കെ എം എം എ യു പി സ്കൂൾ / പ്രവർത്തനങ്ങൾ
ദിനാചരണങ്ങൾ
ജൂൺ 5 പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഓൺലൈൻ മാധ്യമം വഴി വിവിധ പരിപാടികൾ സംഘടിപ്പിച്ചു .വിദ്യാർത്ഥികളിൽ പരിസ്ഥിതികാവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം വെച്ചായിരുന്നു പരിപാടികൾ സഘടിപ്പിച്ചത് .മുഴുവൻ വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്‌ഷ്യം വച്ചു വിവിധ നിലവാരത്തിലുള്ള കുട്ടികളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞു. സ്കൂൾ ചരിത്രത്തിൽ ആദ്യമായി പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ ഓൺലൈനിൽ നടത്തി.നല്ല പ്രതികരണമായിരുന്നു വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഭിന്ന നിലവാരത്തിൽപ്പെട്ട കുട്ടികൾ എല്ലാപ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തു .ദിനാചരണവുമായി ബന്ധപ്പെട്ട് സ്കൂളിലെ അധ്യാപകനായ സന്തോഷ് മാസ്റ്റർ നിർമ്മിച്ച വീഡിയോകാണാം https://youtu.be/pdLovf68szY
ബഷീർ ദിനം- ജൂൺ 5
ബഷീർ ദിനവുമായി ബന്ധപ്പെട്ട് ഈ സ്കൂളിലെ അധ്യാപകനായ സന്തോഷ് മാസ്റ്റർ തയ്യാറാക്കിയ വീഡിയോhttps://youtu.be/zIc1IDM5F3w
വായന ദിനം ജൂൺ 19
പി.എൻ .പണിക്കരുടെ സ്മരണാർത്ഥം ജൂൺ 19 ന് ആചരിച്ചു വരുന്ന വായനാദിനം ഞങളുടെ സ്കൂളിൽ വളരെ മികച്ചരീതിയിൽ വര്ഷം തോറും നടത്തി വരുന്നു.വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പ്രവർത്തനങ്ങൾ നടത്താറുള്ളത്.വായനവരമായിട്ടാണ് പരിപാടികൾ നടത്താറുള്ളത്.വായനാദിന പ്രതിജ്ഞയോടെ വായനവാരത്തിന് തുടക്കം കുറിക്കുന്നു.തുടർന്ന് വായനാമത്സരം,ഗ്രന്ഥ പരിചയം ,വായനാക്വിസ് മത്സരം,പോസ്റ്റർ രചന, പത്ര വായന പ്രോത്സാഹിപ്പിക്കൽ ,വായനകുറിപ്പുകൾ തയ്യാറാക്കൽ,സാഹിത്യകാരന്മാരെ പരിചയപ്പെടൽ തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി വരുന്നു.കുട്ടികളുടെ സർഗ്ഗ ശേഷി പരിപോഷിപ്പിക്കാനും വായന പ്രോത്സാഹിപ്പിക്കാനുമാണ് ഇതെല്ലം നടപ്പിലാക്കുന്നത്.ഭാഷ പ്രാവീണ്യവും എഴുതാനുള്ള കഴിവും ഇതുമൂലം കുട്ടികൾക്ക് നേടിയെടുക്കാൻ കഴിയുന്നു.വിദ്യാലയം മൊത്തം നടക്കുന്ന പ്രവർത്തനങ്ങളായതിനാൽ കുട്ടികളുടെ മുഴുവൻ പ്രാതിനിധ്യം ഈ പ്രവർത്തനങ്ങളിൽ എല്ലാം ഉണ്ടാവാറുണ്ട്.
ജൂലൈ 21
ഓഗസ്റ്റ് 6 - ഹിരോഷിമ ദിനം
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം
കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. പ്രധാനാദ്ധ്യാപകൻ മുജീബ് മാസ്റ്റർ പതാക ഉയർത്തി.ഓൺലൈൻ ആയി സ്വാതന്ത്രദിന ക്വിസ് ,ദേശഭക്തിഗാന മത്സരംഎന്നിവ നടത്തി.
സെപ്തംബർ 5-അദ്ധ്യാപക ദിനം
ഒക്ടോബർ 2 ഗാന്ധിജയന്തി
ഓരോവർഷവും "ഗാന്ധി ദർശൻ "സമിതി യുടെ ആഭിമുഖ്യത്തിൽ "ഗാന്ധിജയന്തി"വിപുലമായ പരിപാടികളോടെ ആഘോഷിക്കാറുണ്ട്.വര്ഷം തോറും നടത്തിവരാറുള്ള "ഗാന്ധി ദർശൻ "കലാമേളയിൽ വിദ്യാലയത്തിൽ നിന്നും ഓരോ വർഷവും തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾ സബ്ജില്ലാ ജില്ലാ തലത്തിൽ മത്സരിച്ച് സമ്മാനാർ ഹരാകാറുണ്ട് .ചിത്രരചന ,പ്രസംഗം ,കവിതാലാപനം,നാടകം,ദേശഭക്തിഗാനം,തുടങ്ങി വിവിധ ഇനങ്ങളിൽ കുട്ടികൾ കഴിവ് തെളിയിച്ചു വരുന്നു.ഇതിനു പുറമെ സ്വാതന്ത്ര്യ ദിനം റിപ്പബ്ലിക് ദിനം തുടങ്ങി എല്ലാ ദേശീയ പ്രാധാന്യമുള്ള ദിനങ്ങളും ആ ദിനത്തിന്റെ ഗൗരവം ചോരാതെ ആഘോഷങ്ങളായി കൊണ്ടാടാറുണ്ട് അഹിംസാ സിദ്ധാന്തം വിദ്യാർത്ഥികളുടെ ഹൃദയത്തിൽ അതിൻറെ യഥാർത്ഥ പ്രാധാന്യത്തോടെ പ്രതിഷ്ഠിക്കാനും നമ്മുടെ രാഷ്ട്രപിതാവും കോക നേതാക്കന്മാർക്ക് ഒരു ഉത്തമ മാതൃകയുമായ മഹാത്മാഗാന്ധിയുടെ ആശയങ്ങൾ കുട്ടികളിലെത്തിക്കാനും നമ്മുടെ വിദ്യാലയത്തിലെ ഗാന്ധി ദർശൻ സമിതി എക്കാലവും ശ്രമിച്ചുവരുന്നുണ്ട് . വീടും പരിസരവും വൃത്തിയാക്കൽ,ചിത്ര രചന മത്സരം എന്നിവയായിരുന്നു ഈവർഷത്തെ ഗാന്ധിജയന്തി ദിനത്തിലെ പ്രവർത്തനങ്ങൾ.
ചിത്ര രചന മത്സരത്തിൽ സമ്മാനം നേടിയ ചിത്രങ്ങൾ
നവംബർ 14 ശിശു ദിനം
ശിശുദിന പ്രവർത്തനങ്ങൾ
പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനമായ നവംബർ 14 ഈ വർഷവും ശിശുദിനമായി നമ്മുടെ സ്കൂളിൽ ആചരിച്ചു. പ്രധാനാധ്യാപകൻ എല്ലാ കുട്ടികൾക്കും ശിശുദിന സന്ദേശം നൽകി. ശിശുദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾ ജീവചരിത്രകുറിപ്പ് ,ശിശുദിനപ്പാട്ടുകൾ ,ജവഹർലാൽനെഹ്‌റുവിൻറെ വിവിധ ചിത്രങ്ങൾ എന്നിവ തയ്യാറാക്കി.ക്ലാസ്സ്‌തലത്തിൽ ക്വിസ് മത്സരം ,പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു..
ഡിസംബർ 3 -- ലോക ഭിന്നശേഷി ദിനം
ചെറിയ ചില കാരണങ്ങളാൽ ലോകത്ത് മാറ്റി നിർത്തപ്പെടുന്നവർ ...തന്റേതല്ലാത്ത കാരണത്താൽ വൈകല്യം സംഭവിച്ച് ഈ ഭൂമിയിലേക്ക് പിറന്ന് വീണവർ .അവരെയും ഒരു കുടക്കീഴിൽ ചേർത്ത് നിർത്തേണ്ടതിൻറെആവശ്യകതയെ മുന്നോട്ടു വച്ചുകൊണ്ട് സ്കൂളിൽ ഡിസംബർ 3 ന് ലോക ഭിന്നശേഷി ദിനം
ആചരിച്ചു .ക്ലാസ് തല ചിത്രരചനാ മത്സരം നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു.
പരിമിതികളെ അതിജീവിച്ച് പ്രചോദനത്തിന്റെ മാതൃകളാകാൻ അവരുമുണ്ട് കൈത്താങ്ങായി എന്ന് ജീവൻ തുടിക്കുന്ന കുഞ്ഞു ചിത്രങ്ങൾ വിളിച്ചോതുന്നുണ്ടായിരുന്നു.സഹപാഠികൾക്കൊപ്പം പറക്കാനാവാതെ വീട്ടിലിരിക്കുന്നവരെ ഗുരുനാഥന്മാർ വീട്ടിലെത്തി ചേർത്തു പിടിച്ച ,സ്നേഹസ്പർശമുള്ള ഓരോരുത്തരുടെയും അഭിരുചിക്കനുയോജ്യമായ പഠനോപകരണങ്ങൾ കൈമാറി .ഒപ്പം മധുരം പകർന്നു.
ലോക ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് നടന്ന ചിത്രരചനാമത്സരത്തിൽ നിന്ന്
റിപ്പബ്ലിക്ക് ദിനാഘോഷം -ജനുവരി 26
2021 -- 22 ലെ റിപ്പബ്ലിക്ക് ദിനാഘോഷം കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു നടന്നു.പ്രധാനാദ്ധ്യാപകൻ മുജീബ് മാസ്റ്റർ പതാക ഉയർത്തുകയും റിപ്പബ്ലിക്ക് ദിന സന്ദേശം നൽകുകയും ചെയ്തു.ക്ലാസ്സുകളിൽ ക്ലാസ്സ്‌ടീച്ചേഴ്‌സ് റിപ്പബ്ലിക്ക് ദിൻ സന്ദേശം നൽകുകയും റിപ്പബ്ലിക്ക് ദിന ക്വിസ് നടത്തുകയും ചെയ്തു.