ജി.യു.പി.എസ് മുഴക്കുന്ന്/ഉച്ചഭക്ഷണ പദ്ധതി നിർവഹണം

Schoolwiki സംരംഭത്തിൽ നിന്ന്
23:29, 10 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Soumyagovindanm (സംവാദം | സംഭാവനകൾ) ('കേന്ദ്ര ഗവൺമെൻറിന്റെ പുതുക്കിയ വിദ്യാഭ്യാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കേന്ദ്ര ഗവൺമെൻറിന്റെ പുതുക്കിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഇന്ത്യയിലെ എല്ലാ വിദ്യാലയങ്ങളിലും ഉള്ള ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് സൗജന്യമായ രീതിയിൽ ഉച്ചഭക്ഷണം നൽകുന്ന പ്രവർത്തനങ്ങൾ നടന്നു വരികയാണല്ലോ... ഒരു പ്രദേശങ്ങളിലും കുട്ടികൾ ഔപചാരിക വിദ്യാഭ്യാസത്തിൽ നിന്നും കൊഴിഞ്ഞു പോകരുത്  എന്ന ഒരു പ്രഖ്യാപിത ലക്ഷ്യം കൂടി ഇതിനു പിന്നിൽ ഉണ്ടല്ലോ.. വർഷങ്ങൾക്കു മുൻപ് ഉണ്ടായിരുന്ന കഞ്ഞിയും പയറും എന്ന യാഥാർത്ഥ്യത്തിൽ നിന്ന്, വിഭവസമൃദ്ധമായ ഒരു സദ്യ എന്ന തലത്തിലേക്ക് ഇന്ന് എല്ലാ വിദ്യാലയങ്ങളിലും ഉച്ചഭക്ഷണ മെനു മാറിയിരിക്കുന്നു... ഇതിന് അവലംബമായി വിവിധ കാലഘട്ടങ്ങളിൽ നൽകുന്ന നിർദ്ദേശങ്ങൾ ശിരസാവഹിച്ചു കൊണ്ടുതന്നെ ഞങ്ങളുടെ കൊച്ചു സ്കൂളിലും കുട്ടികൾക്കായുള്ള ഉച്ചഭക്ഷണ പദ്ധതി നിർവഹിക്കപ്പെട്ടു വരുന്നു...

ഭക്ഷണം വെക്കുവാനുള്ള അടുക്കളയും അനുബന്ധ പരിസരങ്ങളും വളരെയധികം സ്ഥലപരിമിതി അനുഭവിക്കുന്ന ഒരു ഇടമാണ് ഞങ്ങൾക്കുള്ളത്... ഭക്ഷണം പാചകം ചെയ്യുക മാത്രമല്ല, അത് വിതരണം ചെയ്യുവാനുള്ള സ്ഥലവും സൗകര്യങ്ങളും അതിനേക്കാൾ കുറവാണ്...  നാനൂറോളം കുട്ടികൾക്ക് രുചികരമായ ഭക്ഷണം തയ്യാറാക്കുകയും, അത് ഭംഗിയായി വിതരണം ചെയ്യുകയും, സ്വസ്ഥമായിരുന്ന് കഴിക്കുകയും ചെയ്യുവാൻ ഉള്ള സ്ഥലം നിലവിൽ ഉണ്ടാവുകയും ചെയ്യുക എന്നത് ഒരു അനുഗ്രഹ പ്രദമായി കാര്യമാണ്.. പക്ഷേ ഇത്തരം കാര്യങ്ങളെ സംബന്ധിച്ചെടുത്തോളം ഞങ്ങളുടെ സ്ഥാപനം വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു... വിശാലമായ ഒരു ഒരു അടുക്കളയും, ഊട്ടുപുരയും നിലവിലില്ല.. ഈ പരിമിതികൾക്കുള്ളിൽ നിന്നാണ് ഈ വിദ്യാലയത്തിൽ ഉച്ചഭക്ഷണ പദ്ധതി നിർവഹിക്കപ്പെടുന്നത്.. ഗവൺമെന്റ് നിർദ്ദേശാനുസരണം ഉള്ള മേനു അനുസരിച്ച് കൃത്യമായി എല്ലാദിവസവും വിഭവങ്ങൾ പാചകം ചെയ്യപ്പെടുന്നു..

ഉച്ചഭക്ഷണ പദ്ധതി മെനു👇

തിങ്കൾ,വ്യാഴം - സാമ്പാർ, കൂട്ടുകറി

ചൊവ്വ,വെള്ളി - പരിപ്പ് കറി, പച്ചടി

ബുധൻ,ശനി - പുള്ളിശേരി, തോരൻ

        സ്കൂളിലെ ഉച്ചഭക്ഷണ വിതരണ മേൽനോട്ടത്തിനായി ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ പി.ടി.എ അംഗങ്ങൾ കൂടി ഉൾപ്പെടുന്ന ഒരു ഉച്ച ഭക്ഷണ കമ്മിറ്റി പ്രവർത്തിക്കുന്നു.. ദൈനംദിന നിർവഹണത്തിനായി രണ്ട് അധ്യാപകർ കാലാകാലങ്ങളായി ചുമതലയേൽക്കുന്നു... ഓൺലൈൻ സോഫ്റ്റ്‌വെയറിൽ കുട്ടികളുടെ ദൈനംദിന ഫീഡിങ് സ്ട്രെങ്ത്  ഉൾപ്പെടുത്തുകയും, അനുബന്ധ രേഖകൾ  തയ്യാറാക്കുകയും ചെയ്യുന്നത് വർഷങ്ങളായി ശ്രീ.ബഷീർ മാസ്റ്ററുടെ നേതൃത്വത്തിലാണ് നടന്നുവരുന്നത്... മുൻ വർഷങ്ങളിൽ ശ്രീ. സുരേശൻ  ചാത്തോത്ത് മാസ്റ്ററും, നിലവിൽ ശ്രീരാമകൃഷ്ണൻ മാസ്റ്ററും അദ്ദേഹത്തെ സഹായിച്ചു വരുന്നു...

     ഏകദേശം 25 ലധികം വർഷങ്ങളായി ശ്രീ സരോജിനി ചേച്ചിയാണ് സ്കൂളിലെ ഭക്ഷണം രുചികരമായി  തയ്യാറാക്കി വരുന്നത്.. കഴിവതും നാടൻവിഭവങ്ങൾ ഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്താൻ ഞങ്ങൾ ശ്രദ്ധിക്കാറുണ്ട്.. സമീപത്തുള്ള കർഷകരിൽനിന്ന് കീടനാശിനി ഉപയോഗിക്കാത്ത  വാഴക്കുലകൾ, തേങ്ങ, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ തുടങ്ങിയ ധാരാളം വിഭവങ്ങൾ ശേഖരിച്ച് ഞങ്ങളുടെ ഭക്ഷണ പദ്ധതിയിലുൾപ്പെടുത്തി വരുന്നു... മുപ്പതിലധികം വർഷങ്ങളായി പ്രവർത്തിക്കുന്ന ഈ സത് കർമ്മം യാതൊരു പരാതികൾക്കും ഇതുവരെ ഇടയാക്കിയി ട്ടില്ല എന്ന ആശ്വാസവും  ഞങ്ങൾ പങ്കുവയ്ക്കുന്നു... അനേകായിരങ്ങൾക്ക് അന്നം നൽകി കൊണ്ടിരിക്കുന്ന അവരുടെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു... അതോടൊപ്പം ആരോഗ്യമുള്ള അനേകം തലമുറകൾക്ക് അന്ന് നൽകുവാൻ ഈ സ്ഥാപനത്തിന് കഴിയുമാറാകട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു...