സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി/മറ്റ്ക്ലബ്ബുകൾ
1.ഹലോ ഇംഗ്ലീഷ് ക്ലബ്ബു്
ഈ വർഷത്തെ യു പി , എച്ച് എസ് , ക്ലാസുകൾ നവംബറിൽ ആരംഭിച്ചു. കുട്ടികളുടെ പഠനനിലവാരം അറിയുവാൻ ലോക്ക്ഡൗൺ കാലത്തെ അവരുടെ അനുഭവങ്ങൾ ഇംഗ്ലീഷിൽ വിവരിക്കുവാൻ പറഞ്ഞു . . ഇതു കൂടാതെ റീഡിങ് ടെസ്റ്റും ,സ്പെല്ലിങ് ടെസ്റ്റും നടത്തി ന്യൂസ് പേപ്പർ നിർമ്മാണം ,ചിത്രരചനാ മത്സരം, പോസ് റ്റ൪ നി൪മ്മാണം , മാഗസിൻ നിർമ്മാണം സ്കിറ്റ് എന്നിവ അസൈൻമെന്റുകളായി കൊടുക്കുകയും ചെയ്തു .
2 .ക്ളിന്റ് ആ൪ട്ട്സ് ക്ലബ്ബു്
മഴനിറങ്ങൾ...... സെന്റ് തോമസ് എച്ച്.എസ്.എസ് - 2021 -ലെ ശക്തമായ മഴയിൽ....
കുട്ടികളിലെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനായി കഥ, കവിത, കാവ്യാലാപനം അഭിനയം,നാടൻപാട്ട്, ചിത്രരചന,പോസ് റ്റ൪ നി൪മ്മാണം എന്നീ ഇനങ്ങളിൽ മത്സരങ്ങൾ.ക്ളിന്റ് ആ൪ട്ട്സ് ക്ലബ്ബു് നടത്തുന്നു, ഉപജില്ല- ജില്ലാ- സംസ്ഥാന തലങ്ങളിൽ പങ്കെടുപ്പിക്കുന്നു. കൂടാതെ ഇവയുടെ ശില്പശാലകളിലും കുട്ടികളെ പരിശീലനത്തിനായി അയയ്‌ക്കാറുണ്ട്. ഇങ്ങനെ കുട്ടികളുടെ കലാപരപമായ കഴിവുകൾ വളർത്താനും സർഗാത്മകരചനകൾ നടത്താനും കുട്ടികൾക്കു സാധിക്കുന്നു...
ഹിന്ദി മൻച് ക്ലബ്ബു്
2021- 2022 അധ്യയന വർഷത്തെ സുരീലി ഹിന്ദി പ്രവർത്തനങ്ങൾ.
സെന്റ് തോമസ് എച്ച് എസ് എസ് എരുമേലി 2021-2022 അധ്യയനവർഷം സുരീലി ഹിന്ദിയുമായി ബന്ധപ്പെട്ട് കുട്ടികൾ വിവിധ പ്രവർത്തനങ്ങൾ നടത്തി. കവിതാലാപനം, പോസ്റ്റർ നിർമാണം, കഥാരചന, കവിതാരചന, ചിത്രരചന, സംഭാഷണം, വീഡിയോ മുതലായവ.