ ഭാഗമാക്കുന്നു.

അനുഷ്ഠാനകലകൾ, വാദ്യങ്ങൾ

കേരളം ആചാരങ്ങളുടെയും അനുഷ്ടാനങ്ങളുടെയും പഴമ ഉൾക്കൊണ്ട നാടാണ്. ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള അനുഷ്ഠാനകലകൾക്ക് പേര് കേട്ട നാടാണ് വെങ്ങാനൂർ. നാഗപ്രീതിക്കായിട്ടുള്ള പുള്ളുവപ്പാട്ടും നാഗരൂട്ടും, ദേവിയെ തുയിലുണർത്തുന്നതിനു വേണ്ടിയുള്ള തോറ്റംപാട്ടും ഉത്സവങ്ങൾക്ക് അകമ്പടി സേവിക്കാൻ ചെണ്ട മേളവും എല്ലാം ക്ഷേത്രങ്ങളിലെ ഉത്സവങ്ങളെ സമ്പന്നമാക്കുന്നു. പഴയ നാടോടി പാരമ്പര്യത്തെ കാത്തുസൂക്ഷിക്കാൻ ഈ കലകളെ തലമുറകളായി ആചാര്യന്മാർ പിൻതലമുറക്കാരെ പരിശീലിപ്പിക്കുന്നു. സി എസ് ഐ പള്ളിയിലെ ആഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ബാന്റ്മേളം പ്രസിദ്ധമാണ്. ഈ ബാന്റ് മേളത്തിനകമ്പടി സേവിക്കാൻ വെങ്ങാനൂർ നിവാസികൾക്കുത്സാഹമാണ്.