സെൻറ് ജോസഫ് എ യു പി എസ് മണ്ടപം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

മണ്ടപം സെന്റ് ജോസഫ്സ് എ യു പി സ്കൂൾ

ചരിത്രം

1982 ജൂൺ രണ്ടിന് സ്ഥാപിതമായ ഈ സ്കൂളിന്റെ പ്രഥമ മാനേജർ റവ ഫാ. ജെയിംസ് ആനക്കല്ലും,പ്രഥമ ഹെഡ്മിസ്ട്രസ് ശ്രീമതി വൽസമ്മ ജോസഫും ആയിരുന്നു.1991 മുതൽ ഈ സ്കൂൾ തലശേരി അതിരൂപത കോർപ്പറേറ്റ് ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു. നിലവിൽ അഞ്ച്, ആറ്, ഏഴ് ക്ലാസുകൾ ഓരോ ഡിവിഷനുകൾ വീതം പ്രവർത്തിക്കുന്നു. മുൻപ് മൂന്ന് ഡിവിഷനുകൾ വീതം ഓരോ ക്ലാസുകളിലും ഉണ്ടായിരുന്നു. ഈ സ്കൂളിനോട് ചേർന്ന് ഒരു പ്രൈവറ്റ് എൽ പി സ്കൂളും നേരത്തെ പ്രവർത്തിച്ചിരുന്നു. പ്രഗല്ഭരായ ധാരാളം സ്കൂൾ മാനേജർമാരും പ്രധാനാധ്യാപകരും അധ്യാപകരും ഇവിടെ സേവനം ചെയ്തിരുന്നു.