പച്ച സെന്റ് സേവിയേഴ്സ് യു പി എസ്/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |

പാഠ്യ പഠ്യേതര വിഷയങ്ങളിൽ വൈവിധ്യമാർന്ന പ്രവത്തനങ്ങൾ സ്കൂളിൽ നടന്നു പോരുന്നു
സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ സ്കൂളിന്റെ പ്രൗഢി വിളംബരം ചെയ്യുന്നതായിരുന്നു, സ്കൂൾ യു ട്യൂബ് ചാനൽ

(https://youtu.be/PWEd0DSxr_s), കായിക പ്രവർത്തനങ്ങൾ വിവിധ ക്ലബ്ബുകൾ എന്നിവ മികച്ച രീതിയിൽ പ്രവർത്തിച്ചു പോരുന്നു
ദിനാചരണങ്ങൾ
ജൂൺ 5 പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനം എല്ലാ വർഷങ്ങളിലും വൈവിധ്യമാർന്ന പരിപാടികളിലൂടെ ആഘോഷിച്ച പോരുന്നു. പരിസ്ഥിതിയർ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും വൃക്ഷ തൈകൾ വച്ച് പിടിപ്പിക്കേണ്ടതിന്റെ ഗുണങ്ങളും കുട്ടികളിൽ അവബോധം ഉണ്ടാകുന്നതിനു വേണ്ടിയുള്ള വിവിധ സെമിനാറുകളും ക്ലാസ്സുകളും നടത്തപ്പെടുന്നു
വയോജന പീഡന വിരുദ്ധ ദിനാചരണം ജൂൺ 15
വയോജന പീഡന വിരുദ്ധ ദിനാചരണം ജൂൺ 15നു സ്കൂളിൽ ആചരിച്ചു.മുതിർന്ന പൗരന്മാർ ഈ നാടിനു വേണ്ടി നൽകിയ സംഭാവനകൾ കുട്ടികളിൽ എത്തിക്കുകയും കുട്ടികൾ വയോജനപീഡന വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. Sr . മോളികുട്ടി ജോസഫ് സന്ദേശം നൽകി. സ്കൂൾ യു ട്യൂബ് ചാനലിലൂടെ കുട്ടികളിലേക് ദിനത്തിന്റെ പ്രാധാന്യം എത്തിച്ചു
ഹിന്ദി ദിവസം സെപ്റ്റംബർ14


പച്ച സെൻ സേവിയേഴ്സ് യുപി സ്കൂളിൽ, 2021 സെപ്റ്റംബർ 14 ഹിന്ദി ദിവസം ആഘോഷിച്ചു. ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ മോളിക്കുട്ടി ജോസഫ് ആശംസ നേർന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾ സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു. അതുപോലെ സുരീലി ഹിന്ദി പ്രവർത്തനങ്ങളും സ്കൂളിൽ നടന്നു വരുന്നു.
സംസ്കൃത ദിനാചരണം ഓഗസ്റ്റ് 22


പച്ച സെന്റ് സേവ്യേഴ്സ്ഹെഡ് മിസ്ട്രെസ് മോളിക്കുട്ടി ജോസെഫിന്റെനേതൃത്വത്തിൽ ഓഗസ്റ്റ് 22തീയതി കുരുന്നുകൾ വിവിധ ഇനം കലാപരിപാടികളോട് കൂടി ഓൺലൈനിൽ അതി ഗംഭീരമായി നടത്തപ്പെട്ടു.SH UPS ചാമ്പക്കുളം.ഹെഡ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
OZONE DAY CELEBRATION SEPTEMBER 16

സെപ്റ്റമ്പർ 16 ലോക ഓസോൺ ദിനം സ്കൂളിൽ അർത്ഥവത്തായി ആചരിച്ചു പോരുന്നു. മികച്ച സെമിനാറുകളും, ക്ലാസ്സുകളും, ഓസോൺ അനുബന്ധ പോസ്റ്റർ നിർമാണ പ്രവർത്തനങ്ങളും, ക്വിസ് മത്സരങ്ങളും തുടങ്ങി മികവാർന്ന പ്രവർത്തനങ്ങൾ ആന്നെ ദിവസം നടത്തുന്നു.
ഗാന്ധി ജയന്തി ദിനാഘോഷം ഒക്ടോബർ 2



ഗാന്ധി ജയന്തി ദിനാഘോഷം എല്ലാ വർഷങ്ങളിലും വ്യത്യസ്തമായി ആചരിക്കുന്നു. ഗാന്ധിയൻ ചിന്തകൾ കുട്ടികളിലേക് എത്തിക്കുവാനും മഹാത്മാ ഗാന്ധിജിയെ അറിയുവാനും സ്കൂൾ അവസരമൊരുക്കുന്നു.മഹാത്മാ ഗാന്ധിജിയുടെ വിവിധ ജീവിത ഘട്ടങ്ങൾ കുട്ടികൾ തന്നെ വേഷപ്പകർച്ചകളിലൂടെ സ്കൂൾ യൂ ട്യൂബ് ചാനൽ ഉപയോഗപ്പെടുത്തി ജനങ്ങളിലേക് എത്തിച്ചു . ഗാന്ധിയൻ പഠനത്തിൽ ഡോക്ടറേറ്റ് നേടിയ Dr .അജീസ് ബെൻ മാത്യു സെമിനാര് നയിചു. സ്കൂൾ പ്രഥമാദ്ധ്യാപിക Sr.മോളിക്കുട്ടി ജോസഫ് കുട്ടികൾക്കു സന്ദേശം നൽകി കൂടാതെ ക്വിസ് മ്നത്സരവും പോസ്റ്റർ നിർമാണ പ്രവർത്തനങ്ങളും ദിനാചണം മികച്ചതാക്കി.
കായികമേള

കുട്ടികളുടെ പഠന മികവിനൊപ്പം കായിക പരമായ കഴിവുകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുവാനും കായികമേള സ്കൂളിൽ നടത്തി വരുന്നു. ഈ വർഷവും പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് കായികമേള നടത്തുവാൻ സാധിച്ചു . കുട്ടികളെ HOUSE-WISE തിരിചു മത്സരങ്ങൾ ആവേശകരമാക്കി, ഗ്രീൻ house വിജയികളായി. പി റ്റി എ പ്രതിനിധികൾ,സ്കൂൾ മാനേജർ, പ്രഥമാധ്യാപിക, അധ്യാപക അനധ്യാപകർ എന്നിവരുടെ പിന്തുണ കായികമേള മികച്ചതാക്കി. ഒന്നാമതെത്തിയ ഗ്രീൻ house ക്യാപ്റ്റൻ പ്രഥമാധ്യാപിക Sr.മോളികുട്ടി ജോസഫിന്റെ കയ്യിൽ നിന്നും കപ്പ് ഏറ്റ് വാങ്ങി
ദേശീയ ശാസ്ത്ര ദിനം ഫെബ്രുവരി 28
REVERBERATION 2022 എന്ന പേരിൽ ദേശീയ ശാസ്ത്ര ദിനം സ്കൂളിൽ ആചരിച്ചു . സയൻസ് ഡേ സ്പെഷ്യൽ അസ്സെംബ്ലയിയിൽ സർ സി വി രാമൻ അനുസ്മരണം നടത്തി .പ്രഥമാദ്ധ്യാപിക Sr. മോളിക്കുട്ടി ജോസഫ് , മേഴ്‌സി ടീച്ചർ എന്നിവർ കുട്ടികൾക്കു ശാസ്ത്ര ദിന സന്ദേശം നൽകി . കുട്ടികളിലെ ശാസ്ത്ര അഭിരുചി വളർത്തുവാൻ തക്കവിധം ശാസ്ത്ര ക്വിസ് , ശാസ്ത്ര പ്രതിഭകളെ പരിചയപ്പെടുത്തുന്ന എക്സിബിഷൻ , കൂടാതെ സാംസങ് ഇന്ത്യ ഗ്ലോബൽ ഓപ്പറേഷൻസ് -മുംബൈ ചീഫ് മാനേജർ ശ്രീ ജെയിംസ് രാജ് കുട്ടികൾക്കു സന്ദേശവും ആശംസകളും നൽകി .
ശിശുദിനം നവംബർ 14
സെന്റ് സേവിയേഴ്സ് യു പി സ്കൂൾ പച്ച എല്ലാ ശിശുദിനങ്ങളും കുട്ടികൾക്കായി വൈവിധ്യമാർന്ന രീതിയിൽ കുട്ടികൾക്കായി സ്പെഷ്യൽ പരിപാടികൾ നടത്തി വരുന്നു. ആന്നേ ദിവസം രാഷ്ട്ര പിതാവായിരുന്ന പണ്ഡിത് ജവഹർലാൽ നെഹ്രുവിന്റെ സ്മരണ എല്ലാവരിലും എത്തിക്കുവാൻ തക്കവിധത്തിലുള്ള പരിപാടികൾ നടത്തുന്നു. വിളംബര ജാഥയും മധുര വിതരണവും കുട്ടികളുടെ പ്രത്യേക അസ്സെംബ്ലയും കുട്ടികൾക്കായി പ്രത്യേക പരിപാടികളും നടത്തി ശിശുദിനം ഏറ്റവും മനോഹരമായി ആഘോഷിക്കുന്നു. പ്രശക്തരായ വ്യക്തികളുടെ ആശംസകൾ സ്കൂൾ യു ട്യൂബ് ചാനലിലൂടെ കുട്ടികളിലേക് ഏത്തിച്ചു പോരുന്നു
അദ്ധ്യാപക ദിനാചരണം സെപ്റ്റംബർ 5
അദ്ധ്യാപക ദിനാചരണം എല്ലാ വർഷവും സെപ്റ്റംബർ 5 അദ്ധ്യാപക ദിനാചരണം ഏറ്റവും മനോഹരമായി ആചരിക്കുന്നു. കുട്ടികൾ അന്നേ ദിവസം Dr.സർവേപള്ളി രാധാകൃഷ്ണന്റെ ജന്മദിന സ്മരണയിൽ അധ്യാപകരായി ആന്നേ ദിവസം ക്ലാസുകൾ എടുക്കുകയും പ്രത്യേക അസ്സെംബ്ലിയിൽ അധ്യാപക ദിനത്തിന്റെ പ്രാധ്യാനവും ആവശ്യകതയും പ്രധാനാധ്യാപിക കുട്ടികളിൽ എത്തിക്കുകയും ചെയ്യുന്നു. കൂടാതെ ശ്രീ ബോബി ചെമ്മണ്ണൂർ ഉൾപ്പടെയുള്ള വിശിഷ്ട വ്യക്തിതങ്ങൾ കുട്ടികൾക്കു സ്കൂൾ യു ട്യൂബ് ചാനൽ മുഖേന ആശംസകൾ നേർന്നു







