ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
09:32, 8 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12073 (സംവാദം | സംഭാവനകൾ) (ഉള്ളടക്കം ചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

2021-22 വർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

2021 22 അക്കാദമിക വർഷത്തെ പ്രവേശനോത്സവം 2021 ജൂൺ ഒന്നിന് തന്നെ ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ സമുചിതമായി ആഘോഷിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി. ഫാത്തിമത്ത് ഷംന ചടങ്ങ് ഉദ്ഘാടനം ചെയ്തു. അധ്യക്ഷത വഹിച്ചത് പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് മെമ്പറായ ശ്രീമതി രജനിയായിരുന്നു. ഓൺലൈനായി ചടങ്ങിൽ എത്തിച്ചേർന്ന മുഴുവൻപേരെയും സ്വാഗതം ചെയ്തുകൊണ്ട് പ്രധാനാധ്യാപികയായ ശ്രീമതി ഷോളി എം സെബാസ്റ്റ്യൻ സംസാരിച്ചു. പിടിഎ പ്രസിഡൻറ് ശ്രീമതി സുനിതാ വി വി, എസ് എം സി ചെയർമാൻ സുഗുണൻ ടിവി, സീനിയർ അസിസ്റ്റൻറ് ശകുന്തള ടീച്ചർ എന്നിവർ ചടങ്ങിന് ആശംസകളർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി അൽഫോൺസ ഡൊമിനിക് നന്ദി പ്രകാശിപ്പിച്ചു. സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ ബിആർസി ഹോസ്ദുർഗ് നടത്തിയ വീട്ടുമുറ്റത്തൊരു പ്രവേശനോത്സവം പരിപാടിയില് ഒന്നാം തരത്തിലെ അൽ വിഷ് ബി കെ പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

വീഡിയോ കാണാം :https://youtu.be/bb2R_XN4nQI

കൊറോണ കാലത്തെ പോസിറ്റീവ് പാരന്റിംഗ്

വീഡിയോ കാണാം:https://youtu.be/TVYhI38bH7g

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം

ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ 2021 വർഷത്തെ പരിസ്ഥിതി ദിനം 'വീട്ടുമുറ്റത്തൊരു ഫലവൃക്ഷതൈ' എന്ന ആശയത്തോടെ ആരംഭിച്ചു. തുടർന്ന് ഓരോ കുട്ടികളും അവരവരുടെ വീടും പരിസരവും വൃത്തിയാക്കി. കൊറോണയുടെ സാഹചര്യത്തിൽ മുഴുവൻ പരിപാടികളും ഓൺലൈനായാണ് നടത്തിയത് .ഓൺലൈൻ ആഘോഷപരിപാടികൾക്ക് മ്യൂസിക് ടീച്ചറായ ശ്രീമതി സംഗീതയുടെ പരിസ്ഥിതി ദിന ഗാനത്തോടെ തുടക്കമായി. പരിസ്ഥിതി ദിന സന്ദേശം നൽകിയത് റിട്ടയേഡ് എ ഇ  ആയ ശ്രീ .ജയരാജൻ മാസ്റ്റർ ആയിരുന്നു. പരിസ്ഥിതി സംരക്ഷണമെന്നത് കേവലം ഒരു ദിനത്തിൽ മാത്രം കൊണ്ടാടേണ്ട ഒന്നല്ല എന്നും പ്രകൃതിദുരന്തങ്ങളെ ചെറുക്കണം എങ്കിൽ നാം പ്രകൃതിയെ സംരക്ഷിച്ചേ മതിയാവൂ എന്ന ആശയവും അദ്ദേഹം നൽകി. ഇതിനോടനുബന്ധിച്ച് ചിത്രരചനാ മത്സരവും പോസ്റ്റർ നിർമാണവും വിവിധ കലാപരിപാടികളും അരങ്ങേറി.

വീഡിയോ കാണാം :https://youtu.be/1TlwH9n1RHw

വായനാ ദിനം

വീഡിയോ കാണാം ഭാഗം 1 :https://youtu.be/FISqakuckn0 വീഡിയോ കാണാം ഭാഗം2:https://youtu.be/mqy80GbVOxo

യോഗാ ദിനം

2021 ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കുന്നതിന് ആഭിമുഖ്യത്തിൽ ജിഎച്ച്എസ് പുല്ലൂർ-ഇരിയ ഹെൽത്ത് ക്ലബ്ബ് ഓൺലൈനായി യോഗ പരിശീലനം നടത്തി. പ്രത്യേകം പരിശീലനം ലഭിച്ച വിദ്യാർത്ഥികൾ മറ്റു കുട്ടികളെ യോഗ പരിശീലിപ്പിക്കുകയും യോഗ ദിനത്തിൽ കുട്ടികൾ ഓരോരുത്തരും അവരവരുടെ വീടുകളിൽ ഇരുന്നുകൊണ്ട് യോഗാഭ്യാസം ചെയ്യുകയും അതിൻറെ ഫോട്ടോ അല്ലെങ്കിൽ വീഡിയോ സ്കൂളിന് ലഭ്യമാക്കുകയും ചെയ്തു.

വീഡിയോ കാണാം :https://youtu.be/MWa_sKXTsz0

ബഷീർ ദിനം

പ്രേംചന്ദ് ജയന്തി

ഹിരോഷിമ ദിനം

2021 ആഗസ്റ്റ് 6 ഹിരോഷിമ ദിനം, 2021 ആഗസ്റ്റ് 9 നാഗസാക്കി ദിനം എന്നിവ പ്രത്യേക പരിപാടികളോടെ ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ ആഘോഷിച്ചു. യുദ്ധവിരുദ്ധ സന്ദേശം നൽകിയത് ജിയുപിഎസ് പുല്ലൂർ ഇരിയ മുൻ പ്രധാനാധ്യാപകനായിരുന്ന ശ്രീ. എം ബാലകൃഷ്ണൻ നായർ ആയിരുന്നു. ക്രാഫ്റ്റ് ടീച്ചറായ ശ്രീമതി. സ്മിതയുടെ നേതൃത്വത്തിൽ സഡാക്കോ കൊക്ക് നിർമ്മാണം നടന്നു. യുദ്ധവിരുദ്ധ പ്രതിജ്ഞ മുഴുവൻ വിദ്യാർത്ഥികളും ഓൺലൈനായി ഏറ്റുചൊല്ലി. യുദ്ധവിരുദ്ധ പോസ്റ്റർ രചന നടത്തുകയുണ്ടായി.

സ്വാതന്ത്ര്യദിനം

വീഡിയോ കാണാം ഭാഗം 1:https://youtu.be/zM5RVloxz0M

വീഡിയോ കാണാം ഭാഗം 2 :https://youtu.be/zM5RVloxz0M

ഓണാഘോഷം

വീഡിയോ കാണാം: https://youtu.be/UUb0orBePG8

അധ്യാപക ദിനം

2021 വർഷത്തെ ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ അധ്യാപക ദിനാഘോഷം വേറിട്ടതായി. 2021 സെപ്റ്റംബർ അഞ്ചിന് 10 30 ന് ഗൂഗിൾ മീറ്റി ലൂടെ പത്താംതരത്തിലെ വിദ്യാർഥികളാണ് അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചത്. ചടങ്ങിന് സ്വാഗതം പറഞ്ഞത് കുമാരി ശിവരഞ്ജിനി ആയിരുന്നു. അധ്യക്ഷ പ്രസംഗം നടത്തിയത് സീനിയർ അസിസ്റ്റൻറ് ആയ ശ്രീമതി ശകുന്തള പി ആണ്. ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചത് പ്രധാന അദ്ധ്യാപികയായ ശ്രീമതി. ഷോളി എം സെബാസ്റ്റ്യനാണ്. ചടങ്ങിന് ആശംസകൾ അർപ്പിച്ചത് ശ്രീമതി. ജയ ടീച്ചറായിരുന്നു. ഇംഗ്ലീഷ് പ്രസംഗം, കവിതാപാരായണം, സ്കിറ്റ്, അധ്യാപക ഗാനം, സ്കൂൾ ജീവിത അനുഭവങ്ങൾ പങ്കുവെക്കൽ, അധ്യാപകരുടെ അധ്യാപക അനുഭവങ്ങൾ പങ്കുവെക്കൽ എന്നിവ ചടങ്ങിന് മാറ്റ് കൂട്ടി. പത്താംതരത്തിലെ അർജുൻ കെവി നന്ദി പ്രകാശിപ്പിച്ചു

വീഡിയോ കാണാം: https://youtu.be/nqPcuYnC04A

ഓസോണ് ദിനം

ഈ വർഷത്തെ ഓസോൺ ദിന പ്രത്യേകപരിപാടികൾ 2021 സെപ്റ്റംബർ 16ന് ജിഎച്ച്എസ്എസ് പുല്ലൂർ ഏരിയയിലെ വിദ്യാർത്ഥികൾ ഓൺലൈനായി ആഘോഷിച്ചു. ചടങ്ങിന് സ്വാഗതം പറഞ്ഞുകൊണ്ട് പ്രധാനാധ്യാപിക ശ്രീമതി .ഷോളി എം സെബാസ്റ്റ്യൻ സംസാരിച്ചു.ഓസോൺ ദിന സന്ദേശം നൽകിയത് റിട്ടയേഡ് പ്രൊഫസർ. എം .ഗോപാലൻ അവർകളായിരുന്നു. ഓസോൺ ദിനത്തിൻറെ പ്രാധാന്യം ഉദ്ബോധിപ്പിക്കുന്ന പ്രഭാഷണം നടത്തിയത് പയ്യന്നൂർ കോളേജിലെ കെമിസ്ട്രി വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ. വിജേഷ് അവർകളായിരുന്നു. തുടർന്ന് ഓസോൺ ദിന ഡോക്യുമെൻററി പ്രദർശനവും നടത്തി. ഓസോൺ ജീവൻറെ നിലനിൽപ്പിന് എന്ന വിഷയത്തില് ഡിജിറ്റൽ പോസ്റ്റർ നിർമ്മാണവും അന്തരീക്ഷ പാളികൾ എന്നതിൻറെ മോഡൽ നിർമ്മാണവും നടത്തുകയുണ്ടായി.

ശിശു ദിനം

വിജയോത്സവവും ഉപഹാര സമർപ്പണവും

റിപ്പബ്ലിക്ക് ദിനം

ശാസ്ത്ര ദിനം

വാർത്തകളിലെ ഇരിയ സ്കൂൾ

https://youtu.be/duwxs_Anc-E

വിവിധ ക്ലബുകൾ

വിദ്യാരംഗം

ഗൈഡ്സ് യൂണിറ്റ്

ലിറ്റിൽ കൈറ്റ്

റെഡ് ക്രോസ്

സ്കൂൾ വാർത്താ ചാനൽ

സ്കൂൾ വാർത്തകൾ എപ്പിസോഡ് 2 : https://youtu.be/Zd-nT-epmdE

സ്കൂൾ വാർത്തകൾ എപ്പിസോഡ് 3 :https://youtu.be/iDkKgcHMeCg