ഠൗൺ യു. പി. എസ്. കൊട്ടാരക്കര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
22:41, 8 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39255 (സംവാദം | സംഭാവനകൾ) (ചരിത്രം കൂട്ടിച്ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
                   1850 ൽ സ്ഥാപിക്കപ്പെട്ട കൊല്ലം ജില്ലയിലെ തന്നെ പുരാതനമായ സ്ക്കൂളുകളിൽ ഒന്നാണ് ഗവ.ഠൗൺ യു.പി സ്ക്കൂൾ കൊട്ടാരക്കര. ‘ പാലക്കുഴി  പള്ളിക്കൂടം’  എന്ന അപരനാമധേയത്തിൽ കൂടി ഈ സ്ക്കൂൾ അറിയപ്പെടുന്നുണ്ട്.നൂറ്റമ്പതിൽ കൂടുതൽ വർഷത്തെ പാരമ്പര്യം അവകാശപ്പെടാനാവുന്ന ഈ സ്ക്കൂളിൻെറ ചരിത്രമെന്നത് പ്രാദേശിക ചരിത്രവുമായും കേരള ചരിത്രവുമായും ബന്ധപ്പെട്ടിരിക്കുന്നു.കൊട്ടാരക്കര ആസ്ഥാനമായി നാടുഭരിച്ച ഇളയിടത്ത് സ്വരൂപത്തിൻെറ ഭാഗമായിരുന്നു പാലക്കുഴി ദേശം.വാഴപ്പള്ളിത്തറവാട്ടിലെ ഒരു കാരണവർ തുടങ്ങിയ ഒരു കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ പാലക്കുഴി സ്ക്കൂളിൻെറ   ആദ്യരൂപം.മഹാരാജാവ് ചിത്തിരതിരുനാൾ ഈ സ്ഥലം ഏറ്റെടുത്ത് പ്രൈമറി സ്ക്കൂൾ തുടങ്ങി.ഓലമേഞ്ഞ ഒരു നാലുകെട്ടാണ് ആദ്യം ഉണ്ടായിരുന്നത്.രണ്ടായിരത്തിനടുത്ത് വിദ്യാർത്ഥികൾ ഉണ്ടായിരുന്ന ഈ സ്ക്കൂൾ ഇടക്കാലത്ത് ക്ഷയിച്ചു എങ്കിലും എണ്ണൂറിൽപ്പരം കുട്ടികളുമായി ഇപ്പോൾ പുനരുജ്ജീവനത്തിൻെറ പാതയിലാണ്.