തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്/നാടോടി വിജ്ഞാനകോശം
മലയാള വൃത്തങ്ങളും അവയുടെ ലക്ഷണങ്ങളും അറിവിനായി
കേക:
മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും രണ്ടെന്നെഴുത്തുകൾ
പതിന്നാലിന്നാറു ഗണം പാദം രണ്ടിലുമൊന്നുപോൽ
ഗുരുവൊന്നെങ്കിലും വേണം മാറാതോരോ ഗണത്തിലും
നടുക്കു യതി പാദാദിപ്പൊരുത്തമിതു കേകയാം.......
പഞ്ച ചാമരം :
ജരം ജരം ജഗം നിരന്നു പഞ്ച ചാമരം വരും
മഞ്ജരി :
ശ്ലഥകാകളിവൃത്തത്തിൽ വൃത്തത്തിൽ രണ്ടാം പദത്തിൽ അന്ദ്യമായ്
രണ്ടക്ഷരം കുരന്ജീടിൽ അത് മഞ്ജരി ആയിടും ...
മന്ദാക്രാന്ത:
മണ്ടാക്രാന്ട മഭാനതജഗം നാലുമാരെഴുമായ്ഗം
ശാര്ദ്ദോല വിക്രീടിതം
പന്ത്രണ്ടാൽ മസജം സടംട ഗുരുവും ശാര്ദ്ദോലവിക്രീദിതമ്
കാകളി :`മാത്രയഞ്ചക്ഷരം മൂന്നിൽ വരുന്നൊരു ഗണങ്ങളെ
എട്ടു ചെര്തുള്ളീരടിക്ക് ചൊല്ലാം കാകളി എന്ന് പേർ '
കളകാഞ്ചി :
കാകളിക്കാദ്യപാദാദൗ രണ്ടോ മൂന്നോ ഗണങ്ങളെ
ഐയഞ്ചു ലഘുവാക്കീടിലുളവാം കളകാഞ്ചികേൾ
മണികാഞ്ചി
കാകളിക്കുള്ള പാദങ്ങൾ രണ്ടിലും പിന്നെയാദിമം ഗണം മാത്രം
ലഘുമയമായാലോ മണികാഞ്ചിയാം..
മിശ്രകാകളി
ഇച്'പോലെ ചിലേടത്തു ലഘുപ്രായഗണങ്ങളെ ചേർത്തും കാകളി ചെയ്‌തിടാമതിൻപേർ മിശ്രകാകളി.
വംശസ്ഥം : [
`ജതങ്ങൾ വംശസ്തമതം ജരങ്ങളും
ഊന കാകളിരണ്ടാം പാദാവസാനത്തിൽ വരുന്നോരു ഗണത്തിനു
വർണമൊന്നു കുറഞ്ഞീടിലൂനകാകളിയാമത്.
അന്നനട
ലഘുപൂർവം ഗുരു പരമീമട്ടിൽ ദ്വ്യക്ഷരംഗണം ആറെണ്ണം മദ്ധ്യയതിയാലർദ്ധിതം, മുറിരണ്ടിലും ആരംഭേ നിയമം നിത്യമിതന്നനടയെന്ന ശീൽ.
നതോന്നതദ്രുത കാകളി
രണ്ടു പാദത്തിലും പിന്നെയന്ത്യമായ ഗണത്തിന്
വർണമൊന്നു കുറഞ്ഞെന്നാൽ ദ്രുതകാകളി കീർത്തനെ.
തരംഗിണി.
ദ്വിമാത്രം ഗണമെട്ടെണ്ണം യതിമദ്ധ്യം തരംഗിണി.
സ്ലാദ കാകളി
അർദ്ധകേക
കേകാപാദത്തെയർദ്ധിച്ചാലർദ്ധകേകയതായിടും
ഊനതരംഗിണിരണ്ടാം പാദേ ഗണം രണ്ടു കുറഞ്ഞൂനതരംഗിണി
അജഗരഗമനം
ലഘുപ്രായം ചതുർമ്മാത്രഗണമാറൊരു ദീർഘവും ചേർന്നു വന്നാലജഗരഗമനാഭിധവൃത്തമാം
കുലേന്ദുവദനാഭിധം
ഇഹേന്ദുവദനാവൃത്തേ മത്രയ്ക്കൊത്തു ലഘുക്കളെ- ഇടവിട്ടു ഗുരുസ്ഥാനേ ചെയ്‌തിട്ടു ലഘുവൊന്നഥ ഒടുവിൽ ചേർത്തതാം വൃത്തം കുലേന്ദുവദനാഭിധം
സർപ്പിണി
ദ്വ്യക്ഷരം ഗണമൊന്നാദ്യം ത്ര്യക്ഷരം മൂന്നതിൽപരം ഗണങ്ങൾക്കാദിഗുരുവാം വേറൊന്നും ത്ര്യക്ഷരങ്ങളിൽ മറ്റേതും സർവഗുരുവായ്‌വരാം കേളിതു സർപ്പിണീ.
കല്യാണി
കല്യാണി തഗണം മൂന്നുഗുരു രണ്ടോടുചേരുകിൽ ത ത ത ഗ ഗ എന്നു