ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ലിറ്റിൽകൈറ്റ്സ്
42054-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 42054 |
യൂണിറ്റ് നമ്പർ | LK/2018/42054 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | തിരുവനന്തപുരം. |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ. |
ഉപജില്ല | വർക്കല. |
ലീഡർ | ഹന്ന ഹിദായ |
ഡെപ്യൂട്ടി ലീഡർ | രാഹുൽ കൃഷ്ണ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സിനിരാജ് വി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷിഹായസ് എസ് |
അവസാനം തിരുത്തിയത് | |
11-03-2022 | 42054 |
ഹായ് സ്കൂൾ കുട്ടിക്കൂട്ടം.
കമ്പ്യുട്ടർ മേഖലയിലെ പ്രഗത്ഭരെ സൃഷ്ടിക്കുന്നതിനു വേണ്ടി പാളയംകുന്ന് ജി.എച്ച്.എസ്.എസ്-ൽ ഹായ് കുട്ടിക്കൂട്ടം എന്ന പ്രവർത്തനം ആരംഭിച്ചു.ഇതിന്റെ ഭാഗമായി വിവിധ മേഖലകളിൽ കഴിവും താൽപര്യവും പ്രകടിപ്പിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കഴിഞ്ഞു.
ഉദ്ഘാടന റിപ്പോർട്ട്
10-3-2017 വെള്ളിയാഴ്ച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടത്തിന്റെ സ്കൂൾ തല ഉദ്ഘാടനം ഹെഡ്മാസ്റ്റർ നിർവഹിച്ചു.കുട്ടികൾ ഈശ്വരപ്രാർഥന ആലപിച്ചു.തുടർന്ന് 9.ഇ-യിലെ നന്ദന എല്ലാവരെയും സ്വാഗതം ചെയ്തു.തുടർന്ന് എച്ച്.എം അധ്യക്ഷപ്രസംഗം നടത്തി.സുലേഖ ടീച്ചർ എല്ലാ കൂട്ടുകാർക്കും ആശംസകൾ അർപ്പിച്ചു.ശേഷം 9.ഇ-യിലെ തസ്നി എല്ലാവർക്കും നന്ദി പറഞ്ഞു.തുടർന്ന് ജെയിൻ ടീച്ചർ ഹായ് സ്കൂൾ കുട്ടിക്കൂട്ടത്തിന്റെ പദ്ധതികൾ വിശദീകരിച്ചു.ഇലക്ട്രോണിക്സിലേക്ക് ചേരാൻ കുറേ കുട്ടികൾ താൽപര്യം പ്രകടിപ്പിച്ചു.തുടർന്ന് നടക്കാൻ പോകുന്ന ഐ.ടി ട്രെയിനിംഗിനെ കുറിച്ചുള്ള ആകാംക്ഷകളും ആശങ്കകളും പങ്കുവെച്ച് കൂട്ടുകാർ വീടുകളിലേക്ക് മടങ്ങി.
മെട്രോയുടെ ത്രില്ലിൽ കുട്ടിക്കൂട്ടം
കൊച്ചിയിൽ പുതുതായി ആരംഭിച്ച മെട്രോ റെയിൽ സന്ദർശിക്കാൻ പാളയംകുന്ന് ഗവ.എച്ച്.എസ്.എസിൽ നിന്നും ജെയ്ൻ ടീച്ചറിന്റെ നേതൃത്വത്തിലുള്ള ഹായ് കുട്ടിക്കൂട്ടം കൂട്ടുകാർ ജൂലായ് എട്ടിന് പുലർച്ചെ യാത്ര തിരിച്ചു.കൃത്യം മൂന്ന് മുപ്പതിന് ആലുവാ അദ്വൈദാശ്രമം സന്ദർശിച്ച ,ശേഷം ആലുവാ സ്റ്റേഷനിൽ നിന്നും പാലാരിവട്ടം വരെ മെട്രോയിൽ യാത്ര ചെയ്തു, പിന്നെ അവിടെനിന്നു തിരിച്ചു സ്കൂളിലെത്തി .തിരുവനന്തപുരം ജില്ലയിൽ നിന്നും ആദ്യമായി സ്കൂൾ വഴി മെട്രോ സന്ദർശിച്ചു എന്ന അംഗീകാരവും പാളയംകുന്ന് സ്കൂളിന് ലഭിചു.
ഹായ് കുട്ടികൂട്ടം ഓണാവധിക്കാല പരിശീലനം
7/9/2017 നമ്മുടെ സ്കൂളിൽ വച്ച് കുട്ടിക്കൂട്ടത്തിന്റെ ഹാർഡ് വെയർ പരിശീലനം ആരംഭിച്ചു. ക്ലാസുകൾ എടുത്തത് ശിവഗിരി എച്ച് എസ് എസിലെ ലെ ബിനി ടീച്ചറും പാളയംകുന്നിലെ ജെയ്ൻ ടീച്ചറുമാണ്. നിരവധി സ്കൂളുകളിലെ കുുട്ടികൾ പങ്കെടുത്തു വിജയകരമായിരുന്നു ഒന്നാം ദിവസത്തെ ക്ലാസ്സ്.
ലിറ്റിൽ കൈറ്റ്സ്(ഉദ്ഘാടന ചടങ്ങ്)
ആദ്യ ബാച്ചിന്റെ ഉദ്ഘാടനം 22/6/2018 ന് ഐ.ടി കോഡിനേറ്റർ ജീവരാജൻ സാർ നിർവഹിച്ചു കൈറ്റിന്റെ പ്രവർത്തനരീതികളും ലക്ഷ്യങ്ങളും സാർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു . എച്ച്. എം പ്രദീപ് സാർ, എസ് ഐ ടി സി ജയിൻ ടീച്ചർ കൈറ്റ് മാസ്റ്റർ ഷിഹായിസ് സാർ, കൈറ്റ് മിസ്ട്രസ് സിനി ടീച്ചർ സ്കൂളില മറ്റ് അധ്യാപകർ എന്നിവർ ചടങ്ങിൽ സംസാരിച്ചു
14/6/2019 ന് ലിറ്റിൽ കൈറ്റ്സിന്റെ രണ്ടാം ബാച്ചിന്റെ ഉദ്ഘാടനം ചെയ്തു. കൺവീനർ വസന്തൻ സാർ ആണ് ലിറ്റിൽ കൈറ്റ്സ് ഉദ്‌ഘാടനം ചെയ്തത്. സ്കൂളിലെ കൈറ്റ് മാസ്റ്റർ ഷിഹായസ് സാർ അദ്ധ്യക്ഷനായ യോഗത്തിൽ അനിൽ കുമാർ സാർ സ്വാഗതം പറഞ്ഞു .എസ് ഐ ടി സി ,ജെയിൻ ആൻഡ്രൂസ്അദ്ധ്യാപകരായ യശപാലൻ സാർ',സുലൈഖ എന്നിവർ ആശംസകൾ അർപ്പിച്ചു . കൈറ്റ് മിസ്ട്രസ് സിനി രാജ് നന്ദി പ്രകാശിപ്പിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ചു വിദ്യാർത്ഥികൾ തയ്യാറാക്കിയ ഡിജിറ്റൽ പോസ്റ്റർ പ്രസന്റേഷൻ എന്നിവ പ്രദർശിപ്പിച്ചു.
പാളയംകുന്ന് സ്‍കൂളിൽ റോബോട്ട് പാളയംകുന്ന് ഗവൺമെന്റ് ഹയർസെക്കന്ററി സ്‍കൂളിലെ ലിറ്റിൽ കെെറ്റ്സിന്റെ ആഭിമുഖ്യത്തിൽ റോബോട്ടിക്സിനെക്കുറിച്ച് ഒരു വിദഗ്‍ദ്ധ ക്ലാസ് 19/07/2019 ന് സംഘടിപ്പിച്ചു.തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.രഞ്ജിത്ത് ഉദ്ഘാടനം ചെയ്‍ത ചടങ്ങിൽ വർക്കല സബ്‍ജില്ലാ മാസ്റ്റർ ട്രെയിനർ സോഫിയ, പ്രിൻസിപ്പാൾ ഷെർളി, വെെസ് പ്രിൻസിപ്പാൾ ശെെലജാ ദേവി, സീനിയർ അസിസ്റ്റന്റ് അനിൽ കുമാർ, എസ്.ആർ.ജി കൺവീനർ വസന്തൻ തുടങ്ങിയവർ പങ്കെടുത്തു.കെെറ്റ് മാസ്റ്റർ ഷിഹായസ് സ്വാഗതവും എസ്.ഐ റ്റി.സി ജയിൻ ആൻഡ്രൂസ് നന്ദിയും പ്രകാശിപ്പിച്ചു.ഐ.റ്റി പ്രൊഫഷണലായ ജിബി.എസ്.മാത്യു ക്ലാസ് നയിച്ചു.ഒൻപത്,പത്ത് ക്ലാസുകളിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കായി സംഘടിപ്പിച്ച ക്ലാസിനു ശേഷം സ്‍കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും റോബോട്ടിന്റെ പ്രവർത്തനം നേരിട്ട് കാണാനുള്ള അവസരം ഒരുക്കി. മികവുത്സവം,.......2019 ജൂലൈ 17 ന് വിദ്യാഭ്യാസമന്തി ശ്രീ രവീന്ദ്രനാഥ് വർക്കല മണ്ഡലമികവുത്സവത്തിന്റ യും ആഡിറ്റോറിയത്തിന്റെയും പുതിയ മന്ദിരങ്ങളുടെയും യും ഉദ്ഘാനത്തിനുമായി വിദ്യാലയത്തിൽ എത്തിച്ചേർന്നു. പ്രസ്തുത പരിപാടിയോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡോക്യുമെന്ററി പ്രദർശനം നടത്തി ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി റോബോട്ടിക്സ് ക്ലാസ്സ് സംഘടിപ്പിച്ചു. എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിയായ ജിബി മാത്യു നിർമിച്ച "ആറ്റം " എന്ന റോബോട്ടിനെ പ്രദർശിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് വേണ്ടി റോബോട്ടിക്സ് ക്ലാസ്സ് നയിച്ചു കൂടാതെ എല്ലാ വിദ്യാർഥികൾക്കും റോബോട്ടിനെ കാണാനുള്ള അവസരവും ലഭിച്ചു.
ക്ലാസ്സ് ലീഡേഴ്‌സ് ട്രെയിനിങ്ങ്.
ഹൈ ടെക് ഉപകരണങ്ങൾ കൈകാര്യം ചെയുന്നതുമായി ബന്ധപ്പെട്ട് എല്ലാ ക്ലാസ്സ് ലീഡർ മാരും ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഒരു പരിശീലന പരിപാടി സംഘടിപ്പിച്ചു
വീഡിയോ കോൺഫറൻസ്. 3/10/2019 ൽ നടന്ന വീഡിയോ കോൺഫറൻസിൽ കൈറ്റ്സ് അംഗങ്ങൾക്കും രക്ഷിതാക്കൾക്കും സ്കൂളിലെ ഹൈടെക് സംവിധാനത്തെ ക്കുറിച്ച് അറിവ് നൽകുന്നതിവേണ്ടിയുള്ള പരിശീലനം നൽകി.
സ്കൂൾ ക്യാമ്പ്.'
05/10/2019 ൽ സ്കൂൾ തല ക്യാമ്പ് നടത്തി 8 കുട്ടികളെ സബ്ജില്ല ക്യാമ്പിൽ പങ്കെടുപ്പിക്കുന്നതിനായി തിരഞ്ഞെടുത്തു. നവംബർ 16,17തിയതി കളിൽ നടന്ന സബ്ജില്ല ക്യാമ്പിൽ 8കുട്ടികൾ പങ്കെടുത്തത്തിൽ രണ്ടുപേർ ജില്ലാ ക്യാമ്പിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.തുടർന്ന് 2020 ഫെബ്രുവരി 15,16 തിയതി കളിലായി നടന്ന ജില്ലാ ക്യാമ്പിൽ പങ്കെടുത്ത അവർ പഠിച്ച കാര്യങ്ങളും അനുഭവങ്ങളും മറ്റുള്ളവർക്കായി ബോധ്യമാക്കി കൊടുത്തു.
'അമ്മ അറിയാൻ" സമഗ്ര പോർട്ടൽ, പാഠപുസ്തകങ്ങളിലെ ക്യു. ആർ. കോഡ് തുടങ്ങിയവ കുട്ടികൾക്ക് വീട്ടിൽ ഉപയോഗിക്കാൻ സാഹചര്യം ഒരുക്കുന്നതിനായി അമ്മമാർക്ക് പ്രത്യേക പരിശീലനം നൽകി.
ഡിജിറ്റൽ പൂക്കളം 2019
ഡിജിറ്റൽ പൂക്കളം.
2/09/2019 ൽ ഓണാഘോഷത്തിന്റ ഭാഗമായി ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പിച്ചു.19 വിദ്യാർത്ഥി കൾ പങ്കെടുത്ത മത്സരത്തിലെ 1,2,3 സ്ഥാനം നേടിയ പൂക്കളങ്ങൾ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്തു.ഡിജിറ്റൽ പൂക്കളം കാണാൻ താഴെയുള്ള കണ്ണി ഉപയോഗിക്കുക
https://docs.google.com/presentation/d/1w-Dv9lwx-0tkAHyzJjnltJcNFj1C63E8FBCuGxdYa4Y/edit?usp=sharing
ഡിജിറ്റൽ മാഗസിൻ
പ്രമാണം:42054-tvm-ghss palayamkunnu-2019 compressed.pdf
2021-22 വർഷത്തെ പ്രവർത്തനങ്ങൾ
ഡി എസ് എൽ ആർ ക്യാമറ പരിശീലനം.
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി ഡി.എസ്.എൽ.ആർ ക്യാമറ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. സ്കൂളിലെ മലയാളം വിഭാഗം അധ്യാപകനായ അജയൻ നേതൃത്വത്തിലാണ് പരിശീലനം സംഘടിപ്പിച്ചത്. സ്കൂളിൽ നടത്തുന്ന പ്രധാന ചടങ്ങുകൾ ഡോക്യുമെന്റ് ചെയ്യുകയും വീഡിയോകൾ തയ്യാറാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. 2019 ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ രവീന്ദ്രനാഥ് സ്കൂൾ മികവുത്സവം ഉദ്ഘാടനം ചെയ്യാൻ വന്നപ്പോഴും 2021 ശിവൻകുട്ടി ഉദ്ഘാടനം സ്കൂളിൽ എത്തിയപ്പോഴും ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് പ്രവർത്തനങ്ങൾ ഡോക്യുമെന്റ് ചെയ്തത്.
സത്യമേവ ജയതേ
ഇ-സാക്ഷരത അടിസ്ഥാനമാക്കിയുള്ള സത്യമേവ ജയതേ ക്ലാസുകൾ ഹൈസ്കൂൾ വിഭാഗം ക്ലാസിലെ എല്ലാ കുട്ടികൾക്കുമായി നൽകി. ഇന്റർനെറ്റ് ഉപയോഗം, ഇന്റർനെറ്റ് സുരക്ഷാ സജ്ജീകരണങ്ങൾ, ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവ അറിയാൻ സാധിച്ചു. പൂർണമായും ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് ക്ലാസുകൾ നടത്തുന്നതിന് ആവശ്യമായ സഹായങ്ങൾ അധ്യാപകർക്ക് നൽകിയത്.
ഏകദിനക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 2020- 23 ബാച്ചിന്റെ സ്കൂൾതല ഓൺലൈൻ ക്യാമ്പ് 20- 1- 2022 വ്യാഴാഴ്ച 9.30 മുതൽ 4 30 വരെ നടന്നു. 9 30ന് ക്യാമ്പ് ആരംഭിച്ചു. ബഹുമാനപ്പെട്ട എച്ച്.എം ഉദ്ഘാടനം ചെയ്തു . അനിമേഷന്റെയും, പ്രോഗ്രാമിന്റെയും സാധ്യതകളെക്കുറിച്ച് കൈറ്റ് അധ്യാപകർ വിശദീകരിച്ചു. ആദ്യത്തെ സെക്ഷൻ ആനിമേഷൻ ആയിരുന്നു അനിമേഷൻ പ്രവർത്തനം എല്ലാ കുട്ടികളും മികച്ച രീതിയിൽ ചെയ്തു. രണ്ടാമത്തെ സെക്ഷൻ പ്രോഗ്രാമിനെ കുറിച്ചാണ് പഠിച്ചത് ഒരു കാർ ഗെയിം എങ്ങനെ ചെയ്യണമെന്ന് പഠിക്കുകയും കുട്ടികൾ ഓരോ ഗെയിം നിർമ്മിക്കുകയും ചെയ്തു. മാസ്റ്റർ ട്രെയിനർ സോഫിയ ടീച്ചർ ഗൂഗിൾ മീറ്റ് വഴി ജോയിൻ ചെയ്ത് ക്യാമ്പിനെക്കുറിച്ച് ആധികാരികമായി സംസാരിച്ചു. 4.30 നു ഏകദിനക്യാമ്പ് അവസാനിച്ചു.കുട്ടികൾക്ക് വേറിട്ട അനുഭവം നൽകിയ ക്യാമ്പായിരുന്നു ഇത്.
എസ് പി സി പാസ്സിംഗ് ഔട്ട് പരേഡ് ഡോക്യുമെന്റേഷൻ
ഗവ. എച്ച്ച.എസ്.എസ് പാളയംകുന്നിലെ 2021-22 ആദ്യബാച്ച് സൂപ്പർസീനിയർ കേഡറ്റ്സിന്റെ പാസിംഗ് ഔട്ട് പരേഡ് 2022 ഫെബ്രുവരി 26 നു ഗംഭീരമായി നടത്തി .വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ സ്കൂൾ ചരിത്രത്തിലെ ഒരു മഹാസംരംഭത്തിന്റെ അരങ്ങേറ്റം അതിഗംഭീരമായി സംഘടിച്ചപ്പോൾ സ്കൂൾ ആകമാനം അഭിമാനത്തോടെ അത് നോക്കിക്കണ്ടു .മുഖ്യാതിഥി ശ്രീ. അഡ്വ. വി. ജോയി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഷേർളി ടീച്ചർ, ഹെഡ്മിസ്ട്രസ് ശ്രീമതി .സിനിടീച്ചർ, അതിഥികളായി എത്തിയ ഡി..വൈ.എസ്.പി ശ്രീ പി നിയാസ്,ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീമതി ഗീതാ നസീർ,ഇലകമൺ പഞ്ചായത്ത് മെമ്പർ സൂര്യ, പ്രയങ്ക ബിറിൻ , എസ്. എച്ച് .ഒ ശ്രീ.ശ്രീജേഷ്, ശ്രീമതി ബിന്ദു തുടങ്ങിയവർ പരേഡ് വീക്ഷിച്ചു.എല്ലാപേരും സല്യൂട്ട് സ്വീകരിച്ച ശേഷം പതാക ആദരിക്കൽ ചടങ്ങ് നടന്നു.ദേശീയഗാനത്തിന്റെ അകമ്പടിയിൽ ഏവരും അഭിമാനത്തോടെ അത് നോക്കിക്കണ്ടു. തുടർന്ന് എം.എൽ എ, ഡി.വൈ.എസ്.പി എന്നിവരെ രണ്ടു ടീമുകളെ നയിച്ച കുമാരി അരുണിമ, ഷൈൻ മുഹമ്മദ്, ആദിൽ എന്നിവരടക്കം പരേഡ് ഇൻസ്പക്ഷൻ നടത്തി. ടീമുകൾ പരേഡ് നടത്തുകയും ഏവരുെം സന്തോഷത്തോടെ, അഭിമാനത്തോടെ അത് വീക്ഷിക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റസ് അംഗങ്ങളായ മുഹമ്മദലി, രാഹുൽകൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ ചടങ്ങിന്റെ തൽസമയ പ്രക്ഷേപണം ഫെയ്സ്ബുക്ക് വഴി നിർവഹിക്കുകയുണ്ടായി. മറ്റ് അംഗങ്ങളായ ആദിഷ് രാജ്, ഹേമന്ത് ഹരി എന്നിവർ ഡിഎസ്എൽആർ ക്യാമറയിലൂടെ ദൃശ്യങ്ങൾ പകർത്തി.
ലാബ് സജ്ജീകരണം
ഫോട്ടോ ആൽബം
താഴെയുള്ള കണ്ണിയിൽ പ്രവേശിക്കുക