ജി.എൽ.പി.എസ്സ്.തേർഡ്ക്യാമ്പ്/എന്റെ ഗ്രാമം
കുടിയേറ്റ ജനതയുടെ ആദ്യകാല യാത്രയുടെ ഓർമകളും പേറി നിൽക്കുന്ന ഹൈറേഞ്ചിലെ തൂക്കുപാലത്തിൻറെ അവശിഷ്ടങ്ങൾ പുതുതലമുറക്ക് കൗതുകം മാത്രം നെടുങ്കണ്ടം തൂക്കുപാലം എന്ന സ്ഥലനാമം പ്രശസ്തിയിൽ നിൽക്കുമ്ബോളും ഈ പേരിന് ആധാരമായ തൂക്കുപാലങ്ങൾ വിസ്മൃതിയിലേക്ക്. ചരിത്രത്തിൻറെ ശേഷിപ്പായി പോയകാലത്തിൻറെ സ്മരണകൾ ഉണർത്തി ആറരപ്പതിറ്റാണ്ട് മുമ്ബ് നിർമിച്ച തൂക്കുപാലത്തിൻറെ ഇരുമ്ബ് വടങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. കുത്തിയൊഴുകുന്ന മലവെള്ളപ്പാച്ചിലിൽ മറുകര എത്താൻ നിർവാഹമില്ലതിരുന്ന കാലത്ത് ആറും തോടും കടക്കാൻ നിർമിച്ചതാണ് തൂക്കുപാലങ്ങൾ അഥവ ആട്ടുപാലങ്ങൾ. കുടിയേറ്റ ജനതയുടെ ആദ്യകാല യാത്രയുടെ ഓർമകളും പേറി നിൽക്കുന്ന ഹൈറേഞ്ചിലെ തൂക്കുപാലത്തിൻറെ അവശിഷ്ടങ്ങൾ പുതുതലമുറക്ക് ഇന്ന് കൗതുകം മാത്രമാണ്. കല്ലാർ പുഴയുടെ കുറുകെ തേർഡ്ക്യാമ്പ്, താന്നിമൂട്, കോബയാർ, മുണ്ടിയെരുമ തുടങ്ങിയ പ്രദേശങ്ങളിലും തൂക്കുപാലങ്ങൾ ഉണ്ടായിരുന്നു. ജില്ലയിലെ തൂക്കുപാലങ്ങളിൽ ചിലത് മാത്രമാണ് ഇപ്പോഴും അവശേഷിക്കുന്നത്. കല്ലാർ പുഴയുടെ മറുകരയിലെത്താൻ ഏക ആശ്രയമായിരുന്ന തേർഡ്ക്യാമ്ബിലെ തൂക്കുപാലത്തിൻറെ അവശിഷ്ടങ്ങൾ മാത്രമാണുള്ളത്. പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം കാണാൻ 1957ലാണ് തേർഡ്ക്യാമ്ബിൽ കല്ലാർ പുഴക്ക് കുറുകെ ഇത് നിർമിച്ചത്. പുഴയുടെ ഇരുകരകളിലും കോൺക്രീറ്റ് തൂണുകൾ തീർത്ത് ഇരുമ്ബ് കമ്ബികളും കേഡറുകളും ഉപയോഗിച്ചാണ് സുരക്ഷിതമാക്കിയത്. ചിലയിടങ്ങളിൽ ഇരു കരയിലെയും വൻ വൃക്ഷങ്ങളിൽ ഇരുമ്ബ് വടം വലിച്ചുകെട്ടി അവയിൽ കാട്ടുകമ്ബുകളോ പലകകളോ നിരത്തിയും നിർമിച്ചിരുന്നു. അഞ്ച് പതിറ്റാണ്ടോളം പ്രദേശവാസികൾ യാത്ര ചെയ്തിരുന്നത് ഈ ആട്ടുപാലത്തിലൂടെയായിരുന്നു. ഒരു തലക്കൽ ആളുകൾ കയറുമ്ബോൾ പാലം മുഴുവനായും കുലുങ്ങിത്തുടങ്ങും. തൂങ്ങിയാടുന്ന നൂൽ പാലത്തിലൂടെ യാത്ര സാഹസിക അനുഭവമായിരുന്നെന്ന് പഴമക്കാർ പറയുന്നു. പുഴയിൽ വെള്ളം ഉയരുമ്ബോൾ മറുകരയിലെത്താൻ നിർവാഹമില്ലാതെ ദിനരാത്രങ്ങൾ തള്ളി നീക്കിയതും കുട്ടികളെ സ്‌കൂളിലയക്കാൻ മാർഗമില്ലാതെ പഠനം മുടങ്ങിയതും ഇന്നും പലരുടെയും ഓർമയിലുണ്ട്. കാലങ്ങൾ പിന്നിട്ടതോടെ ഇവിടങ്ങളിലൊക്കെ ചെറിയ നടപാലങ്ങളും പിന്നീട് വാഹനങ്ങൾ കടന്നുപോകാവുന്ന രീതിയിൽ വലിയ കോൺക്രീറ്റ് പാലങ്ങളും ഉയർന്നതോടെ തൂക്കുപാലങ്ങൾ വിസ്മൃതിയിലായി. തേർഡ്ക്യാമ്ബിലെ തൂക്കുപാലത്തിൻറെ അവശേഷിക്കുന്ന ഭാഗങ്ങൾ
സർക്കാർ ആയുർവേദ ജില്ലാ ആശുപത്രി
ഇടുക്കി ജില്ലയിലെ സർക്കാർ ആയുർവേദ ആശുപത്രി . ഈ ആശുപത്രിയിൽ നല്ല ചികിത്സകൾ ലഭിക്കുന്നു . നിരവധി വകുപ്പുകൾ ഇവിടെയുണ്ട് . പീഡിയാട്രിക്, വിമൻ സ്‌പെഷ്യൽ, ആർത്രൈറ്റിസ്, മുതിർന്നവർക്കുള്ള ചികിത്സകൾ ഇവിടെ ലഭ്യമാണ് . വിവിധ തരത്തിലുള്ള ചികിത്സകൾ നൽകുന്ന ഏറ്റവും മികച്ച ആയുർവേദ ആശുപത്രിയാണിത് . വളരെ സഹായകരവും നല്ല ചികിത്സയും .
വില്ലേജ് ഓഫീസ്
വില്ലേജ് ഓഫീസ് കരുണാപുരം