ഗവ.യു.പി.എസ്സ്. കുന്നത്തുകാൽ/ ഭൗതികസാഹചര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

മികച്ച നിലവാരത്തിലുള്ള പഠന സൗകര്യങ്ങൾ ഈ വിദ്യാലയത്തിൽ ഉണ്ട്.

ലൈബ്രറി

ശാസ്ത്രലാബ്

കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണ ത്വരയും വളർത്തി ചിന്താശേഷി വളർത്തി എടുക്കുക എന്നതാണ് ശാസ്ത്രക്ലബിന്റെ ഉദ്ദേശ്യം. ശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തിൽ വീടൊരുവിദ്യാലയം പദ്ധതിയുടെ ഉദ്ഘാടനം നടത്തി. ശാസ്ത്ര പരീക്ഷണങ്ങൾ, കളികൾ, പ്രോജക്ടുകൾ, ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ എന്നിവ നടത്തിവരുന്നു.

കമ്പ്യൂട്ടർ ലാബ്

2021 - 22 അധ്യയന വർഷത്തിൽ ഈ സ്കൂളിലെ കമ്പ്യൂട്ടർ ലാബിന്റെ പ്രവർത്തനം മികച്ച രീതിയിൽ നടന്നു വരുന്നു. കുട്ടികളിൽ ന്യൂതന സാങ്കേതികവിദ്യയുടെ നല്ല വശങ്ങൾ മനസിലാക്കാനും പ്രവർത്തിക്കാനും കമ്പ്യൂട്ടർ പഠനത്തിലൂടെ സാധിക്കുന്നു. നിലവിൽ 10 ലാപ് ടോപ്പും ഡെസ്ക്ടോപ് കമ്പ്യൂട്ടറുമാണ് ഉള്ളത്. അതുകൊണ്ട് തന്നെ സ്ക്കൂളിലെ മുഴുവൻ കുട്ടികൾക്കും കമ്പ്യൂട്ടർ ലാബിൽ വന്ന് പഠിക്കാൻ സാധിക്കുന്നു. കമ്പ്യൂട്ടർ അധ്യാപികയുടെ സഹായത്തോടെ ക്രമാനുസരണം പരീക്ഷകൾ നടത്തിവരികയും, അതിലൂടെ കുട്ടികളുടെ പഠനനിലവാരം മനസിലാക്കാനും മെച്ചപ്പെടുത്താനും സാധിക്കുന്നു.

സ്മാർട്ട് ക്ലാസ് റൂം

ഗണിത ശാസ്ത്ര ഗവേഷണ കേന്ദ്രം

തിരുവനന്തപുരം ജില്ലയിലെ ഏക ശാസ്ത്ര ഗവേഷണ കേന്ദ്രം ഈ സ്ക്കൂളിന്റെ അഭിമാനമാണ്.അതിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ നടപടികൾ നടന്നുകൊണ്ടിരിക്കുന്നു.