ജി എൽ പി എസ് പാക്കം/ചരിത്രം/പണിയർ,

Schoolwiki സംരംഭത്തിൽ നിന്ന്
16:49, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Julee kurian (സംവാദം | സംഭാവനകൾ) (പണിയർ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പണിയർ

  പാക്കം പ്രദേശത്തെ മറ്റൊരു പ്രധാന ഗോത്ര സമൂഹമാണ് പണിയർ.പുൽപള്ളി പഞ്ചായത്തിലെ പത്തൊൻപതു ഇരുപതു വാർഡുകളിലായി പത്തോളം പണിയകോളനികൾ ഉണ്ട്.ഗോത്രസമൂഹങ്ങളിൽ വിദ്യാഭ്യാസ പരമായും ആരോഗ്യപരമായും ഏറ്റവും പിന്നിൽ നിൽക്കുന്ന വിഭാഗമാണ് ഇവർ.വിവിധ ഏജൻസികളുടെ സജീവമായ പ്രവർത്തനങ്ങളിലൂടെ ഇവർ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു ഉയർന്നു വരുന്നു എന്നുള്ളത് ആശാവഹമാണ്.വേഷം,ഭാഷ,ആചാരാനുഷ്ഠാനങ്ങൾ എന്നിവയിലെല്ലാം മറ്റുള്ള വിഭാഗങ്ങളിൽ നിന്നും ഏറെ വിഭിന്നരാണ് ഈ ഗോത്രസമൂഹം.വിദ്യാഭാസപരമായി വളരെ പിന്നോക്കാവസ്ഥയിലായിരുന്ന ഇവരെ മുൻപോട്ടു കൊണ്ടുവരാൻ വിവിധ വകുപ്പുകൾ ചേർന്ന് പ്രവർത്തിക്കുന്നു.കാർഷികമേഖലയിലെ തൊഴിലുകൾ കൃത്യമായി നൈപുണ്യത്തോടുകൂടി ചെയ്യാൻ ഇവർക്കു പ്രത്യേക വൈഭവം തന്നെയുണ്ട്.അവരുടെ ആഘോഷാവസരങ്ങളിലെ ഗോത്രകലാരൂപങ്ങളുടെ അവതരണവും തുടിതാളമേളങ്ങളും ആരുടെയും മനം കവരുന്നതാണ്.