ജി.യു.പി.എസ് മുഴക്കുന്ന്/നൈതികം. (സ്കൂൾ ഭരണഘടന നിർമ്മാണം )

Schoolwiki സംരംഭത്തിൽ നിന്ന്
20:48, 9 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Soumyagovindanm (സംവാദം | സംഭാവനകൾ) ('=='''നൈതികം. (സ്കൂൾ ഭരണഘടന നിർമ്മാണം )'''== ഇ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നൈതികം. (സ്കൂൾ ഭരണഘടന നിർമ്മാണം )

  ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ എല്ലാ സ്കൂളുകൾക്കും ആയി വിദ്യാഭ്യാസ വകുപ്പ്  ഒരു വ്യത്യസ്തമായ മത്സരം സംഘടിപ്പിച്ചിരുന്നു.. ഓരോ സ്കൂളുകളും അവരുടെ സാഹചര്യത്തിനനുസരിച്ച് മായ രീതിയിൽ സ്ഥാപനത്തിന് വേണ്ടി ഒരു ഭരണഘടന എഴുതി ഉണ്ടാക്കുക എന്നതായിരുന്നു മത്സരം.. വെറും ഒരു മത്സരം എന്നതിലുപരിയായി ഇന്ത്യൻ ഭരണഘടനയെ കുറിച്ച് കുട്ടികൾക്ക് അറിവ് പകരുക എന്നതും അതിൻറെ പ്രാധാന്യം ഉൾക്കൊള്ളുക എന്നതും ത്രിപുര പ്രോഗ്രാമിന് ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടതായിരുന്നു.... യുപി തലം മുതൽ ഹയർസെക്കൻഡറി വരെയുള്ള കുട്ടികൾക്ക് വേണ്ടി  ആയിരുന്നു ഇത്തരമൊരു ആകർഷകമായ മത്സരം വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയത്... നൈതികം എന്നായിരുന്നു ഈ ആഘോഷങ്ങളുടെ പേര്...

സ്കൂൾ ഭരണഘടന തയ്യാറാക്കുന്നതിനായി പ്രത്യേക മാർഗനിർദേശങ്ങളും നിബന്ധനകളും വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയി ട്ടുണ്ടായിരുന്നു... അവയിൽ നിർദ്ദേശിക്കപ്പെട്ട നിബന്ധനകളും, സമയപരിധിയും ഉൾക്കൊണ്ട് പ്രവർത്തിക്കുവാൻ ഞങ്ങളുടെ സ്ഥാപനവും പരമാവധി ശ്രമിച്ചു..

ആദ്യമായി കുട്ടികളെ വിവിധ ഗ്രൂപ്പുകളായി ചുമതലപ്പെടുത്തി അവരെ ഭരണഘടനയുടെ വ്യത്യസ്ത തലങ്ങൾ ചർച്ച ചെയ്യുവാനായി ഏൽപ്പിക്കുക എന്നതായിരുന്നു ആദ്യ കടമ. നാലു ഗ്രൂപ്പുകളിൽ 5 കുട്ടികൾ വീതം ഉൾക്കൊള്ളുന്ന രീതിയിൽ കുട്ടികളെ ക്രമീകരിച്ചു... ഭരണഘടനയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ചക്കായി നൽകി... ഓരോ ഗ്രൂപ്പിനെയും ചുമതല ബന്ധപ്പെട്ട ക്ലാസ് അധ്യാപകരെ ഏൽപ്പിച്ചു.. സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആയിരുന്നു പ്രവർത്തനം ഏകോപിപ്പിച്ചിരുന്നത്..

  സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ കൺവീനർ ആയ സനൂജ ടീച്ചർ പ്രാഥമിക  ചുമതലകൾ ഭംഗിയായി ഏകോപിപ്പിച്ചു... ചർച്ചകൾക്കും തിരുത്തലുകൾക്ക്  ശേഷം  ഒരാഴ്ച കഴിഞ്ഞ്  ഓരോ ഗ്രൂപ്പും അവർക്ക് നിർദ്ദേശിക്കപ്പെട്ട വിഷയങ്ങളിൽ ഭരണഘടനാ ചുമതലകൾ എഴുതിയുണ്ടാക്കി... സ്കൂളിലെ കുട്ടികൾ ആയതുകൊണ്ട് അവരുടെ സ്കൂളിൻറെ വിവിധ ഭരണ മേഖലകളായിരുന്നു വിഷയങ്ങളായി നൽകിയത്... ഓരോ ഗ്രൂപ്പും എഴുതിയ കാര്യങ്ങൾ ബന്ധപ്പെട്ട കുട്ടികളും അധ്യാപകരും അടങ്ങിയ കമ്മിറ്റി പരിശോധിക്കുകയും അവ ഒന്നിച്ച് ചേർക്കുകയും ചെയ്തു.. ആവശ്യമായ തിരുത്തലുകൾ വരുത്തിയതിനു ശേഷം ഒരു തീയതി നിശ്ചയിച്ച് അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന ബാലകൃഷ്ണൻ മാഷിൻറെ നേതൃത്വത്തിൽ സ്കൂൾ ഭരണഘടനാ സമർപ്പണ ദിനം ആചരിച്ചു.. പ്രസ്തുത ദിനത്തിൽ കുട്ടികൾ തയ്യാറാക്കിയ സ്കൂളിൻറെ ഭരണഘടന രക്ഷകർത്താക്കളുടെ സാന്നിധ്യത്തിൽ ഔദ്യോഗികമായി സമർപ്പിക്കപ്പെട്ടു..
        തയ്യാറാക്കിയ ഭരണഘടനയുടെ നവീകരണവും തിരുത്തലും ചെയ്തതിനുശേഷം സോഷ്യൽ സയൻസ് അധ്യാപകരുടെയും സ്റ്റാഫ് കൗൺസിലിന്റേയും  യോഗം ചേർന്ന് സബ്ജില്ല.ജില്ലാ  തലത്തിലേക്ക് പുതിയൊരു ഭരണഘടന സമർപ്പണം നടത്തുന്നതിന് തീരുമാനിച്ചു.. മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൻറെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനു വേണ്ടിയായിരുന്നു ഇത്തരമൊരു തീരുമാനമെടുത്തത്... ഇതിനായി ജിജോ ജേക്കബ് എന്ന അധ്യാപകന്റെ നേതൃത്വത്തിൽ  പ്രിൻറ് ചെയ്ത ഒരു ഭരണഘടന തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി...
      സ്കൂൾ ഭരണത്തെ സംബന്ധിച്ച് വിവിധ വിഷയങ്ങൾ വിവിധ അദ്ധ്യായങ്ങളിലായി പരാമർശിച്ച് ഓരോന്നിനെയും വിശദീകരണങ്ങൾ ഉൾക്കൊള്ളുന്ന വിപുലമായ ഒരു ഭരണഘടന ആയിരുന്നു ലക്ഷ്യമിട്ടിരുന്നത്.. ഏകദേശം ഒരു മാസത്തോളം ഇതിൻറെ പ്രവർത്തനങ്ങൾ തുടർന്നു.. വിവിധ ഭാഗങ്ങൾ എഴുതി തീർക്കുന്നതിനനുസരിച്ച് അവയുടെ ഡിടിപി എടുത്ത് സൂക്ഷിക്കുന്നതിനും ശ്രദ്ധിച്ചു. പല ദിവസങ്ങളിലായി നീണ്ടുനിന്ന എഡിറ്റിങ്ങിനും തിരുത്തലുകൾക്ക് ശേഷം  spiral binding ചെയ്ത ഒരു ചെറിയൊരു പുസ്തകമായി രൂപീകരിച്ചു .. ഇത് പിന്നീട് സ്കൂൾ ഓഫീസിൻറെ അംഗീകാരത്തോടുകൂടി സബ്ജില്ല യിലേക്കും, അവിടെനിന്നും ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ട് ജില്ലയിലേക്കും അംഗീകാരത്തിനായി കൈമാറി... ജില്ലാ ലെവലിൽ യോഗ്യമായ നാലു ഭരണഘടനയിൽ ഏറ്റവും മുൻപന്തിയിൽ വന്നത് നമ്മുടെ ഭരണഘടന ആയിരുന്നു എന്നത് അഭിമാനാർഹമായ കാര്യമാണ്..
       ജില്ലയിൽ നിന്നും വിദഗ്ധ സമിതി ശുപാർശ ചെയ്ത നാല് ഭരണഘടനകൾ സംസ്ഥാനതലത്തിലേക്ക് അംഗീകാരത്തിനായി  നൈതികം ജില്ലാ കമ്മിറ്റി ശുപാർശ ചെയ്തു... ഹയർ സെക്കൻഡറി തലത്തിൽ ഉള്ള സ്കൂളുകൾക്കായി മാത്രം  എന്ന രീതിയിൽ പിന്നീട് മാറ്റം വരുത്തിയ ഭേദഗതി അനുസരിച്ച് അന്തിമ അംഗീകാരത്തിൽ നമ്മുടെ സ്കൂൾ പിന്തള്ളപ്പെട്ടു.. എങ്കിലും ഒരു യു പി സ്കൂളിൽ തയ്യാറാക്കിയ  ഭരണഘടന സംസ്ഥാന തലത്തിലെ അംഗീകാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടു എന്നത് അഭിമാനാർഹമായ കാര്യമാണ്..
      പ്രസ്തുത ഭരണഘടനയുടെ ഒരു കോപ്പി സ്കൂളിൽ സൂക്ഷിച്ചിട്ടുണ്ട്.. നമ്മുടെ സ്കൂളും കുട്ടികളും സമ്മാനർഹമായ വിവരം വിവിധ സമൂഹ മാധ്യമങ്ങൾ വഴി രക്ഷകർത്താക്കളും പൊതുസമൂഹവും അറിയുകയും അവർ വിവിധ സമയങ്ങളിൽ അഭിനന്ദനങ്ങൾ കൈമാറുകയും ചെയ്തിട്ടുണ്ട്... ജില്ലാ ലെവലിൽ നമുക്ക് കിട്ടിയ സമ്മാനവും പ്രശസ്തിപത്രവും സ്കൂൾ ഓഫീസിൽ സൂക്ഷിച്ചിരിക്കുന്നു.. ഈ പ്രവർത്തനം വിജയകരമായി പൂർത്തിയാക്കുന്നതിന്  കൂടെ നിന്ന ഹെഡ്മാസ്റ്റർ , പ്രോത്സാഹനം നൽകിയ സഹപ്രവർത്തകർ എന്നിവരോടുള്ള നന്ദി വിസ്മരിക്കാവുന്നതല്ല....

അവകാശ പത്രിക സമർപ്പണം

വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച നൈതികം പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് അവരുടെ അവകാശങ്ങളും കടമകളും സമൂഹത്തിൽ എങ്ങനെയുള്ളതാണ് എന്ന് ബോധ്യപ്പെടുത്തുന്നതിനായി പ്രാഥമിക ഘട്ടത്തിൽ ചെയ്ത പ്രവർത്തനമായിരുന്നു അവകാശപത്രിക രൂപീകരണം... സ്കൂളിലും സമൂഹത്തിലും വീട്ടിലും ഒക്കെ ...അവർ ഇടപഴകുന്ന മേഖലകളിലെല്ലാം എന്തെല്ലാം കടമകളും അവകാശങ്ങളും ഉണ്ട് എന്ന് സ്വയം ബോധ്യപ്പെടുത്താൻ ഉതകുന്ന പ്രവർത്തനമായിരുന്നു ഈ ഘട്ടത്തിൽ ആസൂത്രണം ചെയ്യപ്പെട്ടത്.... ഇതിനായി അപ്പർ പ്രൈമറി വിഭാഗത്തിലെ ഓരോ ക്ലാസ്സിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ ഏഴിലധികം ഗ്രൂപ്പുകളായി തിരിച്ചു.... ഓരോ ഗ്രൂപ്പിനും ചർച്ചയ്ക്കായി വിവിധ മേഖലകൾ നൽകി... ചർച്ച നയിക്കുന്നതിനും ധാരണങ്ങൾ രൂപപ്പെടുത്തുന്നതിനും ആയി ഒരു മെന്റർ എന്ന നിലയിൽ ഓരോ അധ്യാപകനും പ്രവർത്തിച്ചു.... ഒരാഴ്ചത്തെ പ്രവർത്തനത്തിന് ശേഷം ഓരോ ഗ്രൂപ്പും കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് ഒരു ലഘു പ്രബന്ധം തയ്യാറാക്കി... അവകാശ ത്തോടൊപ്പം കടമകളും പ്രത്യേകമായി സൂചിപ്പിക്കുവാൻ നിർദേശിച്ചിരുന്നു... അവർ എഴുതി തയ്യാറാക്കിയ ധാരണകൾ എ ഫോർ പേപ്പറിൽ മനോഹരമായി എഴുതി കൂട്ടിച്ചേർത്ത് ബന്ധപ്പെട്ട അധ്യാപകരെ ഏൽപ്പിച്ചു... പിന്നീട് രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മയിൽ ഒരു പൊതുയോഗം സ്കൂൾ ഹാളിൽ ചേർന്നു... പ്രസ്തുത യോഗത്തിൽ ഇതിൽ മുഴക്കുന്നു പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ മുഖ്യാതിഥിയായി പങ്കെടുത്തു... ഹെഡ്മാസ്റ്റർ, പിടിഎ ഭാരവാഹികൾ, അദ്ധ്യാപകർ മുതലായവർ പങ്കെടുത്ത ചടങ്ങിൽ വെച്ച് കുട്ടികളുടെ ഓരോ ഗ്രൂപ്പും എഴുതിത്തയ്യാറാക്കിയ അവകാശപത്രികകൾ ഇന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ ബാലകൃഷ്ണൻ മാഷിന് കൈമാറി.. നൈതികം പദ്ധതിയുടെ സ്കൂൾതല മേൽ നോട്ടം വഹിച്ചിരുന്ന അധ്യാപകരായ സനൂജ ടീച്ചറും ,ജിജോ ജേക്കബും പ്രസ്തുത യോഗം സംഘടിപ്പിക്കുന്നതിൽ സഹായങ്ങൾ നൽകി... മികച്ച അവകാശപത്രിക തയ്യാറാക്കിയ ഗ്രൂപ്പുകൾക്ക് ഉപഹാരങ്ങൾ നൽകി...

        പഞ്ചായത്ത് പ്രസിഡണ്ടും, വാർഡ് മെമ്പറും അടങ്ങുന്ന ജനപ്രതിനിധികൾ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു... എല്ലാ അധ്യാപകരും ആശംസകൾ അർപ്പിച്ച ചടങ്ങ് വിദ്യാഭ്യാസ മേഖലയിലെ വേറിട്ട ഒരു അനുഭവമായി തീർന്നു... കുട്ടികൾ തയ്യാറാക്കിയ അവകാശപത്രികകൾ  സമാഹരിച്ച് നൈതികം പദ്ധതിയുടെ അടുത്ത ഘട്ടമായ സ്കൂൾതല ഭരണഘടന നിർമ്മാണത്തിലേക്ക് ബന്ധപ്പെട്ട അധ്യാപകരും കുട്ടികളും പ്രവേശിച്ചു...  ആശയങ്ങൾ കൈമാറിയും, സഹകരണം ഉറപ്പാക്കിയും   എല്ലാ അധ്യാപകരും ഈ ഉദ്യമത്തിൽ പങ്കാളികളായി... അങ്ങനെ ഏകദേശം ഒരു മാസത്തിനു ശേഷം 2019 ഡിസംബറോടുകൂടി സ്കൂളിന് ഒരു മികച്ച ഭരണഘടന തയ്യാറായി...