ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/പ്രവർത്തനങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
2021-22 വർഷത്തെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
2021 22 അക്കാദമിക വർഷത്തെ പ്രവേശനോത്സവം 2021 ജൂൺ ഒന്നിന് ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ സമുചിതമായി ആഘോഷിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി. ഫാത്തിമത്ത് ഷംന ചടങ്ങ് ഉദ്ഘാടനം ചെയ്തു. അധ്യക്ഷത വഹിച്ചത് പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് മെമ്പറായ ശ്രീമതി രജനിയായിരുന്നു. ഓൺലൈനായി ചടങ്ങിൽ എത്തിച്ചേർന്ന മുഴുവൻപേരെയും സ്വാഗതം ചെയ്തുകൊണ്ട് പ്രധാനാധ്യാപികയായ ശ്രീമതി ഷോളി എം സെബാസ്റ്റ്യൻ സംസാരിച്ചു. പിടിഎ പ്രസിഡൻറ് ശ്രീമതി സുനിതാ വി വി, എസ് എം സി ചെയർമാൻ സുഗുണൻ ടിവി, സീനിയർ അസിസ്റ്റൻറ് ശകുന്തള ടീച്ചർ എന്നിവർ ചടങ്ങിന് ആശംസകളർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി അൽഫോൺസ ഡൊമിനിക് നന്ദി പ്രകാശിപ്പിച്ചു. സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ ബിആർസി ഹോസ്ദുർഗ് നടത്തിയ വീട്ടുമുറ്റത്തൊരു പ്രവേശനോത്സവം പരിപാടിയില് ഒന്നാം തരത്തിലെ അൽവിഷ ബി കെ പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
- വീഡിയോ കാണാം :https://youtu.be/yVdu8I57N3Y
വീഡിയോ കാണാം :https://youtu.be/bb2R_XN4nQI
ഞങ്ങളുമുണ്ട് ഓണ്ലൈനിൽ
ജിഎച്ച്എസ് പുല്ലൂർ ഇന്ത്യയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതിനും അവരെക്കൂടി ഓൺലൈൻ പഠനത്തിൽ പങ്കാളികളാ ക്കുന്നതിനും സ്മാർട്ട്ഫോൺ ചാലഞ്ച് ആരംഭിച്ചു. സ്മാർട്ട് ഫോൺ ചാലഞ്ചിന്റെ ഉദ്ഘാടനം വിദ്യാർത്ഥികൾക്കുള്ള ഫോൺ പ്രധാനാധ്യാപിക പിടിഎ പ്രസിഡണ്ടിന് കൈമാറി നിർവഹിച്ചു. തുടർന്ന് എൽപി,യുപി ,ഹൈസ്കൂൾ വിഭാഗം അധ്യാപകർ സ്മാർട്ട് ഫോണുകൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി വാങ്ങി നൽകി. തുടർന്ന് വിവിധ വ്യക്തികളും സ്ഥാപനങ്ങളും കൂട്ടായ്മകളും ഈ ചാലഞ്ചിൽ പങ്കാളികളായി.
കൊറോണ കാലത്തെ പോസിറ്റീവ് പാരന്റിംഗ്
കൊറോണക്കാലത്ത് എങ്ങനെ വിദ്യാർത്ഥികളിൽ മാനസികോല്ലാസം വീണ്ടെടുക്കാം എന്നത് സംബന്ധിച്ച് സമഗ്ര ശിക്ഷ കേരള യുടെയും കാസർഗോഡ് ഡയറ്റ് ആഭിമുഖ്യത്തിൽ രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു . ഇതിൻറെ ഭാഗമായി ജിഎച്ച്എസ് പുല്ലൂർ ഇരിയയിലും രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണ പരിപാടി നടന്നു. കുട്ടിയുടെ അക്കാദമിക, മാനസിക, വൈകാരിക വികാസത്തിന് ഉതകുന്ന പൊതു ഇടമാണ് വിദ്യാലയം എന്ന തിരിച്ചറിവ് രക്ഷിതാക്കളിൽ ഉണ്ടാക്കുക , ഓൺലൈൻ ക്ലാസുകൾ വഴി കുട്ടിക്ക് നേടാൻ സാധിക്കാതെ പോയ ചില വളർച്ച വികാസ മേഖലകൾ ഉണ്ടെന്ന് രക്ഷാകർത്താക്കളെ ബോധ്യപ്പെടുത്തുക എന്നതുമാണ് ഈ പരിപാടിയുടെ ഉദ്ദേശ്യങ്ങൾ.വീട് വിദ്യാലയം ആകുമ്പോൾ രക്ഷാകർത്താക്കൾ എങ്ങനെ അവർക്ക് അധ്യാപകൻ ആകണം എന്നത് സംബന്ധിച്ചും ക്ലാസ്സില് നിർദ്ദേശം നൽകി
വീഡിയോ കാണാം:https://youtu.be/TVYhI38bH7g
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം
ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ 2021 വർഷത്തെ പരിസ്ഥിതി ദിനം 'വീട്ടുമുറ്റത്തൊരു ഫലവൃക്ഷതൈ' എന്ന ആശയത്തോടെ ആരംഭിച്ചു. തുടർന്ന് ഓരോ കുട്ടികളും അവരവരുടെ വീടും പരിസരവും വൃത്തിയാക്കി. കൊറോണയുടെ സാഹചര്യത്തിൽ മുഴുവൻ പരിപാടികളും ഓൺലൈനായാണ് നടത്തിയത് .ഓൺലൈൻ ആഘോഷപരിപാടികൾക്ക് മ്യൂസിക് ടീച്ചറായ ശ്രീമതി സംഗീതയുടെ പരിസ്ഥിതി ദിന ഗാനത്തോടെ തുടക്കമായി. പരിസ്ഥിതി ദിന സന്ദേശം നൽകിയത് റിട്ടയേഡ് എ ഇ ആയ ശ്രീ .ജയരാജൻ മാസ്റ്റർ ആയിരുന്നു. പരിസ്ഥിതി സംരക്ഷണമെന്നത് കേവലം ഒരു ദിനത്തിൽ മാത്രം കൊണ്ടാടേണ്ട ഒന്നല്ല എന്നും പ്രകൃതിദുരന്തങ്ങളെ ചെറുക്കണം എങ്കിൽ നാം പ്രകൃതിയെ സംരക്ഷിച്ചേ മതിയാവൂ എന്ന ആശയവും അദ്ദേഹം നൽകി. ഇതിനോടനുബന്ധിച്ച് ചിത്രരചനാ മത്സരവും പോസ്റ്റർ നിർമാണവും വിവിധ കലാപരിപാടികളും അരങ്ങേറി. പരിപാടിയുടെ ഫോട്ടോ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വീഡിയോ കാണാം :https://youtu.be/1TlwH9n1RHw
വായനാ ദിനം
ജിഎച്ച്എസ്എസ് പുല്ലൂർ ഇരിയയിലെ വായനാവാരാചരണം ജൂൺ 19 മുതൽ ആരംഭിച്ചു .ജൂൺ 19 ന് ഹൈസ്കൂൾ വിഭാഗത്തിന്വായനാദിന സന്ദേശം നൽകിയത് പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായ ശ്രീ ബിജു കാഞ്ഞങ്ങാട് ആയിരുന്നു. എൽപി, യുപി വിഭാഗം കുട്ടികൾക്കുള്ള വായനാദിന സന്ദേശം നൽകിയത് അധ്യാപികയും എഴുത്തുകാരിയുമായ ശ്രീമതി സരസ്വതി കെ എം ആയിരുന്നു. വായനാ വാരാചരണത്തിന് ആദ്യദിവസം 'അമ്മ വായന' എന്ന പേരിൽ സംഘടിപ്പിച്ച രക്ഷിതാക്കളുടെ വായനാനുഭവം പങ്കുവെക്കൽ എന്ന പരിപാടി രക്ഷിതാക്കൾ വളരെ മികച്ച രീതിയിൽ ഏറ്റെടുത്തു വിജയിപ്പിച്ചു. വായനാനുഭവങ്ങളും കഥകളും കവിതകളും അവർ കുട്ടികളുമായി പങ്കുവെച്ചു. രണ്ടാം ദിനം ഇംഗ്ലീഷ് മലയാളം ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളിലുള്ള കുട്ടികളുടെ പ്രഭാഷണം നടത്തി. മൂന്നാം ദിനം കൃതികളും അവയുടെ ഗ്രന്ഥകർത്താക്കളുടെ യും ചർച്ചകൾ നടത്തി. വായന വാരാചരണത്തിന്റെ നാലാം ദിനം കഥാപാത്രങ്ങളും അവയുടെ സ്രഷ്ടാക്കളും ചർച്ചകളിൽ നിറഞ്ഞു നിന്നു. അഞ്ചാം ദിവസം വാർത്താവായന ആയിരുന്നു. വായനാ വാരത്തെപറ്റിയുള്ള വാർത്തകൾ വളരെ മികവുറ്റ രീതിയിൽ കുട്ടികൾ അവതരിപ്പിച്ചു. വായനാദിനത്തിൽ കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
വീഡിയോ കാണാം ഭാഗം 1 :https://youtu.be/FISqakuckn0 വീഡിയോ കാണാം ഭാഗം2:https://youtu.be/mqy80GbVOxo
ലഹരി വിരുദ്ധ ദിനം
2021 ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ കുട്ടികളുടെ ചിത്രരചനയും വീഡിയോ പ്രദർശനവും നടന്നു. ഹൈസ്കൂൾ വിഭാഗം കുട്ടികൾ ലഹരിവിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്ററുകൾ തയ്യാറാക്കുകയും ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. കൂടാതെ ലഹരി ഉപയോഗവും ദൂഷ്യവശങ്ങളും എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള വീഡിയോകൾ അധ്യാപകർ ക്ലാസ് ഗ്രൂപ്പുകളിലൂടെ പങ്കുവയ്ക്കുകയും കുട്ടികളെയും രക്ഷിതാക്കളെയും ബോധവൽക്കരിക്കുകയും ചെയ്തു.
യോഗാ ദിനം
2021 ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കുന്നതിന് ആഭിമുഖ്യത്തിൽ ജിഎച്ച്എസ് പുല്ലൂർ-ഇരിയ ഹെൽത്ത് ക്ലബ്ബ് ഓൺലൈനായി യോഗ പരിശീലനം നടത്തി. പ്രത്യേകം പരിശീലനം ലഭിച്ച വിദ്യാർത്ഥികൾ മറ്റു കുട്ടികളെ യോഗ പരിശീലിപ്പിക്കുകയും യോഗ ദിനത്തിൽ കുട്ടികൾ ഓരോരുത്തരും അവരവരുടെ വീടുകളിൽ ഇരുന്നുകൊണ്ട് യോഗാഭ്യാസം ചെയ്യുകയും അതിൻറെ ഫോട്ടോ അല്ലെങ്കിൽ വീഡിയോ സ്കൂളിന് ലഭ്യമാക്കുകയും ചെയ്തു.
വീഡിയോ കാണാം :https://youtu.be/MWa_sKXTsz0
ബഷീർ ദിനം
ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ 2021ജൂലൈ അഞ്ചിന് ബഷീർ ദിനാഘോഷ പരിപാടികൾ ഓൺലൈനായി നടത്തി. ജിഎച്ച്എസ്എസ് കാഞ്ഞിരപ്പൊയിൽ മലയാള വിഭാഗം അധ്യാപികയായ ശാന്ത ജയദേവൻ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി ബഷീർ കൃതികളുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, ബഷീർ കൃതികളും കഥാപാത്രങ്ങളും എന്നിവയെ സംബന്ധിച്ച് ചർച്ചകൾ എന്നിവയുണ്ടായി. യ വിദ്യാർത്ഥികളും അവരുടെ രക്ഷകർത്താക്കളും ബഷീർ കൃതികളിലെ കഥാപാത്രങ്ങളായി വേഷമിട്ടു കൊണ്ടുള്ള ചെറു സ്കിറ്റും വീഡിയോ മുഖേന അവതരിപ്പിച്ചു. പരിപാടിയുടെ ഫോട്ടോ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ലോക ജനസംഖ്യാ ദിനം
ഈ വർഷത്തെ ജനസംഖ്യാ ദിനാചരണം ജൂലൈ 11ന് ജിഎച്ച്എസ്എസ് പുല്ലൂർ ഇരിയയിൽ വിവിധ പരിപാടികളോടെ ആചരിച്ചു. ജനസംഖ്യാ വളർച്ചയും അതുണ്ടാക്കുന്ന പ്രശ്നങ്ങളും എന്ന വിഷയത്തിൽ കുട്ടികൾക്ക് ഉപന്യാസ രചന നടത്തി. സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിലായിരുന്നു പരിപാടികൾ നടന്നത്.
പ്രേംചന്ദ് ജയന്തി
ആധുനിക ഹിന്ദി ഉർദു സാഹിത്യത്തിലെ പ്രധാനപ്പെട്ട എഴുത്തുകാരനായിരുന്ന പ്രേംചന്ദിന്റെ ജന്മ ദിനമാണ് ജൂലായ് 31 . ഈ ദിനം ജിഎച്ച്എസ്എസ് പുല്ലൂർ ഇരിയയിൽ 2021 ജൂലൈ 31ന് ഓണ്ലൈനായി വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രേംചന്ദ് കൃതികളുടെ ആസ്വാദനം, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി.
കോവിഡും കുട്ട്യോളും ബോധവൽക്കരണ ക്ലാസ്
ഭാരതീയ ചികിത്സ വകുപ്പ് (ആയുർവേദം )കാസർഗോഡിന്റെ ആഭിമുഖ്യത്തിൽ ജിഎച്ച്എസ് പുല്ലൂർ ഇരിയ സ്കൂളിൽ കോവിഡും കുട്ട്യോളും എന്ന ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു സംഘടിപ്പിച്ചു.ഓൺലൈൻ പഠനത്തിലെ ശരിയും തെറ്റുകളും മനസ്സിലാക്കുന്നതിനായി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി 7 /8 /2021, 8/8/2021 തീയതികളിലായിരുന്നു ബോധവൽക്കരണ ക്ലാസ്. ഗവൺമെൻറ് ആയുർവേദ ആശുപത്രി പടന്നക്കാടിലെ ഡോക്ടർ റഹ്മത്തുള്ള .കെ .അവർകൾ രാത്രി 7 .30 മുതൽ ഗൂഗിൾ മീറ്റിൽ ക്ലാസ്സ് കൈകാര്യം ചെയ്തു. ഓൺലൈൻ പഠനത്തിൽ പാലിക്കേണ്ട ജാഗ്രതകളെ കുറിച്ചും പഠന പിന്നോക്ക അവസ്ഥ പരിഹരിക്കേണ്ടതിലേക്കായി സ്വീകരിക്കേണ്ട മാർഗ്ഗങ്ങളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. കുട്ടികൾക്ക് വളരെ ഫലപ്രദമായ ഒരു ഗ്ലാസ് ആയിരുന്നു അത്. പരിപാടിയുടെ ഫോട്ടോ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഹിരോഷിമ ദിനം
2021 ആഗസ്റ്റ് 6 ഹിരോഷിമ ദിനം, 2021 ആഗസ്റ്റ് 9 നാഗസാക്കി ദിനം എന്നിവ പ്രത്യേക പരിപാടികളോടെ ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ ആഘോഷിച്ചു. യുദ്ധവിരുദ്ധ സന്ദേശം നൽകിയത് ജിയുപിഎസ് പുല്ലൂർ ഇരിയ മുൻ പ്രധാനാധ്യാപകനായിരുന്ന ശ്രീ. എം ബാലകൃഷ്ണൻ നായർ ആയിരുന്നു. ക്രാഫ്റ്റ് ടീച്ചറായ ശ്രീമതി. സ്മിതയുടെ നേതൃത്വത്തിൽ സഡാക്കോ കൊക്ക് നിർമ്മാണം നടന്നു. യുദ്ധവിരുദ്ധ പ്രതിജ്ഞ മുഴുവൻ വിദ്യാർത്ഥികളും ഓൺലൈനായി ഏറ്റുചൊല്ലി. യുദ്ധവിരുദ്ധ പോസ്റ്റർ രചന നടത്തുകയുണ്ടായി.
സ്വാതന്ത്ര്യദിനം
പ്രമാണം:12073swathanthryam2021.png ഇന്ത്യയുടെ 75 ആമത് സ്വാതന്ത്ര്യദിനാഘോഷം ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ സമുചിതമായി നടത്തി. കൊറോണയുടെ പശ്ചാത്തലത്തിൽ ഓൺലൈനായി ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ആണ് ആഘോഷങ്ങൾ നടന്നത്. രാവിലെ 9 മണിക്ക് തന്നെ സ്കൂളിൽ പ്രധാനാധ്യാപിക ദേശീയ പതാക ഉയർത്തുകയും വീട്ടിലിരുന്നുകൊണ്ട് കുട്ടികൾ ആഘോഷത്തിൽ പങ്കു ചേരുകയും ചെയ്തു. സ്വാതന്ത്ര്യദിന സന്ദേശം നൽകിയത് ഗവ: ബ്രണ്ണൻകോളേജ് തലശ്ശേരിയിലെ മലയാളവിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ആയ ഡോക്ടർ. രാജശ്രീ ആർ ആയിരുന്നു. ചടങ്ങിന് ആശംസകളർപ്പിച്ച് സംസാരിച്ചത് പിടിഎ പ്രസിഡൻറ് ആയ ശ്രീമതി സുനിതാ വി വി , എസ് എം സി ചെയർമാൻ ശ്രീ. സുഗുണൻ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി. അൽഫോൻസ ഡോമിനിക് എന്നിവരാണ്. തുടർന്ന് സമ്മാനദാന ചടങ്ങ് നടന്നു. രക്ഷിതാക്കളുടെയും കുട്ടികളുടെയും കലാപരിപാടികൾ അരങ്ങേറി. ക്ലാസ് ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.
വീഡിയോ കാണാം ഭാഗം 1:https://youtu.be/zM5RVloxz0M
വീഡിയോ കാണാം ഭാഗം 2 :https://youtu.be/zM5RVloxz0M
ഓണാഘോഷം
ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ ഓണാഘോഷം ഇക്കുറി ഓൺലൈൻ ആയിരുന്നു. എങ്കിൽപോലും ഓണാഘോഷത്തിന് മാറ്റ് ഒട്ടും കുറയാതെ തന്നെ വീട്ടിലിരുന്നുകൊണ്ട് നാടൻ പൂക്കൾ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള ഓണപ്പൂക്കളം നിർമ്മിക്കുകയും ഈ മത്സരത്തെ മികവുറ്റതാക്കുകയും ചെയ്തു. എൽ പി വിഭാഗം കുട്ടികൾക്കായി നാടൻ പൂക്കളെ പരിചയപ്പെടുത്തൽ, ഓണപ്പാട്ട്, ഓണപ്പതിപ്പ് നിർമ്മാണം ഇനി മത്സരങ്ങൾ നടന്നു. യുപി ഹൈസ്കൂൾ വിഭാഗങ്ങൾക്കായി ഓണപ്പാട്ട് മത്സരം ഉണ്ടായിരുന്നു. കുടുംബത്തോടൊപ്പം ഇരുന്നുകൊണ്ടുള്ള കുട്ടികളുടെ ഓണാഘോഷം നിറങ്ങളാൽ ഭംഗിയാക്കി.
വീഡിയോ കാണാം: https://youtu.be/UUb0orBePG8
അധ്യാപക ദിനം
2021 വർഷത്തെ ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ അധ്യാപക ദിനാഘോഷം വേറിട്ടതായി. 2021 സെപ്റ്റംബർ അഞ്ചിന് 10 30 ന് ഗൂഗിൾ മീറ്റി ലൂടെ പത്താംതരത്തിലെ വിദ്യാർഥികളാണ് അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചത്. ചടങ്ങിന് സ്വാഗതം പറഞ്ഞത് കുമാരി ശിവരഞ്ജിനി ആയിരുന്നു. അധ്യക്ഷ പ്രസംഗം നടത്തിയത് സീനിയർ അസിസ്റ്റൻറ് ആയ ശ്രീമതി ശകുന്തള പി ആണ്. ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചത് പ്രധാന അദ്ധ്യാപികയായ ശ്രീമതി. ഷോളി എം സെബാസ്റ്റ്യനാണ്. ചടങ്ങിന് ആശംസകൾ അർപ്പിച്ചത് ശ്രീമതി. ജയ ടീച്ചറായിരുന്നു. ഇംഗ്ലീഷ് പ്രസംഗം, കവിതാപാരായണം, സ്കിറ്റ്, അധ്യാപക ഗാനം, സ്കൂൾ ജീവിത അനുഭവങ്ങൾ പങ്കുവെക്കൽ, അധ്യാപകരുടെ അധ്യാപക അനുഭവങ്ങൾ പങ്കുവെക്കൽ എന്നിവ ചടങ്ങിന് മാറ്റ് കൂട്ടി. പത്താംതരത്തിലെ അർജുൻ കെവി നന്ദി പ്രകാശിപ്പിച്ചു പരിപാടിയുടെ ഫോട്ടോ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വീഡിയോ കാണാം: https://youtu.be/nqPcuYnC04A
ഓസോണ് ദിനം
ഈ വർഷത്തെ ഓസോൺ ദിന പ്രത്യേകപരിപാടികൾ 2021 സെപ്റ്റംബർ 16ന് ജിഎച്ച്എസ്എസ് പുല്ലൂർ ഏരിയയിലെ വിദ്യാർത്ഥികൾ ഓൺലൈനായി ആഘോഷിച്ചു. ചടങ്ങിന് സ്വാഗതം പറഞ്ഞുകൊണ്ട് പ്രധാനാധ്യാപിക ശ്രീമതി .ഷോളി എം സെബാസ്റ്റ്യൻ സംസാരിച്ചു.ഓസോൺ ദിന സന്ദേശം നൽകിയത് റിട്ടയേഡ് പ്രൊഫസർ. എം .ഗോപാലൻ അവർകളായിരുന്നു. ഓസോൺ ദിനത്തിൻറെ പ്രാധാന്യം ഉദ്ബോധിപ്പിക്കുന്ന പ്രഭാഷണം നടത്തിയത് പയ്യന്നൂർ കോളേജിലെ കെമിസ്ട്രി വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ. വിജേഷ് അവർകളായിരുന്നു. തുടർന്ന് ഓസോൺ ദിന ഡോക്യുമെൻററി പ്രദർശനവും നടത്തി. ഓസോൺ ജീവൻറെ നിലനിൽപ്പിന് എന്ന വിഷയത്തില് ഡിജിറ്റൽ പോസ്റ്റർ നിർമ്മാണവും അന്തരീക്ഷ പാളികൾ എന്നതിൻറെ മോഡൽ നിർമ്മാണവും നടത്തുകയുണ്ടായി.
ഗാന്ധി ജയന്തി
2021 വർഷത്തെ ഗാന്ധി ജയന്തി ദിനാഘോഷം ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ ഒക്ടോബർ 2 ന് നടന്നു. 2021 ഒക്ടോബർ രണ്ടിന് രാവിലെ 10 മണിക്ക് ഓൺലൈനായി കാര്യപരിപാടികൾ ആരംഭിച്ചു. ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും എന്ന വിഷയത്തിൽ ചിത്രരചന നടന്നു. കുട്ടികൾ ഗാന്ധിജിയായി അവതരിപ്പിക്കുന്ന വീഡിയോയുടെ പ്രദർശനം നടന്നു. കൂടാതെ കുട്ടികൾ അവരവരുടെ വീടുകളിൽ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ വീഡിയോ അയക്കുകയുണ്ടായി. വീട്ടിലൊരു കൃഷിത്തോട്ടം തയ്യാറാക്കൽ എന്നതായിരുന്നു ഈ വർഷത്തെ മത്സരയിനം. ഒക്ടോബർ രണ്ടിന് ആരംഭിച്ച് ഒക്ടോബർ 30 ന് കാർഷികവൃത്തിയുടെ പുരോഗതി റിപ്പോർട്ട് ഫോട്ടോ ഉൾപ്പെടെ നൽകുന്ന രീതിയിൽ ആയിരുന്നു മത്സരം. ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ഗാന്ധി കവിതകൾ വിദ്യാർത്ഥികൾ ആലപിക്കുകയുണ്ടായി.
ശിശു ദിനം
ജി എച്ച് എസ് പുല്ലൂർ ഇരിയയിലെ 2021ലെ ശിശുദിനാഘോഷം നവംബർ പതിനാലിന് ഞായറാഴ്ച പത്തുമണിക്ക് ഓൺലൈനായി നടന്നു. ചടങ്ങിന് സ്വാഗത ഭാഷണം നടത്തിയത് പ്രധാനാധ്യാപിക ശ്രീമതി. ഷോളി .എം .സെബാസ്റ്റ്യൻ ആയിരുന്നു. ചടങ്ങിൽ അധ്യക്ഷത വഹിച്ചത് പിടിഎ പ്രസിഡണ്ട് ആയ ശ്രീമതി സുനിത വി വി യായിരുന്നു. ചടങ്ങ് ഉദ്ഘാടനം ചെയ്തത് ബി ആർ സി ഹോസ്ദുർഗ് ലെ സംഗീത വിഭാഗം അധ്യാപികയായ ശ്രീമതി സംഗീത അവർകൾ ആയിരുന്നു. ചടങ്ങിന് ആശംസകളർപ്പിച്ച് സംസാരിച്ചത് മദർ പിടിഎ പ്രസിഡണ്ട് ആയ ശ്രീമതി ശൈലജ , എസ് എം സി ചെയർമാൻ ശ്രീ സുഗുണൻ, സീനിയർ അസിസ്റ്റൻറ് ആയ ശ്രീമതി ശകുന്തള ടീച്ചർ , സ്റ്റാഫ് സെക്രട്ടറി അൽഫോൻസാ ഡൊമിനിക് എന്നിവരാണ്. ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചത് പ്രീപ്രൈമറി അധ്യാപികയായ രമ്യ ടീച്ചറായിരുന്നു. തുടർന്ന് പ്രീ പ്രൈമറി വിഭാഗം കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.
രാമാനുജൻ ദിനം
രാമാനുജൻ ദിനമായ ഡിസംബർ 22 വ്യത്യസ്ത പരിപാടികളോടെ ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ ഗണിതശാസ്ത്രക്ലബ്ബ് ആഘോഷിച്ചു. 'രാമാനുജൻ ഗണിതത്തിന് നൽകിയ സംഭാവനകൾ' എന്ന വിഷയത്തിൽ പ്രധാന അധ്യാപികയായ ശ്രീമതി ഷോളി .എം .സെബാസ്റ്റ്യൻ പ്രഭാഷണം നടത്തി. പിടിഎ പ്രസിഡൻറ് സുനിത വി വി ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഗണിത അധ്യാപകൻ ശ്രീ .വിനയൻ .ഇ സ്വാഗത ഭാഷണം നടത്തി. ഗണിത ക്ലബ്ബ് സെക്രട്ടറി നന്ദി പ്രകാശിപ്പിച്ചു. ക്ലബ്ബംഗങ്ങൾ സംഖ്യാ പാറ്റേണുകൾ , ജാമിതീയ രൂപങ്ങൾ എന്നിവ പ്രദർശിപ്പിച്ചു
റിപ്പബ്ലിക്ക് ദിനം
കൊറോണ എന്ന മഹാമാരിയുടെ മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ജിഎച്ച്എസ് പുല്ലൂർ രിയ റിപ്പബ്ലിക് ദിനാഘോഷം ഓൺലൈനായി നടത്തി. റിപ്പബ്ലിക് ദിനത്തിൽ രാവിലെ കൃത്യം ഒൻപതു മണിക്ക് പ്രധാനാധ്യാപിക ശ്രീമതി ഷോളി എം സെബാസ്റ്റ്യൻ ദേശീയ പതാക ഉയർത്തി. ഗൈഡ്സ് റെഡ് ക്രോസ് വിഭാഗം കുട്ടികൾ മാത്രമായിരുന്നു ചടങ്ങിനു എത്തിച്ചേർന്നത്. ചടങ്ങിൽ അധ്യക്ഷത വഹിച്ചത് പിടിഎ പ്രസിഡൻറ് ശ്രീമതി സുനിതാ വി വി ആയിരുന്നു. എസ് എം സി ചെയർമാൻ ശ്രീ സുഗുണൻ ചടങ്ങിന് ആശംസയർപ്പിച്ചു. വീട്ടിലിരുന്നുകൊണ്ട് വിദ്യാർത്ഥികൾ ആഘോഷങ്ങളില് പങ്കാളികളായി.ദേശീയ ഗാനം ആലാപനം, പതിപ്പ് തയ്യാറാക്കൽ എന്നിവയായിരുന്നു കുട്ടികളുടെ മത്സരയിനങ്ങൾ
പരിപാടിയുടെ ഫോട്ടോ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ശാസ്ത്ര ദിനം

ഈ വർഷത്തെ ദേശീയ ശാസ്ത്ര ദിനാഘോഷം 2021 ഫെബ്രുവരി 28ന് സ്കൂളിൽ വച്ച് വച്ച് നടന്നു. ഇതിൻറെ ഭാഗമായി ഒമ്പതാം തരത്തിലെ വർഷ ബി പ്രഭാഷണം നടത്തി. തുടർന്ന് വിദ്യാർഥികളുടെ ക്വിസ് മത്സരവും പോസ്റ്റർ രചന മത്സരവും ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഘുപരീക്ഷണങ്ങൾ വളരെ മികവുറ്റതായി. ശാസ്ത്രബോധവും ശാസ്ത്ര കൗതുകവും വളർത്തുവാൻ ഈ ദിനാഘോഷ പരിപാടികൾ സഹായിച്ചു . പരിപാടിയുടെ ഫോട്ടോ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വാർത്തകളിലെ ഇരിയ സ്കൂൾ
അതിജീവനം പദ്ധതി
കോവിഡ് വിദ്യാർഥികളിലും അധ്യാപകരിലും ഉണ്ടാക്കിയ മാനസിക പ്രയാസങ്ങൾ മറികടക്കുന്നതിനായി ഹോമിയോ ചികിത്സ വകുപ്പ് ആവിഷ്കരിച്ച അതിജീവനം പദ്ധതി ജിഎച്ച്എസ് ഇരിയ സ്കൂളിൽ ഭംഗിയായി നടപ്പിലാക്കി. ഇതിൻറെ ഭാഗമായി അധ്യാപകരിലും വിദ്യാർഥികളിലും മാനസികോല്ലാസം നിരക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ചെയ്തു.
ഗണിത ലാബ്

ഗണിത പഠനം പ്രവർത്തനാധിഷ്ഠിതവും രസകരവുമാക്കുന്നതിനായി ജി എച്ച് എസ് പുല്ലൂർ ഇരിയയിൽ എൽ പി വിഭാഗം കുട്ടികൾക്കായുള്ള ഗണിത ലാബ് ഒരുക്കി. സംഖ്യാബോധം , സങ്കലനം , വ്യവകലനം തുടങ്ങിയ അടിസ്ഥാന ഗണിത ക്രിയകൾ താല്പര്യപൂർവം ഗണിത കളികളികളിലൂടെ സ്വായത്തമാക്കുന്നതിനു വേണ്ടിയുള്ള ഗണിത പഠനോപകരണങ്ങളാണ് ഒരു ദിവസത്തെ ശില്പശാലയിൽ നിർമ്മിക്കപ്പെട്ടത്. സ്കൂൾ ഹെഡ്മിസ്ട്രസ് ഷോളി സെബാസ്റ്റ്യൻ ശില്പശാല ഉദ്ഘാടനം ചെയ്തു . ബി.ആർ .സി ട്രയിനർ പി. രാജഗോപാലൻ നേതൃത്വം നല്കി. SRG കൺവീനർ സുലേഖ എം. പി അദ്ധ്യക്ഷത വഹിച്ചു. സരിത വി.വി സ്വാഗതവും ഷീജ പി.വി നന്ദിയും പറഞ്ഞു. ഹോസ്ദുർഗ്ഗ് ബി. ആർ സി സ്പെഷലിസ്റ്റ് അധ്യാപകർ, സി ആർ സി കോർഡിനേറ്റർമാർ എന്നിവർ ശില്പശാലയിൽ പങ്കെടുത്തു.
ശുചിത്വ സമുച്ചയത്തിന്റെ ഉത്ഘാടനം

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2021 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുല്ലൂർ-പെരിയ പഞ്ചായത്തിലെ ഇരിയ ഗവൺമെൻറ് ഹൈസ്കൂളിൽ നിർമ്മിച്ച ശുചിത്വ സമയത്തിൻറെ ഉദ്ഘാടനം ഫെബ്രുവരി 21ന് നടന്നു ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ സീത അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ മണികണ്ഠൻ ശുചിത്വ സമുച്ചയം ഉദ്ഘാടനം ചെയ്തു. ടോയ്ലറ്റ് സമുച്ചയം മനോഹരമായി പണിത കോൺട്രാക്ടർ മുഹമ്മദ് വടക്കേക്കര ക്കുള്ള ആദരവും ഉപഹാര സമർപ്പണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എംജി പുഷ്പ, വികസന സമിതി ചെയർമാൻ എ കുഞ്ഞിരാമൻ, എസ് എം സി ചെയർമാൻ ടിവി സുഗുണൻ എന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡൻറ് വിവി സുനിത സ്വാഗതവും പ്രധാനാധ്യാപിക നന്ദിയും പറഞ്ഞു.
സഹപാഠിക്കൊരു കൈത്താങ്ങ്

കരൾ സംബന്ധമായ അസുഖത്തെതുടർന്ന് ചികിത്സയിൽ ആയിരുന്ന ഇരിയ സ്കൂളിലെ ആര്യ തീർത്ഥയുടെ ചികിത്സയ്ക്കായി പിടിഎ കമ്മിറ്റിയും നാട്ടുകാരും സമാഹരിച്ച തുക ആര്യ തീർത്ഥയ്ക്ക് തുടർചികിത്സ ആവശ്യമായി വന്നതിനാൽ ആര്യ തീർത്ഥ യ്ക്കും മാതാവിനും കൈമാറി. ഇതിലൊരു ഭാഗം ആര്യ തീർത്ഥ പിടിഎ കമ്മിറ്റിയുടെ സഹായനിധിയിലേക്കും ഇതേ സ്കൂളിലെ ചികിത്സയിലുള്ള മറ്റൊരു കുട്ടിയുടെചികിത്സാചെലവ് ലേക്കും കൈമാറി. മംഗളൂരുവിൽ ചികിത്സയിലുള്ള ഈ കുട്ടിയുടെ ചികിത്സാ ചെലവിലേക്കായി പിടിഎയും വിദ്യാർത്ഥികളും സമാഹരിച്ച 75000 രൂപ ആ കുട്ടിക്ക് കൈമാറി.
വിജയോത്സവവും ഉപഹാര സമർപ്പണവും

കഴിഞ്ഞവർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ജിഎച്ച്എസ് പുല്ലൂർ-ഇരിയ യിൽ വെച്ച് നടന്ന ചടങ്ങിൽ ബഹു. കാഞ്ഞങ്ങാട് ഡി ഇ ഒ വി വി ഭാസ്കരൻ സാർ അനുമോദിച്ചു. ഇതേചടങ്ങിൽവച്ച് ക്ലാസ് മുറികൾ ചിത്രം വരച്ച് ഭംഗിയാക്കിയ പ്രീപ്രൈമറി അധ്യാപിക ശ്രീമതി രമ്യ യെയും അനുമോദിച്ചു.
SSLC വിദ്യാർത്ഥികൾക്കുള്ള കൗണ്സിലിംഗ് ക്ലാസ്

2022 മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി 19/2/2022 ന്കൗൺസിലിംഗ് ആൻഡ് മോട്ടിവേഷൻ ക്ലാസ് നടത്തി. ജി എൽ പി എസ് പരത്തിക്കാമുറി പ്രധാനാധ്യാപകനായ ശ്രീ അബ്ദുൽ ഖാദർ മാസ്റ്ററാണ് ക്ലാസ് നയിച്ചത് കുട്ടികളിൽ പോസിറ്റീവ് ഊർജ്ജം നിറക്കുന്ന ക്ലാസ് ആയിരുന്നു ഇത്.
ഇരിയ സ്കൂൾ നവീകരിച്ച ക്ലാസ്സ്മുറി, ലൈബ്രറി ഉൽഘാടനം

കോവിഡിന് അതിജീവിച്ച് സ്കൂളിലേക്ക് എത്തുന്ന കുട്ടികൾക്കായി നല്ലൊരു ലൈബ്രറിയും ശിശു സൗഹൃദ ക്ലാസ് മുറികളും ഒരുക്കി. ലഭ്യമായ ചെറിയ തുക ഉപയോഗിച്ച് പെയിൻറ് വാങ്ങി നൽകിയപ്പോൾ പ്രീപ്രൈമറി അധ്യാപിക രമ്യ ടീച്ചർ ക്ലാസ് മുറികൾ മോടിപിടിപ്പിക്കുന്ന പ്രവർത്തനം ഏറ്റെടുത്തു. ലൈബ്രറി ചാർജ്ജുള്ള മലയാളം അധ്യാപിക രജനി ടീച്ചറുടെ നേതൃത്വത്തിൽ അധ്യാപകരും പി ടി എ അംഗങ്ങളും ചേർന്ന് പുതിയ ലൈബ്രറി സജ്ജീകരിച്ചു 5 10 2021 ന് ക്ലാസ് മുറികളുടെയും ലൈബ്രറിയുടെയും ഉദ്ഘാടനം നടത്തി. ഉദ്ഘാടകനായ ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് ഡി .ഇ ഒ. ശ്രീ .വി .വി ഭാസ്കരൻ സാർ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു. ഓരോ വിദ്യാർത്ഥിയും തൻറെ പിറന്നാൾദിനത്തിൽ സ്കൂൾ ലൈബ്രറിക്ക് ഒരു പുസ്തകം സമ്മാനമായി നൽകുന്ന പ്രവർത്തനം തുടരുന്നു.
തിഥി ഭോജൻ
പ്രത്യേക അവസരങ്ങളിലും ആഘോഷവേളകളിലും വിദ്യാർഥികൾക്ക് വിശേഷപ്പെട്ട ഭക്ഷണം നൽകാൻ പൊതുജനങ്ങൾക്ക് അവസരം നൽകുന്ന പദ്ധതിയാണ് തിഥി ഭോജൻ. ഈ പദ്ധതി ജിഎച്ച്എസ്എസ് പുല്ലൂർ ഇരിയയിൽ ആരംഭിച്ചു.
കൂടെയുണ്ട് അധ്യാപകർ
കൊവിഡ് കാലത്ത് കുട്ടികൾക്ക് ഉണ്ടായ മാനസിക-ശാരീരിക പ്രയാസങ്ങൾ മനസ്സിലാക്കുന്നതിനും അവരുടെ സാമൂഹിക പശ്ചാത്തലം അറിയുന്നതിനു മായി കൂടെയുണ്ട് അധ്യാപകർ എന്ന പരിപാടി ജിഎച്ച് എസ് പുല്ലൂർ ഇരിയയിൽ നടപ്പിലാക്കി. അധ്യാപകർ ബാച്ച് തിരിഞ്ഞ് കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തുകയും അവരുടെ പഠന പുരോഗതി വിലയിരുത്തുകയും ചെയ്തു. അവർക്കാവശ്യമായ പഠന പിന്തുണയും മാനസിക പിന്തുണയും നൽകാൻ ഇതിലൂടെ അധ്യാപകർക്ക് കഴിഞ്ഞു. ഭവന സന്ദർശന സമയത്ത് കുട്ടികളുടെ അധികവായനയ്ക്ക് ആവശ്യമായ ലൈബ്രറി പുസ്തകങ്ങൾ കൂടി അധ്യാപകർ എത്തിച്ചു നൽകി.
തിരികെ വിദ്യാലയത്തിലേക്ക്
വാട്ടർ സാനിറ്റേഷൻ ആൻഡ് ഹൈജീൻ ക്യാമ്പയിൻ

17 12 2021 ന് വാട്ടർ സാനിറ്റേഷൻ ആൻഡ് ഹൈജീൻ എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കുള്ള ക്യാമ്പ് നടത്തി. പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത് സംയുക്തമായി ഏറ്റെടുത്ത് നടത്തിയ ഈ പരിപാടിയിൽ റിസോഴ്സ് പേഴ്സൺ ശ്രീ. നിധിൻ ആയിരുന്നു
ഉല്ലാസ ഗണിതം
ഒന്നാം ക്ലാസിലെ കുട്ടികൾക്ക് രസകരമായും സ്വാഭാവികമായും ഗണിതം പഠിക്കുന്നതിനുള്ള പരിപാടിയാണ് ഉല്ലാസ ഗണിതം. ഇതിലെ പ്രവർത്തനങ്ങളെല്ലാം രസകരമായ കളികളാണ്. വീട്ടിൽനിന്ന് ഈ കളികൾ കളിക്കുന്നതിനുള്ള സാമഗ്രികൾ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ തയ്യാറാക്കി സ്കൂളിലെ എത്തിക്കുകയും അവിടെനിന്ന് വിദ്യാർഥികൾക്ക് വിതരണം ചെയ്യുകയും ചെയ്തു.
സമ്പൂർണ ഡിജിറ്റലായി ഇരിയ സ്കൂൾ
സമ്പൂർണ ഡിജിറ്റൽ ആയി ഇരിയ ഗവൺമെൻറ് ഹൈസ്കൂൾ. പെരിയ പഞ്ചായത്തിന്റെയും അധ്യാപകരുടേയും നാട്ടുകാരുടെയും സഹായത്തോടെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് സ്മാർട്ട്ഫോൺ ലഭ്യമാക്കിയതോടെയാണ് സ്കൂൾ പൂർണ്ണ ഡിജിറ്റൽ ആയത്. വിദ്യാകിരണം പദ്ധതിയിലുൾപ്പെടുത്തി പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത് നൽകിയ 5 സ്മാർട്ട് ഫോണുകളുടെ വിതരണവും സമ്പൂർണ്ണ ഡിജിറ്റൽ ആയതിൻറെ പ്രഖ്യാപനവും പഞ്ചായത്ത് പ്രസിഡൻറ് ശ്രീ സികെ അരവിന്ദൻ നിർവഹിച്ചു. പഞ്ചായത്ത് അംഗം ടി രജനി അധ്യക്ഷത വഹിച്ചു
വിവിധ ക്ലബുകൾ
ഇക്കോ ക്ലബ്
ആസാദി കാ അമൃത് മഹോത്സവ്
നാഷണൽ ഗ്രീൻ കോർപ്സ് ആസാദി കാ അമൃത മഹോത്സവ് പരിപാടിയുടെ ഭാഗമായി ജിഎച്ച്എസ് പുല്ലൂർ ഇരിയ ഇക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ ജൂലൈ 31 മുതൽ ആഗസ്റ്റ് 5 വരെ വിവിധ ബോധവൽക്കരണ പരിപാടികളും കുട്ടികൾ അനുവർത്തിക്കേണ്ട ചില നല്ല ശീലങ്ങൾ ക്കും തുടക്കം കുറിച്ചു.
ജൂലൈ 31 എനർജി കൺസർവേഷൻ പ്രോഗ്രാമിന്റെ ഭാഗമായി ഊർജ്ജ സംരക്ഷണം എന്താണെന്ന് വിശദീകരിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും അതിൻറെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തു. അതനുസരിച്ച് ഓരോരുത്തരും അവരവരുടെ വീടുകളിൽ ചെയ്യാൻ പറ്റുന്ന പ്രവർത്തനങ്ങൾ ചെയ്യാൻ തീരുമാനിച്ചു. ദിവസവും രണ്ടു മണിക്കൂർ പൂർണ്ണമായും വൈദ്യുത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കുക,, പകൽ സമയത്ത് പ്രകൃതിദത്തമായ കാറ്റും വെളിച്ചവും പരമാവധി പ്രയോജനപ്പെടുത്തുക എന്നീ ആശയങ്ങൾ ഗ്രൂപ്പുകളിലൂടെ പങ്കുവെച്ച് മറ്റുള്ളവർക്കുകൂടി മനസ്സിലാക്കി കൊടുത്തു. ആഗസ്റ്റ് 1 ഡ്രൈ ഡേ ആയിരുന്നു. ഇക്കോ ക്ലബ് അംഗങ്ങൾ അവരുടെ വീടും പരിസരവും വൃത്തിയാക്കി കൊതുകിന്റെ ഉറവിട നശീകരണം നടത്തി.
ആഗസ്റ്റ് 2 :വേസ്റ്റ് മാനേജ്മെൻറ് പ്രോഗ്രാമിന്റെ ഭാഗമായി വീട്ടിലെ അടുക്കള ജൈവ മാലിന്യങ്ങളെ കമ്പോസ്റ്റ് ആക്കി മാറ്റാൻ പരിശീലനം നൽകി. അത് നല്ലൊരു വളമായി ചെടികൾക്ക് ഉപയോഗിക്കാമെന്ന അറിവ് പകർന്നു കൊടുത്തു. തുടർന്ന് അവർ അത് പ്രാവർത്തികമാക്കി.
ആഗസ്റ്റ് 3 പ്ലാസ്റ്റിക്കിന്റെ പുനരുപയോഗ സാധ്യത മനസ്സിലാക്കി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കൊണ്ട് പൂച്ചട്ടി ,പൂക്കൾ എന്നിവ ഉണ്ടാക്കി ഗ്രൂപ്പിലൂടെ പങ്കുവെച്ചു
ആഗസ്റ്റ് 4ന് പ്ലാസ്റ്റിക്കിനു പകരം മറ്റു വസ്തുക്കളുടെ ഉപയോഗം, പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം തുണിസഞ്ചികൾ പേപ്പർ ബാഗുകൾ എന്നിവ ഉണ്ടാക്കി. തുണി സഞ്ചിയുമായി മാത്രമേ കടയിൽ പോകുകയുള്ളൂ എന്നും പ്ലാസ്റ്റിക് കവറുകൾ കടയിൽ നിന്നും വീട്ടിൽ കൊണ്ടു വരുന്നത് പരമാവധി കുറയ്ക്കുമെന്നും തീരുമാനമെടുത്തു.
ആഗസ്റ്റ് 5 യോഗ വ്യായാമം തുടങ്ങിയവയുടെ പരിശീലനം നടത്തി. ഇവ ശീലമാക്കുന്നത് മനസ്സിനും ശരീരത്തിനും സ്ഥിരമായ ഉന്മേഷം നൽകുന്നു എന്നുള്ള അറിവ് കുട്ടികളിൽ ഉണ്ടാക്കി.
സയൻസ് ക്ലബ്ബ്
ഈ വർഷത്തെ ചാന്ദ്ര ദിന ആഘോഷം 2021 ജൂലൈ 21 ന് ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ സമുചിതമായി നടത്തി. അന്നേദിവസം തന്നെ സയൻസ് ക്ലബ്ബിൻറെ ഉദ്ഘാടനവും നടന്നു. പത്താം ക്ലാസിലെ ശിവരഞ്ജിനി ആലപിച്ച ചാന്ദ്രദിന ഗാനത്തോടെ ആഘോഷപരിപാടികൾക്ക് തുടക്കമായി. സീനിയർ അസിസ്റ്റൻറ് ആയ ശ്രീമതി. ശകുന്തള ടീച്ചറാണ് പരിപാടികൾക്ക് അധ്യക്ഷത വഹിച്ചത്. പയ്യന്നൂർ കോളേജിലെ ഫിസിക്സ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ആയ ശ്രീ. വിനോദ് കുമാർ ടി അവർകളാണ് സയൻസ് ക്ലബ്ബിൻറെ ഉദ്ഘാടനം നിർവഹിച്ചത്. 'ശാസ്ത്രാവബോധം വിദ്യാർത്ഥികളിൽ ' എന്ന വിഷയം സംബന്ധിച്ച് അദ്ദേഹം പ്രഭാഷണം നടത്തി. ചന്ദ്രനെകുറിച്ചുള്ള ഡോക്യുമെൻററിയും ചന്ദ്രനെ പറ്റിയുള്ള കൗതുക വിശേഷങ്ങളും വിദ്യാർത്ഥികൾ പങ്കുവെച്ചത് ആഘോഷം ഭംഗിയാക്കി
വിദ്യാരംഗം
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാ വാരാഘോഷം ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ ജൂൺ 19 മുതൽ വിവിധ പരിപാടികളോടെ ആചരിച്ചു. യു പി, ഹൈസ്കൂൾ തലത്തിൽ അമ്മ വായന ,ആസ്വാദനക്കുറിപ്പ്, മലയാളം ,ഇംഗ്ലീഷ് ഹിന്ദി ,പ്രഭാഷണം ,കഥ-കവിതാ വായന, കൃതികളും ഗ്രന്ഥകർത്താവിനെയും പരിചയപ്പെടൽ, കഥാപാത്രങ്ങളും സ്രഷ്ടാക്കളും ,വാർത്താ വായന തുടങ്ങിയ പരിപാടികളോടെ ഭംഗിയായി നടത്തി.ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് കുട്ടികൾ ബഷീറിൻറെ ജീവചരിത്രം ഉൾപ്പെടുന്ന ഡിജിറ്റൽ പതിപ്പ് തയ്യാറാക്കി. ബഷീർ കഥകളിലെ കഥാപാത്രങ്ങളുടെ അവതരണവും നടന്നു. വിദ്യാരംഗം കലാ സാഹിത്യ വേദി സ്കൂൾതല ശില്പശാല 28/7/2021 മുതൽ 3/8/2021 വരെ ഓൺലൈനായി നടത്തി .ഓണാഘോഷവുമായി ബന്ധപ്പെടുത്തി ഹൈസ്കൂൾ തലത്തിൽ പൂക്കള മത്സരം നടത്തി.ഓണപ്പതിപ്പ് തയ്യാറാക്കൽ ,ഓണപ്പാട്ട് അവതരണം എന്നിവയും ഓണാഘോഷത്തോടനുബന്ധിച്ച് നടന്നു .നവംബർ ഒന്ന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ വിഭാഗം പോസ്റ്റർ രചന മത്സരം, കേരള ഗാനാലാപനം എന്നിവ വിപുലമായിത്തന്നെ നടത്തി. മാതൃഭാഷാ ദിനമായ ഫെബ്രുവരി 21ന് എല്ലാ ക്ലാസ്സുകളിലും ഭാഷാ പ്രതിജ്ഞ ചൊല്ലി.
ഗൈഡ്സ് യൂണിറ്റ്
ജി എച്ച് എസ് പുല്ലൂർ ഇരിയ ഗൈഡ്സ് യൂണിറ്റ് സജീവമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നു പരിസ്ഥിതി ദിനത്തിൽ എല്ലാ ഗൈഡ്സും വീട്ടിൽ ഒരു ഫലവൃക്ഷതൈ നട്ടു പ്രകൃതിയെ അറിയാം ക്വിസ് മത്സരം നടത്തി കൊതുകിന്റെ ഉറവിട നശീകരണത്തിനായി ആഴ്ചയിൽ ഒരു ദിവസം വീടുകളിൽ ഡ്രൈ ഡേ ആചരിക്കുന്നു ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് വിഷൻ 2021 26 ൻറെ ഭാഗമായി കുട്ടിക്കൊരു കുഞ്ഞി ലൈബ്രറി ഏഴാം തരത്തിലെ ഗൈഡ് കീർത്തന കൃഷ്ണൻറെ വീട്ടിൽ ഉദ്ഘാടനം ചെയ്തു പുസ്തകവിതരണം ആരംഭിച്ചു ശിശുദിന പെയിൻറിങ് മത്സരത്തിൽ ദേവിക വി അനു ദൃത ആർ എസ് ശ്രീരൂപ കെ വി എന്നിവർ സമ്മാനാർഹരായതായി. ഉപജില്ലയിലെ മികച്ച കുട്ടി കർഷക യായി എട്ടിലെ ഗൈഡ് സഞ്ജന വി വിയെ തെരഞ്ഞെടുത്തു. സ്കൗട്ട് ദിനത്തിൽ ക്വിസ് മത്സരത്തിൽ കീർത്തന കൃഷ്ണൻ ഉപജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ മൂന്നാംസ്ഥാനവും കരസ്ഥമാക്കി പരിചിന്തന ദിന സന്ദേശമായ സൈക്കിൾ ശീലമാക്കൂ വായുമലിനീകരണം കുറക്കൂ എന്നതിൻറെ പ്രചരണാർത്ഥം സൈക്കിൾ പരിശീലനം ആരംഭിച്ചു
ജിഎച്ച്എസ് പുല്ലൂർ ഇരിയ ആഗസ്റ്റ് ഒന്നിന് സ്കാർഫ് ഡേ ആഘോഷിച്ചു. ഗൈഡ്സ് സ്വന്തം വീടുകളിൽ രക്ഷിതാക്കൾ സഹോദരങ്ങൾ എന്നിവർക്ക് സ്കാർഫ് അണിയിച്ചു കൊണ്ട് സ്കാർഫ് ദിനത്തിൻറെ മഹത്വം ഓർമിച്ചു. ഓരോരുത്തരും അവരവരുടെ ഫോട്ടോകൾ ഗ്രൂപ്പിലൂടെ പങ്കുവെച്ചു
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 15ന് ദേശീയ ഗാനാലാപന മത്സരം ഓൺലൈനായി സംഘടിപ്പിച്ചു. പത്താം ക്ലാസിലെ ശ്രീലക്ഷ്മിക്ക് സ്ഥാനവും അനഘ എ രണ്ടാം സ്ഥാനവും അനുദൃത ആർ എസ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി
ചിങ്ങം ഒന്ന് കർഷക ദിനത്തിൽ കാർഷിക ക്വിസ് മത്സരം നടത്തി ഇന്നത്തെ സാഹചര്യത്തിൽ കൃഷിയെ പ്രോത്സാഹിപ്പിക്കേണ്ടത് ആവശ്യം ആണെന്നതും അടുക്കളത്തോട്ടം എന്നതിനെക്കുറിച്ചും ബോധവൽക്കരണം നടത്തി. ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ സാധിക ബാലൻ ,വർഷ പി ,നവ്യ ശ്രീ സി എന്നിവർ ഒന്നു രണ്ടു മൂന്നും സ്ഥാനം നേടി. യുപി വിഭാഗത്തിൽ തേജ ലക്ഷ്മി ഒന്നാം സ്ഥാനവും ശ്രീ രൂപ രണ്ടാം സ്ഥാനവും ഫാത്തിമത്ത് ഷിഫാന മൂന്നാംസ്ഥാനവും നേടി.
ഓണാഘോഷവുമായി ബന്ധപ്പെടുത്തി ആഗസ്റ്റ് 20 ഉത്രാടദിനത്തിൽ പ്രകൃതിദത്തമായ ഓല ഇല എന്നിവകൊണ്ടുള്ള പൂക്കൊട്ട നിർമ്മാണ മത്സരം സംഘടിപ്പിച്ചു ഓലകൊണ്ട് വളരെ മനോഹരമായ പൂക്കുട ഉണ്ടാക്കി യുപി വിഭാഗത്തിൽ ശ്രേയ സതീഷ് ,ശ്രീരൂപ എന്നിവരും ഹൈസ്കൂൾ വിഭാഗത്തിൽ അനഘ വി ,അഭിരാമി പി പി ,അനുദൃത ആർ എസ് എന്നിവരും സമ്മാനാർഹരായതായി .
ലിറ്റിൽ കൈറ്റ്
2019-20 അക്കാദമിക് വര്ഷത്തിലാണ് ലിറ്റിൽ കൈറ്റ് ഈ വിദ്യാലയത്തിൽ ആരംഭിച്ചത് അംഗങ്ങൾക്ക് അനിമേഷൻ,സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിംഗ്,ഹാർഡ്വെയർ,ഇലക്ട്രോണിക്സ് തുടങ്ങിയ 5 പ്രധാനമേഖലകളിൽ പരിശീലനം നൽകുന്നു.ഇതോടൊപ്പം മൊബൈൽ ആപ് നിർമ്മാണം,,റൊബോട്ടിക്സ്,,വീഡിയോ ഡോക്യുമെന്റേഷൻ,വെബ് ടി.വി തുടങ്ങിയ മേഖലകളിലും പരിശീലനം നൽകുന്നു.
2019 20 വർഷത്തെ കൈറ്റ് മാസ്റ്റർ: ധന്യ കെ
കൈറ്റ് മിസ്ട്രസ്: സിംജ കുര്യാക്കോസ്
2020 21 വർഷത്തെ കൈറ്റ് മാസ്റ്റർ :ധന്യ കെ
കൈറ്റ് മിസ്ട്രസ്: രജനി പി വി
2021 22 വർഷത്തെ കൈറ്റ് മാസ്റ്റർ :ശ്രീ വിനയൻ ഇ
കൈറ്റ് മിസ്ട്രസ്: ശാലിനി കെ
2019 20 വർഷത്തെ കൈറ്റ് മാഗസിൻ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
റെഡ് ക്രോസ്
സ്കൂൾ വാർത്താ ചാനൽ
ജിഎച്ച്എസ്എസ് പുല്ലൂർ ഇരിയയിലെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വാർത്തകളും കുട്ടികൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട വാർത്തകളും സമയബന്ധിതമായി വിദ്യാർത്ഥി കളിലേക്ക് എത്തിക്കുന്നതിനായി 2021 ജൂൺ ഒന്നിനു തന്നെ സ്കൂളിൻറെ വാർത്താ ചാനൽ ആരംഭിച്ചു. ഇതിൽ വാർത്താ അവതരണം നടത്തുന്നതും വാർത്തകൾ തയ്യാറാക്കി എഡിറ്റ് ചെയ്യുന്നതും വിദ്യാർത്ഥികൾ തന്നെയാണ്. ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ എഡിറ്റിംഗ് മുതലായ അണിയറയിൽ നടത്തേണ്ട പ്രവർത്തനങ്ങൾ വളരെ ഭംഗിയായി ചെയ്തുവരുന്നു.
സ്കൂൾ വാർത്തകൾ എപ്പിസോഡ് 2 : https://youtu.be/Zd-nT-epmdE
സ്കൂൾ വാർത്തകൾ എപ്പിസോഡ് 3 :https://youtu.be/iDkKgcHMeCg