ഉള്ളടക്കത്തിലേക്ക് പോവുക

കെ എം എം എ യു പി സ്കൂൾ / പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:12, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32050300512 (സംവാദം | സംഭാവനകൾ)

ദിനാചരണങ്ങൾ

ജൂൺ 5 പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഓൺലൈൻ മാധ്യമം വഴി വിവിധ പരിപാടികൾ സംഘടിപ്പിച്ചു .വിദ്യാർത്ഥികളിൽ പരിസ്ഥിതികാവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം വെച്ചായിരുന്നു പരിപാടികൾ സഘടിപ്പിച്ചത് .മുഴുവൻ വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്‌ഷ്യം വച്ചു വിവിധ നിലവാരത്തിലുള്ള കുട്ടികളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞു. സ്കൂൾ ചരിത്രത്തിൽ ആദ്യമായി പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ ഓൺലൈനിൽ നടത്തി.നല്ല പ്രതികരണമായിരുന്നു വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഭിന്ന നിലവാരത്തിൽപ്പെട്ട കുട്ടികൾ എല്ലാപ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തു .ദിനാചരണവുമായി ബന്ധപ്പെട്ട്  സ്കൂളിലെ അധ്യാപകനായ സന്തോഷ് മാസ്റ്റർ നിർമ്മിച്ച വീഡിയോകാണാം https://youtu.be/pdLovf68szY

ബഷീർ ദിനം- ജൂൺ 5

വായന ദിനം  ജൂൺ 19

ജൂലൈ 21

ഓഗസ്റ്റ് 6 - ഹിരോഷിമ ദിനം

ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം

                       കോവിഡ്  പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. പ്രധാനാദ്ധ്യാപകൻ മുജീബ് മാസ്റ്റർ പതാക ഉയർത്തി.ഓൺലൈൻ ആയി സ്വാതന്ത്രദിന ക്വിസ് ,ദേശഭക്തിഗാന മത്സരംഎന്നിവ നടത്തി.

സെപ്തംബർ 5-അദ്ധ്യാപക ദിനം

ഒക്ടോബർ 2  ഗാന്ധിജയന്തി

                        വീടും പരിസരവും വൃത്തിയാക്കൽ,ചിത്ര രചന മത്സരം എന്നിവയായിരുന്നു ഗാന്ധിജയന്തി ദിനത്തിലെ പ്രവർത്തനങ്ങൾ.

 ചിത്ര രചന  മത്സരത്തിൽ സമ്മാനം നേടിയ ചിത്രങ്ങൾ

നവംബർ 14  ശിശു ദിനം

                  ശിശു ദിനത്തോടനുബന്ധിച്ചു ക്ലാസ് ടീച്ചറുടെ ശിശു ദിന സന്ദേശം ,ചാച്ചാജിയുടെ ജീവചരിത്രകുറിപ്പു തയ്യാറാക്കൽ,ശിശു ദിന പ്രസംഗം, ശിശു ദിനഗാനാലാപനം  തുടങ്ങിയവ പ്രവർത്തനങ്ങൾ ക്ലാസ്സുകളിൽ നടന്നു.

ഡിസംബർ 3 --  ലോക ഭിന്നശേഷി ദിനം

                         ലോക ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് ക്ലാസ് തല ചിത്ര രചന മത്സരം നടന്നു.സ്കൂളിലെക്ലാസ്സിൽ വരൻ കഴിയാത്ത ഭിന്നശേഷിക്കാരായ കുട്ടികളുടെ വീടുകളിൽ അദ്ധ്യാപകർ സമ്മാനങ്ങളുമായി സന്ദർശനം നടത്തി.

റിപ്പബ്ലിക്ക് ദിനാഘോഷം -ജനുവരി 26

                  2021  -- 22   ലെ റിപ്പബ്ലിക്ക് ദിനാഘോഷം കോവിഡ്  പ്രോട്ടോകോൾ അനുസരിച്ചു നടന്നു.പ്രധാനാദ്ധ്യാപകൻ മുജീബ് മാസ്റ്റർ പതാക ഉയർത്തുകയും റിപ്പബ്ലിക്ക് ദിന സന്ദേശം നൽകുകയും ചെയ്തു.ക്ലാസ്സുകളിൽ ക്ലാസ്സ്‌ടീച്ചേഴ്‌സ് റിപ്പബ്ലിക്ക് ദിൻ സന്ദേശം നൽകുകയും റിപ്പബ്ലിക്ക് ദിന ക്വിസ് നടത്തുകയും ചെയ്തു.

ശാസ്ത്ര ദിനം - ഫെബ്രുവരി 28