ജി എച്ച് എസ്സ് ശ്രീപുരം/മറ്റ്ക്ലബ്ബുകൾ
ഫോറെസ്റ്ററി ക്ലബ്


കുട്ടികൾക്ക് കാടിനെ കുറിച്ച് പഠിക്കാനും കാടിനെ കൂടുതൽ അറിയാനും വേണ്ടി 2018 ൽ ഫോറെസ്റ്ററി ക്ലബ് രൂപീകരിച്ചു .സ്കൂളിലെ ജീവ ശാസ്ത്രം അധ്യാപികയായ സജന സേവ്യർ ആണ് ഈ ക്ലബിന് നേതൃത്വം വഹിച്ചത് .40 കുട്ടികൾ അടങ്ങിയ ഈ ക്ലബ് 2018 ൽ തളിപ്പറമ്പ ഫോറെസ്റ് റേഞ്ച് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ കാഞ്ഞിരക്കൊല്ലി ശശിപ്പാറ ഭാഗത്തേക്കു ഏകദിന പ്രകൃതി പഠന ക്യാമ്പ് നടത്തി.
2019 ൽ ഫോറെസ്റ്ററി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ട്രക്കിങ് ,പൈതൽ മലയിൽ നടത്തി .കുട്ടികൾ അടങ്ങിയതായിരുന്നു ട്രക്കിങ് പരിപാടി .വളരെ വിജയകരവും കുട്ടികൾക്ക് പുതിയ ഒരു അനുഭവവും ആയിരുന്നു ട്രക്കിങ് പരിപാടി .