സിൽവർ ഹിൽസ് എച്ച്. എസ്സ്. എസ്സ്./നാഷണൽ സർവ്വീസ് സ്കീം
സിൽവർ ഹിൽസ് സ്കൂൾ എൻ എസ് എസ് യൂണിറ്റ് വയനാട് വെള്ളമുണ്ടയിലെ വർഗ്ഗീസ്-സിസിലി ദന്പതികൾക്ക് ഒരു ഭവനം നിർമ്മിച്ചു നൽകി. കാലഹരണപ്പെട്ട് തകർന്ന ഒരു ഷീറ്റ് മേഞ്ഞവീട്ടിലായിരുന്നു ഇവരുടെ താമസം. സിൽവർ ഹിൽസ് എൻ.എസ്.എസ് യൂണിറ്റിൻറെ നേതൃത്വത്തിൽ പൂർത്തിയാക്കിയ രണ്ടാമത്തെ ഭവനമാണിത്. കൂടാതെ ധാരാളം പ്രവർത്തനങ്ങൾ ഈ യൂണിറ്റ് നടത്തിയിട്ടുണ്ട്. അവയിൽ ചിലത് താഴെകൊടുക്കുന്നു.
സപ്തദിന ക്യാന്പ് സംഘടിപ്പിച്ചു.
ഭിന്നശേഷി കുട്ടികൾക്ക് ഗ്രോ ബാഗ് വിതരണം ചെയ്തു.
കുട്ടികളിൽ കലാവാസന വളർത്തുന്നതിന് സർഗ്ഗോത്സവം (മനസ്സ് എന്ന പേരിൽ) നടത്തി.
അംഗനവാടി കുട്ടികളുടെ കലാപരിപാടികൾ നടത്തി.
ചാത്തമംലം സദാശിവ ബാലസദനം സന്ദർശിച്ചു. കുട്ടികൾക്ക് പാഠ്യപാഠേതര ഉപകരണങ്ങൾ വിതരണം ചെയ്തു. അവിടത്തെ വയോജനങ്ങളെ സന്ദർശിച്ചു.
ക്രിസ്മസ് ചാരിറ്റി പ്രവർത്തനം നടത്തി
സമ്മാനങ്ങൾ വിതരണം ചെയ്തു.
സ്കൂളിൽ പച്ചക്കറി തോട്ടം നിർമ്മിച്ചു.
കുട്ടികൾ വീടുകളിലും പച്ചക്കറിതോട്ടം നിർമ്മിച്ചു.
എൻ എസ് യൂണിറ്റ് മാർച്ച് 3 വ്യാഴ്ഴ്ച യുദ്ധവിരുദ്ധ സന്ദേശറാലി നടത്തി. എൻ ജി ഒ ക്വാർട്ടേഴ്സ് പരിസരത്തുനിന്നും ആരംഭിച്ച റാലി ചേവായൂർ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ചർ ഉദ്ഘാടനം നിർവ്വഹിച്ചു.