ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/വിദ്യാരംഗം കലാസാഹിത്യവേദി

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ നടന്നുവരുന്നു.കൺവീനർ - എം.രമേശൻ

വായനാദിനം

ജൂൺ 19 വായനദിനം കഴിഞ്ഞ കാലങ്ങളിലേതുപോലെ വായനാ വാരമായി ഒരാഴ്ച നീളുന്ന വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. ജൂൺ 19 വായനാദിനത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ "വളരാം വായനയിലൂടെ" എന്ന പരിപാടി നടത്തി.യുവസാഹിത്യകാരനും, തിരക്കഥാകൃത്തുമായ ശ്രീ.പി.വി ഷാജി കുമാർ വയനാവാരം ഔപചാരികമായി ഓൺലൈൻ ഉദ്ഘാടനം നടത്തി. ഹെഡ്മിസ്ട്രസ് സനിത ടീച്ചർ,പി.ടി.എ പ്രസിഡൻ്റ് ശ്രീ.എം.ഗണേശൻ, അധ്യാപകർ എന്നിവർ സംസാരിച്ചു.2021 ജൂൺ 21 ന് (തിങ്കൾ)പ്രശസ്ത എഴുത്തുകാരനും, അധ്യാപകനുമായ ശ്രീ.വിനോദ് ആലന്തട്ട പുസ്തക പരിചയം നടത്തി. 2021 ജൂൺ 26 ശനിയാഴ്ച അധ്യാപികയും,എഴുത്തുകാരിയുമായ ശ്രീമതി.ബേബി സുധ പുസ്തക പരിചയം നടത്തി. പി.ടി എ.പ്രസിഡന്റ് ശ്രീ.എം ഗണേശൻ, ഹെഡ്മിസ്ട്രസ് ശ്രീമതി.സനിത ടീച്ചർ,വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ രമേശൻ മാഷ് എന്നിവർ സംസാരിച്ചു.കൂടാതെ,വായാനാവാരാഘോഷത്തിന്റെ ഭാഗമായി LP, UP, HS, HSS വിഭാഗങ്ങൾക്കായി വായനാദിന ക്വിസ് മത്സരം, വായനാ മഹാത്മ്യം, വായനാക്കുറിപ്പ് അവതരണം, ചിത്രരചന,പോസ്റ്റർ നിർമ്മാണം, പതിപ്പ് നിർമ്മാണം, എഴുത്തുകാരുടെ മഹത് വചനങ്ങൾ ശേഖരണം -അവതരണം, വീട്ടിലോരു ലൈബ്രറി, ലൈബ്രറി വിപുലീകരിക്കൽ, പി.എൻ പണിക്കർ അനുസ്മരണം, ഡോക്യുമെൻ്ററി പ്രദർശനം, തുടങ്ങിയ വ്യത്യസ്തമായ പരിപാടികൾ നടത്തി.പരിപാടികൾ സ്കൂൾ youtube ചാനൽ വഴി കുട്ടികൾക്കും, രക്ഷിതാക്കൾക്കും, പൂർവ്വ വിദ്യാർഥികൾക്കും കാണുവാനുള്ള അവസരമൊരുക്കിയിരുന്നു.

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം

ജൂലൈ 5 ബഷീർ ദിനം വ്യത്യസ്ത പരിപാടികളോടെ സംഘടിപ്പിച്ചു. പ്രീ പ്രൈമറി, LP, UP, HS,HSS വിഭാഗങ്ങളിലായി ബഷീർ അനുസ്മരണം, ബഷീർ ദിന ക്വിസ് മത്സരം, പ്രസംഗം,ചിത്രരചന, പ്രച്ഛന്ന വേഷം, ബഷീർ കൃതികളെ പരിചയപ്പെടുത്തൽ, ബഷീർ കൃതികളുടെ ദൃശ്യാവിഷ്കാരം, നാടകീകരണം, ബഷീർ - വീഡിയോ പ്രദർശനം, വീഡിയോ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.

ഓണാഘോഷത്തിൻ്റെ ഭാഗമായി ഓൺലൈൻ പൂക്കളമത്സരം നടത്തി .ഓണപ്പാട്ട്, ഓണച്ചൊല്ല് എന്നിവ ശേഖരിച്ച് പങ്കുവച്ചു.ക്ലാസ് ഗ്രൂപ്പുകളിൽ നിശ്ചിതദിവസം കുട്ടികളുടെ കലാസൃഷ്ടികൾ കൾ പങ്കുവെക്കാനും ആസ്വദിക്കാനും അവസരം നൽകുന്നു.

സപ്തംബർ അഞ്ചിന് ക്ലാസ് ഗ്രൂപ്പുകളിൽ അധ്യാപക ദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾ നടത്തി. പ്രഭാഷണം,ആശംസ സന്ദേശം തയ്യാറാക്കൽ, ജീവചരിത്രക്കുറിപ്പ് അവതരിപ്പിക്കൽ എന്നിവ നടന്നു.

സെപ്റ്റംബർ 16-ന് ഓസോൺ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചനാ മത്സരം നടത്തി.