ജി.യു.പി.എസ് മുഴക്കുന്ന്/വാൽക്കിണ്ടി മഹാത്മ്യം ( ജലസംരക്ഷണ പ്രവർത്തന പരിപാടി)

Schoolwiki സംരംഭത്തിൽ നിന്ന്
23:51, 9 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14871 (സംവാദം | സംഭാവനകൾ) ('സമൂഹത്തിൽ ശ്രദ്ധേയമായ നിരവധി  പാഠ്യേതര പ്രവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സമൂഹത്തിൽ ശ്രദ്ധേയമായ നിരവധി  പാഠ്യേതര പ്രവർത്തനങ്ങൾ കാഴ്ച വച്ചിട്ടുള്ള ഒരു വിദ്യാലയമാണ് മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂൾ.. മൊയ്തീൻ മാസ്റ്റർ എന്ന അധ്യാപകന്റെ  നേതൃത്വത്തിൽ 1997 മുതലുള്ള  വർഷങ്ങളിൽ ഈ സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിന്റെ ശ്രദ്ധപിടിച്ചുപറ്റി..

1997 മുതൽ ഡിപിഇപി എന്ന പാഠ്യപദ്ധതിയുടെ ഭാഗമായി ധാരാളം പാഠ്യേതര പ്രവർത്തനങ്ങൾ ആവിഷ്കരിക്കുവാൻ ഉള്ള സാഹചര്യം ഒരുങ്ങിയിരുന്നു... തുറന്നിട്ട ധാരാളം സാധ്യതകൾ ഉപയോഗപ്പെടുത്തി വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ ആവിഷ്കരിക്കുവാൻ ഈ കാലഘട്ടത്തിൽ ഞങ്ങളുടെ സ്കൂളിലെ അധ്യാപകർ താല്പര്യം എടുത്തിരുന്നു .... അത്തരമൊരു നിരീക്ഷണ പരീക്ഷണ പ്രവർത്തനങ്ങളുടെ ആകെ തുകയായിരുന്നു വാൽക്കിണ്ടി മഹാത്മ്യം എന്ന പേരിൽ പിന്നീട് ദേശീയതലത്തിൽതന്നെ പ്രസിദ്ധമായ ജലസംരക്ഷണ പ്രവർത്തന പരിപാടി...

     ജലം എങ്ങനെ മിതമായി ഉപയോഗിക്കാം എന്നും, ജല സംരക്ഷണത്തിനായി ഏതെല്ലാം മാർഗ്ഗങ്ങൾ സ്വീകരിക്കാമെന്നും പ്രസ്തുത ആശയത്തിലൂടെ കുട്ടികൾ വഴി പൊതുസമൂഹത്തിലേക്ക് മൊയ്തീൻ മാസ്റ്ററും കൂട്ടരും എത്തിച്ചു..

        വാൽക്കിണ്ടിയിൽ കൂടി ജലം ചെറിയ അളവിൽ മാത്രമേ  ആവശ്യക്കാരനിലേക്ക് എത്തുകയുള്ളൂ എന്ന ആശയത്തെ മുൻനിർത്തി ജലസംരക്ഷണ പ്രവർത്തനങ്ങളിലേക്ക് കടക്കുന്നത് ആയിരുന്നു ഏറെ അർത്ഥങ്ങളുള്ള ഈ പദ്ധതി...

      ഈ ആശയം വഴി കുട്ടികളിലേക്ക് ധാരാളം പ്രവർത്തനങ്ങൾ ശ്രീ മൊയ്തീൻ മാസ്റ്റർ എത്തിച്ചു... വാൽക്കിണ്ടി യുടെ ഉപയോഗം വിപുലമാക്കാൻ ഈ ആശയം വഴി സമീപ സമൂഹങ്ങൾക്ക് പ്രചോദനം നൽകി..

      സംസ്ഥാനതലത്തിലും ദേശീയതലത്തിലും അനവധി അംഗീകാരങ്ങൾ ഈ ആശയത്തിന് ലഭിച്ചു... അത് മാത്രമല്ല സബ്ജില്ലാ ജില്ലാതലങ്ങളിൽ അനേകം ഉപകാരങ്ങൾ പ്രസ്തുത പ്രവർത്തനത്തിന് ലഭിക്കുകയും ചെയ്തു.. 2008 ഇൽ ദേശീയതലത്തിൽ സിവിൽ സൊസൈറ്റി എന്ന പേരിലുള്ള ഇൻറർനാഷണൽ മാഗസീനിൽ ഈ പ്രവർത്തനത്തെപ്പറ്റി VALKINDI MAKES A COME BACK എന്ന പേരിൽ ഒരു ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടു... സ്കൂളിലെ കുട്ടികളുടെ ഫോട്ടോ സഹിതം ആയിരുന്നു ഈ വ്യത്യസ്ത ജലസംരക്ഷണ പ്രവർത്തനത്തെപ്പറ്റി ലേഖനം എഴുതപ്പെട്ടത്... മലയാള മനോരമ കൂടാതെ , ഒരു കന്നട ഭാഷയീൽ നേരറിവ് എന്ന വിഭാഗത്തിൽ ഈ ആശയത്തെ പറ്റി ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടു... കർണാടകയിൽ നിന്നും നമ്മുടെ സ്കൂളിന്റെ വ്യത്യസ്തമായ ഈ പ്രവർത്തനത്തെ പറ്റി അന്വേഷിച്ചറിയാൻ ബന്ധപ്പെട്ട ലേഖകന്മാർ എത്തി എന്നത് അത്ഭുതങ്ങൾ നിറഞ്ഞ ഒരു അനുഭവമായിരുന്നു...

ഈ പ്രവർത്തനത്തിനും ആശയത്തിനും മലയാള മനോരമയുടെ  പലതുള്ളി പുരസ്കാരം സ്കൂളിന് 2007ൽ  ലഭിക്കുകയുണ്ടായി.. കൂടെ 10,000 രൂപയുടെ ക്യാഷ് അവാർഡും ഉണ്ടായിരുന്നു.. ഡിസി ബുക്സ് ജല സൂത്രം എന്ന പേരിൽ ഈ ആശയങ്ങളും വിവിധ പ്രവർത്തനങ്ങളും ഉൾപ്പെടുത്തി ഒരു പുസ്തകം പ്രസിദ്ധീകരിച്ചു.. വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച എന്റെ മരം എന്ന സ്കൂൾ ഡയറിയിൽ  ഞങ്ങളുടെ സ്കൂളിലെ വ്യത്യസ്തമായ ഈ ജലസംരക്ഷണ പ്രവർത്തനത്തിന്റെ ഫോട്ടോകളും വിവിധ ലേഖനങ്ങളും ഇടംപിടിച്ചു.. ഈ ചെറിയ ഗ്രാമത്തിലെ ഒരു പ്രൈമറി വിദ്യാലയത്തിലെ പ്രവർത്തനം ഇത്രമാത്രം അംഗീകാരങ്ങൾക്ക് അർഹമായത് പൊതു സമൂഹത്തിന്റെ കണ്ണിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു.