ശ്രീ കൊച്ചിൻ ഗുജറാത്തി വിദ്യാലയ യു പി സ്ക്കൂൾ ,കൊച്ചി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
23:36, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DEEPA R (സംവാദം | സംഭാവനകൾ) ('<nowiki>:</nowiki> അറബിക്കടലിൻ്റെ റാണിയായ കൊച്ചി കാഴ്ച വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

: അറബിക്കടലിൻ്റെ റാണിയായ കൊച്ചി കാഴ്ച വിരുന്നിൻ്റെ നഗരറാണിയാണ്. നാനാജാതി മതസ്ഥരും ദേശക്കാരും ഇടകലർന്നുള്ള കൊച്ചിയുടെ നഗരക്കാഴ്ചകൾ ഏറെ ഹൃദ്യവും അവിസ്മരണീയവുമാണ്.ജൂതരും പാഴ്സി കളും ആംഗ്ലോ ഇന്ത്യക്കാരും വടക്കേ ഇന്ത്യക്കാരും ഗോവൺ കൊങ്കിണികളും തമിഴ് ബ്രാഹ്മണരും മഹാരാഷ്ട്രക്കാരും തെലുങ്കുദേശകാരും കർണ്ണാടകക്കാരും പാഴ്സി കളും കച്ചി മേമൻ തുടങ്ങി കാശ്മീരി ക ൾ വരെ കൊച്ചിയെ ജീവിത കേന്ദ്രമാക്കുമ്പോൾ മലയാളക്കരയിലെ പാരമ്പര്യ പൈതൃകനഗരി ലോക വിനോദ സഞ്ചാര ഭൂപടത്തിൽ ശ്രദ്ധാകേന്ദ്രമായി കഴിഞ്ഞു.ധാന്യ വ്യാപാര കേന്ദ്രമായ മട്ടാഞ്ചേരി ബസാറും ജൂത തെരുവും രാജപാതയായ പാലസ് റോഡും ബ്രാഹ്മണ അഗ്രഹാരങ്ങളും സ്വദേശ വിദേശ വാസ്തു ശില്പചാരുതയുടെ പുരാതന കെട്ടിടങ്ങളും ചീനവലയും ചരിത്ര സ്മാരകങ്ങളും ഹാർബർ പാലവുമെല്ലാം മനം മയക്കുന്ന കാഴ്ചകളായി മാറുമ്പോൾ ജൂത സിനഗോഗ്  .സെൻ്റ് ഫ്രാൻസിസ് പള്ളി (വാസ്കോഡി ഗാമ കബറിടം ) സാന്താക്രൂസ് ബസലിക്ക ,ചെമ്പിട്ട പള്ളി, കൽവത്തി ജൂമാമസ്ജിദ് ,തിരുമല ക്ഷേത്രം, വിളക്കില്ല യമ്പലം (ജൈനക്ഷേത്രം) മട്ടാഞ്ചേരി കൊട്ടാരവും ദേവി ക്ഷേത്രവും കൊച്ചിയുടെ ചരിത്ര സാംസ്കാരിക കാഴ്ചകളാണ്.