മൗണ്ട് സീനാ ഇ എംഎച്ച് എസ് പത്തിരിപ്പാല/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
12:02, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20057-pkd (സംവാദം | സംഭാവനകൾ) (ഐ. സി. ടി ക്ലബ്‌)

ഐ. സി. ടി ക്ലബ്‌

*********

കേരള സംസ്ഥാന വിദ്യാഭ്യാസ വിവര സാങ്കേതിക വിദ്യാ പാഠത്യ പദ്ധതിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന  ലിറ്റിൽ കൈട്സ് കൂടി ഉൾപ്പെടുന്ന ക്ലബാണ് ഐ. സി. ടി ക്ലബ്‌ . 2008 മുതൽ മൗണ്ട് സീന ഇംഗ്ലീഷ് സ്കൂളും ഐ. സി ടി ക്ലബ്ബിന്റെ ഭാഗമായി പ്രവർത്തിച്ചു വരുന്നു. യു പി,   ,ഹൈസ്കൂൾ വിഭാഗങ്ങളിലായി നിരവധി മികവുറ്റ നേട്ടങ്ങൾ കൈവരിക്കാൻ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട് എന്നത് പ്രശംസനീയമാണ്. ഇതര ക്ലബുകളിൽ നിന്ന് വ്യത്യസ്തമായി ഐ. സി. ടി ക്ലബ്‌ ജില്ലാ തലത്തിലും ,, സംസ്ഥാന തലത്തിലും മികവുറ്റ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാറുണ്ട്.

        

എക്കാലത്തും മൗണ്ട് സീനാ ഇംഗ്ലീഷ് സ്കൂളിലെ  ഐ. സി. ടി പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാണ്.അദ്ധ്യാപകകൺവീനർ റെനിഷ് നൗഷാദിന്റെയും സ്കൂൾ വിദ്യാർത്ഥി കൺവീനർ സുപ്രിയയുടെയും ഇതര ഐ. സി. ടി അധ്യാപകരുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഐ. സി. ടി ക്ലബ്ബിൽ അറുപതുനാലു കുട്ടികളാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. എങ്കിലും ഐ. സി. ടി ക്ലബ്‌ ഒരു പരിപാടി സംഘടിപ്പിക്കുമ്പോൾ മറ്റു ക്ലബ്ബിലെയും  എല്ലാ വിദ്യാർത്ഥികളും വർദ്ധിച്ച ഉത്സാഹത്തോടെ  പങ്കെടുക്കുകയും പരിപാടി വിജയിപ്പിക്കുകയും ചെയ്യും എന്നതാണ് ഐ. സി. ടി ക്ലബ്ബിന്റെ എക്കാലത്തേയും മികച്ച നേട്ടമാണ്..

2021-22 ഐ. സി. ടി ക്ലബ്‌ പ്രവർത്തനങ്ങൾ..

ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരം

മൾട്ടിമീഡിയ ചിത്ര രചന മത്സരം

ഗ്രാഫിക്സ് ഫോട്ടോഗ്രാഫി മത്സരം

ക്വിസ് മത്സരങ്ങൾ

സാങ്കേതിക പഠനമികവിന് വേണ്ടിയുള്ള പ്രയോഗിക മത്സരങ്ങൾ