ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അക്ഷരക്കൂട്ട്
മഹതികൾ മന്ദസ്മിതം തൂകിയെത്തുന്ന
മധുര മനോജ്ഞമാംസുദിനമിതാ
മെഴുതിരിയായിഎരിഞ്ഞടങ്ങാതെ
യുഗ വിളക്കായ് നീ തെളിഞ്ഞു നിൽപ്പൂ.
നീ തെളിച്ചീടുന്ന പൊൻ പ്രഭയാലേ
ഉണരും നവലോകപ്പുലരി
മനതാരിൽ നൊമ്പര ശൈലവുമായ്
തേനരുവികൾ തീർക്കുന്ന പുണ്യജന്മം
വാക്കുകൾ ചൊല്ലാൻ നീ പഠിപ്പിച്ചു
വീഴ്ചകൾ തീർക്കാൻ നീ നടത്തിച്ചു
കൈപിടിച്ചു ലോകം കാൽക്കൽ വീണു
നിന്റെ മുത്തങ്ങളാലുയിർ കൊണ്ട ലോകം
ഒരു നല്ല പാതിയായ് ജീവിതപ്പാതയിൽ
മറുപാതിയ്ക്കൊരു താങ്ങായ് നീ നടന്നു
ബന്ധിതയല്ലെന്ന ബോധം നിന്നാത്മാവിൻ
മണ്ഡപത്തിൽ പുതുപൂക്കാലമായി
നാളെ തൻ നാമ്പുകൾ നെഞ്ചേറ്റി നീ നിൽക്കേ
നേരുന്നു നന്മതൻ നൽ പ്രണാമം