ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്. എസ് കുടയത്തൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈടെക് ക്ലാസ്സ് മുറികൾ

ലൈബ്രറി

സയൻസ് ലാബ്‌

ഗണിത ലാബ്‌

സോഷ്യൽ സയൻസ് ലാബ്‌

ഐ ടി ലാബ്

സ്കൂൾ സൊസൈറ്റി

ആധുനികമായ പാചകപ്പുര

കൗൺസലിംഗ്

ശുദ്ധീകരിച്ച കുടിവെള്ള ലഭ്യത

സ്പെഷ്യൽ എഡ്യുക്കേറ്ററിന്റെ സേവനം

അടുക്കളത്തോട്ടം

പൂന്തോട്ടം

അക്ഷരമിത്രം

കുട്ടികൾക്കായി മലയാള ഭാഷാ പഠനത്തിൽ താൽപര്യം ഉണ്ടാക്കുന്നതിനും മലയാളം തെറ്റു കൂടാതെ എഴുതുവാനും വായിക്കുവാനും സഹായിക്കുവാനായി അക്ഷരമിത്രം എന്ന പരിപാടി സ്കൂളിൽ ആസൂത്രണം ചെയ്തു നടപ്പിൽ വരുത്തിയിട്ടുണ്ട്.. മലയാള ഭാഷ കൈകാര്യം ചെയ്യുന്നതിൽ പിന്നിൽ നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക ഭാഷാ പഠന ക്ലാസ് നടത്തിവരുന്നു..ഇത്തരം കുട്ടികളെ പ്രത്യേക വിഭാഗമായി തിരിച്ച് ഇടവേളകളിൽ അവർക്ക് താല്പര്യമുളവാക്കുന്ന രീതിയിൽ വിവിധ മൊഡ്യൂളുകൾ അനുസരിച്ച് ക്ലാസുകൾ നടത്തി വരുന്നു...

ഭാഷാ പോഷിണി

ഭാഷാപോഷിണി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, മുതലായ ഭാഷകളിൽ നൈപുണ്യവും താൽപര്യവും വർദ്ധിപ്പിക്കുന്നതിനായി വിവിധ പരിപാടികൾ നടത്തി വരുന്നു. മേൽപ്പറഞ്ഞ ഭാഷകളിൽ കുട്ടികൾക്ക് അവരവർക്കിഷ്ടമുള്ള പരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള അവസരമൊരുക്കുന്നു.

പൊതു വിജ്ഞാനം

കുട്ടികളിൽ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി എല്ലാ ദിവസവും ക്വിസ് മത്സരം നടത്തിവരുന്നു. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് എല്ലാ ദിവസവും ചോദ്യങ്ങൾ നൽകി മികച്ച വിജയം നേടുന്നവർക്ക് പുരസ്കാരം നൽകുന്നു. ഇതിലൂടെ കുട്ടികളിൽ  പൊതുവിജ്ഞാനം നേടുന്നതിനുള്ള താല്പര്യം വർധിക്കുന്നു.

വായനാപ്പയറ്റ്

ക്ലാസ്സുകളിൽ പ്രത്യേക ലൈബ്രറി സജ്ജീകരിച്ച് കുട്ടികൾക്കായുള്ള പുസ്തകങ്ങൾ തിരഞ്ഞെടുത്ത് ലൈബ്രറി പിരീഡുകൾ ഉപയോഗിച്ച് കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കുന്നു. ഒപ്പം വായനാ കുറിപ്പ് എഴുതിപ്പിക്കുകയും മികച്ച സമ്മാനം നൽകുകയും ചെയ്യുന്നു.

സുരീലി ഹിന്ദി

സുരിലി  ഹിന്ദി  പ്രോഗ്രാമിന്റെ  ഭാഗമായി  കുട്ടികളിൽ  ഹിന്ദിയോടുള്ള  താൽപര്യം വർധിപ്പിക്കുന്നതിനും അവസരോചിതമായി  ഭാഷ പ്രയോഗിക്കുന്നതിനുള്ള  ശേഷി നേടുന്നതിനായി അഞ്ചാം  ക്ലാസ് മുതൽ 10 ക്ലാസ് വരെയുള്ള  കുട്ടികൾക്കായി  വിവിധ  പ്രവർത്തനങ്ങൾ  ബി.ആർ.സിയോടു ചേർന്നു നടത്തി വരുന്നു.സുരലി ഹിന്ദി പ്രോഗാമിന് ഹൈസ്കൂൾ വിഭാഗത്തിൽ ശ്രീമതി കൊച്ചുറാണി ജോയി നേതൃത്വം നൽകി വരുന്നു.

ഇംഗ്ളീഷ് വേൾഡ്

ആജ് കാ ശബ്ദ്

കുട്ടികൾ എല്ലാ ദിവസവും ഹിന്ദിയിൽ ഒരു വാക്കും അതിന്റെ അർത്ഥവും എഴുതിയിടുന്നു.ഹിന്ദിയിൽ കൂടുതൽ വാക്കുകൾ പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനം ചെയ്യുന്നത്.

ക്ളാസ് പി ടി എ