ജി എൽ പി സ്കൂൾ മുണ്ടൂർ /സർഗാത്മക പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:31, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706 (സംവാദം | സംഭാവനകൾ) ('പഠനത്തോടൊപ്പം കുട്ടികളിലെ സർഗാത്മക ശേഷി വളർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പഠനത്തോടൊപ്പം കുട്ടികളിലെ സർഗാത്മക ശേഷി വളർത്താനായി വൈവിധ്യമാർന്ന സർഗാത്മക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി .കോവിഡ്-19 മൂലം സ്കൂൾ അടച്ചിട്ട സാഹചര്യത്തിൽ കുട്ടികളുടെ സർഗാത്മക ശേഷി പ്രകടിപ്പിക്കാനായി ഓൺലൈൻ കലോത്സവം നടത്തി മാപ്പിളപ്പാട്ട്, മോണോ ആക്ട്, മിമിക്രി, തുടങ്ങിയ വിവിധ ഇനങ്ങളിൽ കുട്ടികൾ മത്സരിച്ചു.

പ്രവൃത്തിപരിചയമേള യുടെ ഭാഗമായി തൽസമയം നിർമ്മാണ മത്സരം നടത്തി. കളിമണ്ണ്, കടലാസ്, മുത്ത്,പാഴ് വസ്തുക്കൾ കൊണ്ടുള്ള സാധനങ്ങൾ തുടങ്ങിയവയുടെ മത്സര വിഭാഗങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു.  2022  നവംബറിൽ സ്കൂളുകൾ തുറന്നു പ്രവർത്തിച്ച സാഹചര്യത്തിൽ വിവിധ ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട സ്കിറ്റുകൾ, നൃത്താവിഷ്ക്കാരം, തുടങ്ങിയവ നടത്തി. കൂടാതെ സ്കൂൾ അസംബ്ലിയിൽ കവിതാ മാല, നാടൻപാട്ട്, പ്രസംഗം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി കുട്ടികൾക്ക് പ്രോത്സാഹനം നൽകി വരുന്നു.