ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/ക്ലബ്ബുകൾ/ഭാഷാ ക്ലബ്ബ്/2021-2022

Schoolwiki സംരംഭത്തിൽ നിന്ന്
23:29, 10 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19805 (സംവാദം | സംഭാവനകൾ) (' =='''ബ്രെയ്‌ലി ദിനാചരണം'''== വിവിധ ബോധവൽക്കരണ പരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ബ്രെയ്‌ലി ദിനാചരണം

വിവിധ ബോധവൽക്കരണ പരിപാടികളോടെ അന്താരാഷ്ട്ര ബ്രെയിലി ദിനം സമുചിതമായി ആചരിച്ചു. ദിനാചരണത്തിന് ഭാഗമായി ക്വിസ് മത്സരങ്ങളും സിമുലേഷൻ പ്രോഗ്രാമുകളും നടത്തി. കേരള ബ്ലൈൻഡ് അസോസിയേഷൻ ഭാരവാഹിയായ ഫൈസൽ കീഴ്ശ്ശേരി മുഖ്യാതിഥി ആയിട്ടുള്ള ഒരു ബോധവൽക്കരണ ക്ലാസ് നടത്തി. കാഴ്ച പരിമിതരുടെ പ്രയാസങ്ങൾ കുട്ടികൾക്ക് അടുത്തറിയാനും, ബ്രെയിലി ലിപി മനസ്സിലാക്കുന്നതിനും സാധിച്ചു.

ലോകമാതൃഭാഷാദിനം

ഭാഷാ ക്ലബ്ബിൻറെ നേതൃത്വത്തിൽ ലോക മാതൃ ഭാഷാദിനം ആചരിച്ചു. മാതൃ ഭാഷയുടെ പ്രാധാന്യം വിളിച്ചോതുന്ന സന്ദേശങ്ങൾ എഴുതി സ്വയം തയ്യാറാക്കിയ ബാഡ്ജ് ധരിച്ചാണ് മുഴുവൻ കുട്ടികളും അധ്യാപകരും സ്കൂളിൽ എത്തിയത്. മലയാള ഭാഷയുടെ പ്രാധാന്യം വിളിച്ചോതുന്ന കവിതകളും കവി വചനങ്ങളും ഉൾപ്പെടുന്ന പതിപ്പുകളും പോസ്റ്ററുകളും പ്രദർശിപ്പിച്ചു. കവിയും അധ്യാപകനുമായ തൃദീപ് ലക്ഷ്മണൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ ഗംഗാധരൻ മാസ്റ്റർ അധ്യക്ഷനായിരുന്നു.