എ.എൽ.പി.എസ്. വെള്ളൂർ 2021-22-ലെ പ്രവർത്തനങ്ങൾ
ഓൺലൈൻ പ്രവേശനോത്സവം 2021 -22
01 -06 -2021 ന് ഓൺലൈൻ പ്രവേശനോത്സവം അതി വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു.മലപ്പുറം നിയോജക മണ്ഡലം എം.എൽ.എ പി.ഉബൈദുല്ല ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇസ്മായീൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പനക്കൽ ഗോപാലൻ,ജുമൈല ടീച്ചർ ആശംസകൾ അറിയിച്ചു സംസാരിച്ചു.പ്രശസ്ത കലാകാരന്മാരായ ശിഹാബ് പൂക്കോട്ടൂർ,മണി അറുമുഖൻ എന്നിവർ സംബന്ധിച്ചു.കുട്ടികളുടെ വൈവിധ്യമാർന്ന കലാ പരിപാടികൾ നടന്നു.അധ്യാപകരും,കുട്ടികളും,പി.ടി.എ / എം.ടി.എ അംഗങ്ങളും ഓൺലൈനായി പരിപാടിയിൽ സംബന്ധിച്ചു.വിഡിയോ കാണുവാൻസ്കൂൾ പ്രവേശനോത്സവത്തിന്റെ വാർത്താ അവതരണം. VIDEO
പരിസ്ഥിതി ദിന ഓൺലൈൻ അസംബ്ലി
വിഡിയോ കാണുവാൻVIDEO
*****************************************************************************************************************
മലപ്പുറം ജില്ലാ രൂപീകരണ ദിനം
ജൂൺ 16 മലപ്പുറം ജില്ലാ രൂപീകരണ ദിനത്തിൽ കുട്ടികൾക്കായി ഓൺലൈൻ ക്വിസ് മത്സരം നടത്തി.മലപ്പുറത്തിന്റെ അടിസ്ഥാന വിവരങ്ങളും പ്രശസ്ത വ്യക്തിത്വങ്ങളേയും ഉൾക്കൊള്ളിച്ചുകൊണ്ട് മലപ്പുറത്തെക്കുറിച്ച് പാടാം ....പഠിക്കാം .....ഒരു വീഡിയോ തയ്യാറാക്കി.
കുട്ടികൾക്കായി
പോസ്റ്റർ നിർമ്മാണം ,
ഗാനാലാപനം ,
വിവരണം തയ്യാറാക്കൽ ,
ഭൂപടം വരയ്ക്കൽ
എന്നീ മത്സരങ്ങളും നടത്തി.
വായനാ വാരം
ജൂൺ 19 വായനാ ദിനത്തിൽ വെർച്വൽ അസംബ്ലി സംഘടിപ്പിച്ചു.പ്രശസ്‌ത നോവലിസ്റ്റും കഥാകൃത്തുമായ ശ്രീ.പി.സുരേന്ദ്രൻ മുഖ്യാതിഥിയായി പരിപാടിയിൽ പങ്കെടുത്തു.വിദ്യാഭ്യാസ മന്ത്രിയുടെ വായനാ ദിന സന്ദേശം കുട്ടികളെ കേൾപ്പിച്ചു.കുട്ടികൾക്കും,പൂർവ്വ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു.വെർച്വൽ അസംബ്ലിVIDEO
2021 ജൂൺ 19 വായനാ വാരത്തോടനുബന്ധിച്ച്
പൊതു ജനങ്ങൾക്കായി സംഘടിപ്പിച്ച ഓൺലൈൻ ക്വിസ്
മത്സരത്തിന്റെ ഫലം കാണുവാൻ VIDEO യിൽ ക്ലിക്ക് ചെയ്യൂ
ഡിജിറ്റൽ മാഗസിൻ
വായന വാരത്തോടനുബന്ധിച്ചു വെള്ളൂർ എ. എൽ. പി സ്കൂളിലെ വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും സൃഷ്ടികൾ ഉൾപെടുത്തിക്കൊണ്ട് അക്ഷര മധുരം 2021എന്ന ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.
അക്ഷര മധുരം 2021 ഡിജിറ്റൽ മാഗസിൻ കാണുവാൻ ഇവിടെ CLICK ചെയ്യൂ
----------------------------------------------------------------------------------------------------------------------------------------------------------------------------
ഓൺലൈൻ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് 2021
ഓൺലൈനായിക്കൊണ്ടാണ് ഈ വർഷത്തെ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടത്തപ്പെട്ടത്.സ്കൂളിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും വോട്ട് രേഖപ്പെടുത്തുവാൻ അവസരം ഉണ്ടായിരുന്നു.തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും കുട്ടികൾക്ക് മനസ്സിലാക്കി കൊണ്ടാണ് ഓൺലൈൻ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടത്തപ്പെട്ടത്.Survey Heart എന്ന SOFTWARE ഉപയോഗിച്ചാണ് ഓൺലൈനായി തെരഞ്ഞെടുപ്പ് നടത്തിയത്.തെരഞ്ഞെടുപ്പിന്റെ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുകVIDEO
സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് സത്യപ്രതിജ്ഞ ചടങ്ങ് 2021VIDEO
തെരഞ്ഞെടുപ്പിന്റെ കൂടുതൽ ഫോട്ടോകൾ കാണുവാൻ താഴെ ക്ലിക്ക് ചെയ്യുക.
ഓൺലൈൻ സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പ് 2021
«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»
ചാന്ദ്രദിനം 2021
ചാന്ദ്ര ദിനത്തോടനുബന്ധിച്ചു സ്കൂളിൽ കുട്ടികൾക്കായി വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു.
- ഓൺലൈൻ ക്വിസ്
- പതിപ്പ് തയ്യാറാക്കൽ
- റോക്കറ്റ് നിർമ്മാണം
- കവിതകൾ ആലപിക്കൽ
ഓൺലൈൻ ക്വിസ് മത്സര ഫലം VIDEO
≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈
സ്വാതന്ത്ര്യദിനാഘോഷം 2021
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സ്കൂളിൽ വ്യത്യസ്ഥങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു.- വെർച്ച്വൽ അസംബ്ലി
- ഓൺലൈൻ ക്വിസ്
- കുട്ടികളുടെ കലാപരിപാടികൾ
- പരിപാടിയിൽ ഓൺലൈനായിക്കൊണ്ട് ശ്രീ.പി.ബി നൂഹ് IAS ചീഫ് ഗസ്റ്റ് ആയിക്കൊണ്ട് പങ്കെടുത്തു.കൂടുതൽ വിവരങ്ങൾക്ക് താഴെ സ്വാതന്ത്ര്യദിനാഘോഷം 2021 എന്നതിൽ ക്ലിക്ക് ചെയ്യൂ
♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣
ഗുരുവന്ദനം 2021
സെപ്റ്റംബർ 05 അധ്യാപക ദിനത്തിൽ വെള്ളൂർ പ്രദേശത്തെ പ്രായം ചെന്ന പഴയ കാല അധ്യാപകരായ ശ്രീ.ആലിക്കുട്ടി മുസ്‌ലിയാർ ,ശ്രീ.ശ്രീനിവാസൻ മാസ്റ്റർ എന്നിവരെ അവരുടെ വീടുകളിൽ പോയി ആദരിച്ചു.വെള്ളൂർ സ്കൂളിൽ പഠിപ്പിച്ച പഴയ കാല അധ്യാപകരെ ഉൾപ്പെടുത്തിക്കൊണ്ട് ഓൺലൈൻ ആയി ഗുരുവന്ദനം എന്ന പരിപാടി സംഘടിപ്പിച്ചു.പരിപാടിയുടെ കൂടുതൽ ഫോട്ടോകളും വീഡിയോകളും കാണുവാൻ
താഴെ ഗുരുവന്ദനം 2021 എന്നതിൽ ക്ലിക്ക് ചെയ്യുക.
⟨⟩⟨⟩⟨⟩⟨⟩⟨⟩⟨⟩⟨⟩⟨⟩⟨⟩⟨⟩⟨⟩⟨⟩⟨⟩⟨⟩⟨⟩⟨⟩⟨⟩⟨⟩⟨⟩⟨⟩⟨⟩⟨⟩⟨⟩⟨⟩⟨⟩⟨⟩⟨⟩⟨⟩⟨⟩⟨⟩⟨⟩⟨⟩⟨⟩⟨⟩⟨⟩⟨⟩⟨⟩⟨⟩⟨⟩⟨⟩⟨⟩⟨⟩⟨⟩⟨⟩⟨⟩⟨⟩⟨⟩⟨⟩⟨⟩⟨⟩⟨⟩
പോഷൺ അഭിയാൻ
കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് സെപ്റ്റംബർ മാസം പോഷകാഹാര മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി ,പോഷകാഹാരക്കുറവ്കൊണ്ട് ഉണ്ടാകുന്ന വെല്ലുവിളികളെക്കുറിച്ച് രക്ഷിതാക്കളിൽ ബോധവൽക്കരണം നടത്തുന്നതിന് വേണ്ടി ഓൺലൈൻ അസ്സംബ്ലി സംഘടിപ്പിച്ചു.ഡോക്ടർ അഷ്‌റഫ് വാഴക്കാട് ക്ലാസ്സെടുത്തു.വീഡിയോയും ,ഫോട്ടോകളും കാണുവാൻ താഴെ പോഷൺ അഭിയാൻ എന്നതിൽ ക്ലിക്ക് ചെയ്യുക.
‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡
ഗാന്ധിജയന്തി 2021
ഒക്ടോബർ 2, ഗാന്ധിജയന്തി ദിനം. ഉറച്ച ആശയങ്ങളും മാറ്റമില്ലാത്ത നിലപാടുകളും ആക്രമണോത്സുകമല്ലാത്ത രീതിയിൽ എതിരാളികളുടെ നേർക്ക് തൊടുത്ത് വിടുന്ന തന്ത്രമാണ് ഗാന്ധിജി സ്വീകരിച്ചത്. അഹിംസയെന്ന ഉയർന്ന ദർശനത്തിൻറെ ഏറ്റവും മികച്ച വക്താവുമാണ് ബാപ്പൂജി.
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു.
- വീടും പരിസരവും വ്യർത്തിയാക്കൽ (DRYDAY)
- ഗാന്ധി വേഷം ധരിക്കൽ
- ഗാന്ധി കവിതകൾ ആലപിക്കാൻ
- ഗാന്ധിയുടെ ചിത്രം വരക്കൽ.
- ഓൺലൈൻ ക്വിസ് മത്സരം.
പരിപാടിയുടെ PHOTO
♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠
ശിശുദിനം 2021
ശിശുദിനത്തോടനുബന്ധിച്ച് സ്കൂളിൽ വൈവിധ്യങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു .
- കുട്ടികൾ പ്ലക്കാർഡുകൾ നിർമ്മിച്ചു.
- ചാച്ചാജിയുടെ വേഷമണിഞ്ഞു.
- ചാച്ചാജിയുടെ തൊപ്പി നിർമ്മാണം.
- ആശംസാ കാർഡ് നിർമ്മാണം.
- ശിശുദിന ക്വിസ് മത്സരം .
ഫോട്ടോകൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»
റിപ്പബ്ലിക് ദിനാഘോഷം
എഴുപത്തി മൂന്നാമത് റിപ്പബ്ലിക് ദിനം അതി വിപുലമായ പരിപാടികളോടെ ഓൺലൈനായിക്കൊണ്ട് നടത്തപ്പെട്ടു.- വെർച്ച്വൽ അസ്സംബ്ലി
വെർച്ച്വൽ അസ്സംബ്ലിയിൽ ചീഫ് ഗസ്റ്റ് ആയിക്കൊണ്ട് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എം.കെ റഫീഖ പങ്കെടുത്തു.
- കുട്ടികളുടെ വൈവിധ്യമാർന്ന കലാ പരിപാടികൾ നടന്നു.
- ഓൺലൈൻ ക്വിസ് മത്സരം.
- പതാക നിർമ്മാണം
♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦
ദേശീയ ശാസ്ത്ര ദിനാഘോഷം
1928 ഫെബ്രുവരി 28 നാണ് സർ സി. വി. രാമൻ , നോബൽ പുരസ്കാരം നേടിയ രാമൻ പ്രതിഭാസം (രാമൻ എഫെക്റ്റ്) കണ്ടെത്തിയത്. ആ ദിനത്തിന്റെ ഓർമ്മക്കായി ഫെബ്രുവരി 28, ഇന്ത്യയിൽ ദേശീയ ശാസ്ത്ര ദിനം ആയി ആഘോഷിക്കപ്പെടുന്നു.2022 ശാസ്ത്ര ദിനത്തോടനുബന്ധിച്ചു സ്കൂളിൽ വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചു.പ്രവർത്തിപരിചയ മേള,ക്വിസ് മത്സരം,ഡോകുമെന്ററി പ്രദർശനം തുടങ്ങിയവയെല്ലാം നടന്നു.പരിപാടികളുടെ ഔപചാരികമായ ഉദ്‌ഘാടനം പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.ഇസ്മായീൽ മാസ്റ്റർ നിർവഹിച്ചു.
കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക VIDEO
«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»
CAPTURE - 21
കുട്ടികളിൽ അറിവ് വർധിപ്പിക്കുന്നതിനായി തുടങ്ങിയ ഒരു പദ്ധതിയാണ് CAPTURE - 21 .എല്ലാ ദിവസവും എല്ലാ ക്ലാസ്സുകളിലും GK വിഭാഗത്തിൽ നിന്നും 2 ചോദ്യങ്ങൾ കുട്ടികൾക്ക് നൽകുകയും ,അവർ ആ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി ഒരു നോട്ട് ബുക്കിൽ എഴുതിവെക്കുന്നു.എല്ലാ മാസാവസാനങ്ങളിലും ഓരോ ക്ലാസ്സുകളിലും ടീച്ചർ നൽകിയ ചോദ്യങ്ങളെ ആസ്‌പദമാക്കി ക്വിസ് മത്സരം നടത്തുകയും കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.വർഷാവസാനം എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് ഗ്രാന്റ് ക്വിസ് ഫിനാലെ സംഘടിപ്പിക്കും.
ഇപ്പോൾ ഓൺലൈൻ ആയിക്കൊണ്ടാണ് പരിപാടികൾ നടത്തപ്പെടുന്നത്.
↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔
ഒപ്പം ക്യാമ്പയിൻ
-
ഒപ്പം ക്യാമ്പയിൻ ഉദ്ഘാടനം
-
ഒപ്പം ക്യാമ്പയിൻ ഉദ്ഘാടനം
-
ബോധവൽക്കരണ ക്ലാസ്
3 മാസക്കാലയളവിനുള്ളിൽ വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
- ടേബിൾ ടോക്ക്
17 വയസ്സിനും 25 വയസ്സിനും ഇടയിൽ പ്രായമുള്ള യുവാക്കളെ ഉൾപ്പെടുത്തി സ്കൂളിൽ വെച്ച് ബോധവൽക്കരണം സംഘടിപ്പിക്കും
- നാട്ടുകൂട്ടം
ലഹരി മുക്ത ബോധവൽക്കരണ പ്ലക്കാർഡുകൾ നിർമ്മിച്ചു കുട്ടികൾ റാലി നടത്തുന്നു.
വെള്ളൂർ അങ്ങാടിയിൽ കുട്ടികൾ ലഹരി മുക്ത ബോധവൽക്കരണ നാടകം അവതരിപ്പിക്കുന്നു.
- ലഘുലേഖ വിതരണം
കുട്ടികളെ ഗ്രുപ്പുകളാക്കി വെള്ളൂർ പ്രദേശത്തെ എല്ലാ വീടുകളിലും ബോധവൽക്കരണ ലഘുലേഖ വിതരണം ചെയ്യുന്നു.
- ജാഗ്രത സമിതി രൂപീകരണം.
ജന പ്രതിനിധികൾ ,നാട്ടിലെ പൗരപ്രമുഖർ ,ക്ലബ്ബ് പ്രതിനിധികൾ പോലീസ് തുടങ്ങിയവരെ ഉൾപ്പെടുത്തി ജാഗ്രത സമിതി രൂപീകരിക്കൽ.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ഉണർവ്വ് 2021 -22
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പ്രത്യേക കോച്ചിങ്ങിലൂടെ മുന്നോട്ടെത്തിക്കുന്നതിന് വേണ്ടിയുള്ള വിദ്യാഭ്യാസ പദ്ധതിയാണ് ഉണർവ്വ് .
ഈ പദ്ധതിയുടെ ഉദ്ഘാടനം 2022 ജനുവരി 13 ന് മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.ഇസ്മായീൽ മൂത്തേടം നിർവഹിച്ചു.
പ്രവർത്തനങ്ങൾ
- എല്ലാ ക്ലാസ്സുകളിലും പ്രത്യേകം തയ്യാറാക്കിയ ചോദ്യപ്പേപ്പറുകൾ ഉപയോഗിച്ച് പരീക്ഷ നടത്തി പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുന്നു.
- ഈ കുട്ടികളുടെ രക്ഷിതാക്കൾക്ക് പ്രത്യേകം ബോധവൽക്കരണം കൊടുക്കുന്നു.
- ഈ കുട്ടികൾക്ക് പ്രത്യേകം വാട്‌സപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്നു.
- അധ്യാപകർ ഗ്രൂപ്പുകളായി മൊഡ്യൂൾ തയ്യാറാക്കുന്നു.
- 2022 ജനുവരി 15 മുതൽ മാർച്ച് 24 വരെ ഈ കുട്ടികൾക്ക് കോച്ചിംഗ് നൽകുന്നു.
- രണ്ടാഴ്ച്ച കൂടുമ്പോൾ വിലയിരുത്തലുകൾ നടത്തുന്നു.
- വിലയിരുത്തലുകൾ SRG യിൽ ചർച്ച നടത്തുന്നു.ക്ലാസ്സുകളിൽ വേണ്ട മാറ്റങ്ങൾ വരുത്തുന്നു.
- മാർച്ച് മാസത്തിൽ പോസ്റ്റ് ടെസ്റ്റ് നടത്തുന്നു.
- മാർച്ച് 24 ന് വിജയാരവം നടത്തുന്നു.
-
ഉണർവ്വ് ഉദ്ഘാടനം
-
ഉണർവ്വ് ഉദ്ഘാടനം
-
ഉണർവ്വ് ഉദ്ഘാടനം
ഒരു ദിനം ഒരു നന്മ
വിദ്യാർത്ഥികളിൽ സാമൂഹികമായും ,കുടുംബപരമായും പ്രതിബദ്ധത ഉണ്ടാക്കിയെടുക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണ് ഒരു ദിനം ഒരു നന്മ .കുട്ടികൾ ദൈനം ദിനം വീടുകളിൽ മാതാപിതാക്കളെ സഹായിക്കുക,വീടും പരിസരവും വ്യത്തിയാക്കുക ,പ്രായമായവരുമായി സമയം ചിലവഴിക്കുക.ദൈനം ദിന പ്രവർത്തികൾ അടുക്കും ചിട്ടയോടും കൂടെ ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നു.
പരിപാടിയുടെ ഉദ്ഘാടനം മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കാരാട്ട് അബ്ദുറഹിമാൻ നിർവഹിച്ചു.
- ഓരോ ദിവസവും കുട്ടികൾ വീട്ടിൽ വെച്ചു ചെയ്യുന്ന ചെറിയ നന്മകൾ ഒരു നോട്ട് ബുക്കിൽ എഴുതി വെക്കുന്നു.
- ആഴ്ചയിൽ രക്ഷിതാവിന്റെ ഒപ്പ് രേഖപ്പെടുത്തി കുട്ടി ക്ലാസ് ടീച്ചറെ കാണിക്കുന്നു.
-
ഒരു ദിനം ഒരു നന്മ
-
ഒരു ദിനം ഒരു നന്മ
-
സ്നേഹനിധി
കുട്ടികളിൽ ചെറുപ്രായത്തിൽ തന്നെ സാമൂഹിക പ്രതിബദ്ധതയും സഹജീവി സ്നേഹവും ഉണ്ടാക്കിയെടുക്കുന്നതിനു വേണ്ടിയുള്ള ഒരു പദ്ധതിയാണ് സ്നേഹനിധി.
പരിപാടിയുടെ ഉദ്ഘാടനം പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ ഇസ്മായീൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
- കുട്ടികൾ മിഠായിയും മറ്റും വാങ്ങാൻ ഉപയോഗിക്കുന്ന നാണയത്തുട്ടുകൾ ശേഖരിച്ച് ആഴ്ചയിലെ അവസാന ദിവസം ഓരോ ക്ലാസ്സിലും ഒരുക്കിയിട്ടുള്ള സ്നേഹനിധി ബോക്സിൽ നിക്ഷേപിക്കുന്നു.
- സന്നദ്ധ സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും സഹായങ്ങൾ സ്വീകരിക്കുന്നു.
- ഈ പണം ഉപയോഗിച്ചു സ്കൂളിൽ പഠിക്കുന്ന പാവപ്പെട്ട കുട്ടികൾക്കോ അവരുടെ രക്ഷിതാക്കൾക്കോ എന്തെങ്കിലും പ്രയാസങ്ങൾ നേരിടുമ്പോൾ അവർക്ക് ഒരു കൈത്താങ്ങായി സ്നേഹനിധി എന്ന നമ്മുടെ കൊച്ചു സംരംഭം പ്രയോജനപ്പെടുത്തും.
-
സ്നേഹനിധി
-
സ്നേഹനിധി
-
സ്നേഹനിധി
-
അറിവിൻ സമ്മാനം
കുട്ടികളുടെ ജന്മ ദിനത്തിൽ സമ്മാനമായി സ്കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകം നൽകുന്ന പദ്ധതിയാണ് അറിവിൻ സമ്മാനം .
പരിപാടിയുടെ ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.ADV പി.വി.മനാഫ് നിർവ്വഹിച്ചു.-
അറിവിൻ സമ്മാനം
-
അറിവിൻ സമ്മാനം
-
അറിവിൻ സമ്മാനം
-
- ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
അമ്മയ്‌ക്കൊരുമ്മ
സഹജീവി സ്നേഹത്തിനും മനുഷ്യ ബന്ധങ്ങൾക്കും മൂല്യച്യുതി സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളിൽ സ്നേഹവും സഹാനുകമ്പയും വളർത്താനും മനുഷ്യബന്ധങ്ങളുടെ മൂല്യം മനസ്സിലാക്കുന്നതിനും വേണ്ടി നടപ്പിലാക്കുന്ന പദ്ധതിയാണ് അമ്മയ്‌ക്കൊരുമ്മ.പരിപാടിയുടെ ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി.കെ.സലീന ടീച്ചർ നിർവ്വഹിച്ചു.
- എല്ലാ ദിവസവും കുട്ടികൾ സ്കൂളിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വീട്ടിലുള്ള അമ്മയ്ക്കും പ്രായമായവർക്കും ഉമ്മ നൽകുന്നു.
- ഉമ്മ കൊടുത്ത കുട്ടികൾ സ്കൂളിൽ എത്തിയതിന് ശേഷം സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള SMILEY ബോർഡിൽ സ്റ്റിക്കർ പതിപ്പിക്കുന്നു.
-
അമ്മയ്‌ക്കൊരുമ്മ
-
അമ്മയ്‌ക്കൊരുമ്മ
-
അമ്മയ്‌ക്കൊരുമ്മ
വിദ്യാഭ്യാസ അവാർഡ്
സ്കൂൾ മാനേജർ ആയിരുന്ന വട്ടോളി മുഹമ്മദാലി എന്നവരുടെ നാമധേയത്തിൽ മാനേജ്‌മെന്റും പി.ടി.എ.യും കൂടി നടപ്പാക്കി വരുന്ന വിദ്യാഭ്യാസ അവാർഡ് ആണിത്.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾക്കാണ് ഈ അവാർഡ് നൽകിവരുന്നത്.SSLC ,PLUS TWO അതിനു മുകളിലേക്ക് ഉന്നത വിജയം കരസ്ഥമാക്കുന്നവർക്കാണ് ഈ അവാർഡ് നൽകുന്നത്.എല്ലാ വർഷവും ഇത് നൽകി വരുന്നു.ഈ വർഷത്തെ വിദ്യാഭ്യാസ അവാർഡ് വിതരണം 2021 സെപ്റ്റംബർ 30 ന് സ്കൂളിൽ വെച്ചു വിതരണം ചെയ്തു.പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.ഇസ്മായീൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.മലപ്പുറം എ.ഇ.ഒ ശ്രീ.മുഹമ്മദ് കുട്ടി സർ മുഖ്യാതിഥി ആയിരുന്നു.
കൂടുതൽ ഫോട്ടോകൾ കാണുവാൻ
താഴെ PHOTOS എന്നുള്ള സ്ഥലത്ത് ക്ലിക്ക് ചെയ്യുക.
§§§§§§§§§§§§§§§§§§§§§§§§§§§§§§§§§§§§§§§§§§§§§§§§§§§§§§§§§§§§§§§§§§§§§
കൈത്താങ്ങ്
കൊറോണ മഹാമാരിയിൽ പ്രയാസപ്പെട്ട സമൂഹത്തിന് കൈത്താങ്ങായി നിൽക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.
- നാട്ടിൽ കൊറോണ പോസിറ്റിവ് കേസുകൾ കൂടിയ സാഹചര്യത്തിൽ അവർക്ക് ആശുപത്രികളിൽ പോകാൻ ആംബുലൻസിന്റെ കുറവ് കാരണം പ്രയാസപ്പെട്ട സാഹചര്യത്തിൽ സ്കൂൾ വാഹനം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിട്ടുനൽകി.
- കോവിഡ് പ്രയാസത്താൽ ദുരിതം അനുഭവിച്ചിരുന്ന പ്രദേശത്തെ പാവപെട്ട കുടുംബങ്ങളെ സഹായിക്കാൻ വേണ്ടി CHALLENGE ലൂടെ ഫണ്ട് കണ്ടെത്തുകയും കോവിഡ് കാരണം പ്രയാസത്തിലായിരുന്ന പാവപ്പെട്ട കുടുംബങ്ങളിൽ ഭക്ഷ്യ കിറ്റ് എത്തിച്ചു നൽകി.
- നാട്ടിലെ ക്ലബ്ബുകൾക്കും സന്നദ്ധ സംഘടനകൾക്കും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്കൂൾ വിട്ടു നൽകി.
എൽ.എസ്.എസ് കോച്ചിങ്ങ് ക്യാമ്പ്
സ്കൂളിൽ എല്ലാ വർഷവും എൽ.എസ്.എസ് കോച്ചിങ്ങ് ക്യാമ്പ് വളരെ വിപുലമായി നടത്തിവരുന്നു.
സ്കൂളിലെ എല്ലാ അധ്യാപകരും വ്യത്യസ്ത വിഷയങ്ങളിൽ ക്ലാസുകൾ എടുക്കുന്നു.
ഒഴിവ് ദിവസങ്ങളിലും ,രാവിലെ സ്കൂൾ തുടങ്ങുന്നതിന് മുമ്പും ക്ലാസ് വിട്ടതിന് ശേഷവും അധ്യാപകർ അവർക്ക് കോച്ചിങ്ങ് നൽകുന്നു.
നൈറ്റ് ക്ലാസുകൾ സംഘടിപ്പിക്കുന്നു.
കുട്ടികൾക്ക് പരീക്ഷയെ നേരിടാൻ വേണ്ടി മോട്ടിവേഷൻ ക്ലാസുകൾ നൽകുന്നു.
തിരികെ വിദ്യാലയത്തിലേക്ക് 21
≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈