ജി എൽ പി സ്കൂൾ മുണ്ടൂർ /ശിശുദിനം

Schoolwiki സംരംഭത്തിൽ നിന്ന്
10:50, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706 (സംവാദം | സംഭാവനകൾ) ('ശിശുദിനത്തോടനുബന്ധിച്ച് കുട്ടികൾ  ചാച്ചാജി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശിശുദിനത്തോടനുബന്ധിച്ച് കുട്ടികൾ  ചാച്ചാജിയുടെ വേഷമണിഞ്ഞു .നെഹ്റു ഗാനങ്ങൾ, നെഹ്റു ക്വിസ്, എന്നിവ ക്ലാസ് തലത്തിൽ സംഘടിപ്പിക്കുകയുണ്ടായി. റോസാപ്പൂ ഉടുപ്പിൽ കുത്തി എടുത്ത കുട്ടികളുടെ ഫോട്ടോ വളരെ മനോഹരമായിരുന്നു. നെഹ്റുവിൻ്റെ കുട്ടിക്കാലത്തെ ആധാരമാക്കിയ ഒരു കഥ നാടകീകരണം ആക്കിയത് ഏറെ ഇമ്പമാർന്ന ഒരു പ്രവർത്തനമായിരുന്നു. കൂടാതെ നെഹ്റു പതിപ്പ്, ബാഡ്ജ് ,... എന്നിവ കുട്ടികൾ തയ്യാറാക്കി. ശിശുദിന ദിവസം കുട്ടികൾക്ക് ഒരു പ്രസംഗമത്സരം നടത്തിയിരുന്നു.  പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തിയ ആഗ്നസ് മരിയ സോണിയെ കുട്ടികളുടെ പ്രധാനമന്ത്രി ആയി തെരഞ്ഞെടുത്തു .തുടർന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ

നടത്തിയ ഓൺലൈൻ അസംബ്ലിയിൽ കുട്ടികളുടെ വൈവിധ്യമാർന്ന പരിപാടികൾ ഉണ്ടായിരുന്നു. ശിശുദിനത്തിന് ഫാമിലി മെഗാ ക്വിസ് നടത്തി. വിജയികൾക്ക് സമ്മാനം നൽകി .സ്കൂളിൽ നെഹ്റു ചിത്രപ്രദർശനം നടത്തി. പരിപാടി ഉദ്ഘാടനം ചെയതത് വാർഡ് മെമ്പർ ആയിരുന്നു. എല്ലാ കുട്ടികളും പ്രദർശനത്തിൽ പങ്കെടുത്തു.   ആ ദിവസം വൈകുന്നേരം പ്രീപ്രൈമറി കുട്ടികളുടെ കലാപരിപാടികൾ എഴുത്തുകാരിയും കാഥികയും ആയ ഹിമ ശങ്കർ ഉദ്ഘാടനം ചെയ്തു. തുടർന്ന് നെഹ്റു ഡോക്യുമെൻററി പ്രദർശനം നടത്തി.